For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണയും കര്‍പ്പൂരവും താരന്റെ പൊടിപോലുമില്ല

|

താരന്‍ കേശസംരക്ഷണത്തില്‍ വരുത്തുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പലപ്പോഴും സൗന്ദര്യസംരക്ഷണത്തില്‍ അല്ലെങ്കില്‍ കേശസംരക്ഷണത്തില്‍ വില്ലനായി വരുന്ന ഒന്നാണ് താരന്‍. താരനുണ്ടെങ്കില്‍ അത് മറ്റ് പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് ഒരു പക്ഷേ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു വെല്ലുവിളിയായി മാറുന്നതിനുള്ള സാധ്യതയുണ്ട്.

ഇത്തരം അവസ്ഥകളെല്ലാം തന്നെ ആരോഗ്യത്തിനും സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും വില്ലന്‍ തന്നെയാണ്. താരന്‍ കൂടിയാല്‍ അത് ചിലപ്പോള്‍ ചര്‍മസംരക്ഷണത്തിന്റെ കാര്യത്തിലും വളരെ വലിയ പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

<strong>നെല്ലിക്ക നീര് മുഖത്ത് തേക്കാം,മാറ്റമറിയാം വേഗം</strong>നെല്ലിക്ക നീര് മുഖത്ത് തേക്കാം,മാറ്റമറിയാം വേഗം

താരനെ തുരത്താന്‍ നമ്മള്‍ എപ്പോഴും പ്രയോഗിക്കേണ്ടത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയായിരിക്കണം. എന്നാല്‍ മാത്രമേ അത് സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുകയുള്ളൂ. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നതും. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്ലെങ്കില്‍ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ താരനെ പൂര്‍ണമായും അകറ്റാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഇതില്‍ ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങളാണ് ഏറ്റവും അധികം സഹായിക്കുന്നത്. ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. കേശസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്തരം മാര്‍ഗ്ഗങ്ങള്‍. എന്തൊക്കെയാണവ എന്ന് നോക്കാം.

പച്ചക്കര്‍പ്പൂരവും വെളിച്ചെണ്ണയും

പച്ചക്കര്‍പ്പൂരവും വെളിച്ചെണ്ണയും

പച്ചക്കര്‍പ്പൂരവും വെളിച്ചെണ്ണയും താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. അതിനായി അല്‍പം കര്‍പ്പൂരം എടുത്ത് അതില്‍ അല്‍പം വെളിച്ചെണ്ണ ഒഴിക്കുക. ഇത് ഉറങ്ങാന്‍ പോവുന്നതിന് മുന്‍പായി തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. ഇത് തലയോട്ടിയെ തണുപ്പിക്കുന്നതോടൊപ്പം തന്നെ താരനെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പെട്ടെന്ന് തന്നെ താരനെ കളയാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാവും.

വെളിച്ചെണ്ണയും നാരങ്ങ നീരും

വെളിച്ചെണ്ണയും നാരങ്ങ നീരും

കേശസംരക്ഷണത്തിന് വെളിച്ചെണ്ണയുടെ പ്രാധാന്യം ചില്ലറയല്ല. ഇത് സൗന്ദര്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. അല്‍പം നാരങ്ങ നീര് ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്യുക. അരമണിക്കൂറിന് ശേഷം ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. രണ്ടാഴ്ച ഇത് തുടരുക. നിങ്ങള്‍ക്ക് കൃത്യമായ ഫലം ലഭിക്കുന്നു എന്നതാണ് സത്യം. ഇത് തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ താരനെന്ന പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്.

 തൈരും ചെറുപയര്‍ പൊടിയും

തൈരും ചെറുപയര്‍ പൊടിയും

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് തൈരും ചെറുപയര്‍ പൊടിയും. ഇത് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ സഹായിക്കുന്നു. പലപ്പോഴും താരനെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നു തൈരും ചെറുപയര്‍ പൊടിയും. തലയോട്ടിയില്‍ ഇവ രണ്ടും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ താരനെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 തൈരും നാരങ്ങ നീരും

തൈരും നാരങ്ങ നീരും

തൈരും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുന്നത് ഇത്തരത്തില്‍ താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഇത് രണ്ടും മിക്‌സ് ചെയ്ത് ഇത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക തലയോട്ടിയില്‍. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് താരനെന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല തൈര് നമുക്ക് തലക്ക് നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നതാണ്. ഇത് കേശസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു.

ആര്യവേപ്പും നാരങ്ങ നീരും

ആര്യവേപ്പും നാരങ്ങ നീരും

ആര്യവേപ്പും നാരങ്ങ നീരുമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് കേശസംരക്ഷണത്തിന് വളരെ വലിയ മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ താരന്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ആര്യവേപ്പും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുന്നത് താരനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മുപ്പത് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ഏത് വിധത്തിലും കേശസംരക്ഷണത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്.

ഹോട്ട് ഓയില്‍ മസ്സാജ്

ഹോട്ട് ഓയില്‍ മസ്സാജ്

വളരെയധികം ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ മികച്ച ഒന്നാണ് ഹോട്ട് ഓയില്‍ മസ്സാജ്. വെളിച്ചെണ്ണ ചൂടാക്കി തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് താരനെ പൂര്‍ണമായും ഇല്ലാതാക്കി സൗന്ദര്യത്തിന് സഹായിക്കുന്നു. പല വിധത്തിലുള്ള ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഹോട്ട് ഓയില്‍ മസ്സാജ് മികച്ചതാണ്.

ആല്‍മണ്ട് ഓയിലും ഒലീവ