For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ ആരോഗ്യവും സൗന്ദര്യവും മുട്ടയില്‍

ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയാല്‍ അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു

|

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും നമ്മള്‍ അനുഭവിക്കുന്നുണ്ട്. മുടി കൊഴിച്ചില്‍ മുടിയുടെ അറ്റം പിളരല്‍ എന്നിവയെല്ലാം പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നതാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് എല്ലാ വിധത്തിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മുട്ടയുടെ മഞ്ഞ. മുട്ടയുടെ മഞ്ഞ കൊണ്ട് മുടി കൊഴിച്ചില്‍ അകറ്റി പല വിധത്തില്‍ ആരോഗ്യമുള്ള മുടി നല്‍കുന്നതിന് സഹായിക്കുന്നു.
മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനാണ് എപ്പോഴും ശ്രമിക്കേണ്ടത്. അതിനായി മുടിയുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കാത്ത തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ കണ്ടെത്തണം. പ്രകൃതിദത്തമല്ലാതെ പലപ്പോഴും നമ്മള്‍ ചെയ്യുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് നമ്മുടെ മുടിയെ പ്രശ്നത്തിലാക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം.

മുടി കൊഴിച്ചിലും താരനും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് മുട്ടയുടെ മഞ്ഞ. മുട്ടയുടെ മഞ്ഞ കൊണ്ട് ഏത് മുടി കൊഴിച്ചിലിനും പരിഹാരം കാണാന്‍ സാധിക്കുന്നു. മാത്രമല്ല മുടിയുടെ വേരുകള്‍ക്ക് ആരോഗ്യം നല്‍കി മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച മാര്‍ഗ്ഗമാണ് മുട്ടയുടെ മഞ്ഞ. മുടി കൊഴിച്ചില്‍ പലപ്പോഴും പലരേയും വളരെ മോശമായി തന്നെ ബാധിക്കുന്നു. ആത്മവിശ്വാസത്തെപ്പോലും മുടി കൊഴിച്ചില്‍ ബാധിക്കുന്നു. മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പലരും അവലംബിക്കാറുണ്ട്. മുടിയുടെ സ്ട്രക്ചര്‍ തന്നെ മാറ്റുന്ന അവസ്ഥയിലേക്കാണ് മുടി കൊഴിച്ചില്‍ നമ്മളില്‍ പലരേയും എത്തിക്കുന്നത്. മുട്ടയുടെ വെള്ള സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുമ്പോള്‍ മുട്ടയുടെ മഞ്ഞ ഉപയോഗിച്ച് ഇത്തരം കേശസംരക്ഷണ പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം.

മുടി വളര്‍ച്ചക്ക്

മുടി വളര്‍ച്ചക്ക്

മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് മുട്ട മഞ്ഞ. മുടിക്ക് ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ മുന്നിലാണ് മുട്ട. മുട്ട പൊട്ടിച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. മുട്ട മഞ്ഞ തേക്കുമ്പോള്‍ അത് നല്ലതു പോലെ അടിച്ച് പതപ്പിച്ച് വേണം തേക്കുന്നതിന്.അല്ലെങ്കില്‍ നമ്മള്‍ ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല.

 അറ്റം പിളരുന്നത്

അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത് പല വിധത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്.ഇതിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒരു ഉപാധിയാണ് മുട്ട. മുട്ട കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ അറ്റം പിളരുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. എല്ലാ വിധത്തിലും ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു. മുടിക്ക് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു.

മുടി കൊഴിച്ചിലിന്

മുടി കൊഴിച്ചിലിന്

മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗമാണ് മുട്ട. ഇത് മുടിയുടെ വേരുകളില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് വേരുകള്‍ക്ക് ബലം നല്‍കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്. നല്ലതു പോലെ മസ്സാജ് ചെയ്ത് തേച്ച് പിടിപ്പിക്കണം. മാത്രമല്ല ഇത് എല്ലാ വിധത്തിലും മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

താരന് പരിഹാരം

താരന് പരിഹാരം

താരന്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ മഞ്ഞ. ഇത് എല്ലാ വിധത്തിലും പ്രതിസന്ധികള്‍ മുടിയുടെ കാര്യത്തില്‍ ഉണ്ടാക്കുന്നു. താരന് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയുടെ വെള്ളയില്‍ അല്‍പം നാരങ്ങ നീര് മിക്സ് ചെയ്ത് മുടിയില്‍ മസ്സാജ് ചെയ്യുക. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കി താരന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ദിവസവും ഉപയോഗിക്കുന്നത് താരനെ മൂന്ന് ദിവസം കൊണ്ട് ഇല്ലാതാക്കുന്നു.

മുട്ടയുടെ മഞ്ഞയും ഒലീവ് ഓയിലും

മുട്ടയുടെ മഞ്ഞയും ഒലീവ് ഓയിലും

മുട്ടയുടെ മഞ്ഞയും ഒലീവ് ഓയിലും മിക്സ് ചെയ്ത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുടിയുടെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. രണ്ട് മുട്ടയുടെ മഞ്ഞ ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ വരള്‍ച്ച ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിവളരുന്നതിനും ഇത് മികച്ചതാണ.്

കറുപ്പ് നിറം വര്‍ദ്ധിപ്പിക്കാന്‍

കറുപ്പ് നിറം വര്‍ദ്ധിപ്പിക്കാന്‍

മുടിയിലെ കറുപ്പ് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ മഞ്ഞ. മുട്ടയുടെ മഞ്ഞ കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. മുട്ടയുടെ മഞ്ഞ മുടിക്ക് കറുപ്പ് നിറം നല്‍കി ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു.

മുടിക്ക് തിളക്കം നല്‍കാന്‍

മുടിക്ക് തിളക്കം നല്‍കാന്‍

തിളക്കം നഷ്ടപ്പെട്ട മുടി എല്ലാവര്‍ക്കും തലവേദനയാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് മുട്ടയുടെ മഞ്ഞ ഏറ്റവും മികച്ചതാണ്. മുടിക്ക് തിളക്കം നല്‍കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ട കൊണ്ട് നല്ലതു പോലെ മുടി മസ്സാജ് ചെയ്യുക. ഇത് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാം. പെട്ടെന്ന് തന്നെ മുടിയുടെ തിളക്കം വര്‍ദ്ധിപ്പിച്ച് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

 എണ്ണമയം ഇല്ലാതാക്കാന്‍

എണ്ണമയം ഇല്ലാതാക്കാന്‍

പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് മുടിയിലെ എണ്ണമയം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുട്ടയുടെ മഞ്ഞ.എണ്ണമയമുള്ള മുടിക്ക് പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയുടെ മഞ്ഞ കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. അതിനായി മുട്ടയുടെ മഞ്ഞ മുടിയില്‍ തേച്ച് പിടിപ്പിച്ച് ഇത് എല്ലാ വിധത്തിലും തിളക്കം നല്‍കി എണ്ണമയം ഇല്ലാതാക്കുന്നു.

ഒലീവ് ഓയിലും മുട്ടയുടെ വെള്ളയും

ഒലീവ് ഓയിലും മുട്ടയുടെ വെള്ളയും

ഒലീവ് ഓയിലും മുട്ടയുടെ വെള്ളയും മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് നല്ലൊരു ഹെയര്‍പാക്ക് ആണ് മുടിക്ക് തിളക്കവും സൗന്ദര്യവും നല്‍കാന്‍ ഇത് സഹായിക്കുന്നു. 20 മിനിട്ടിനു ശേഷം മാത്രമേ മുടിയില്‍ നിന്നും ഇത് കഴുകിക്കളയാന്‍ പാടുകയുള്ളൂ. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

egg yolk Prevent Hair Loss

Egg yolk helps hair growth and prevent hair loss, but thet are also can excellent hair growth, read on.
Story first published: Monday, June 18, 2018, 19:14 [IST]
X
Desktop Bottom Promotion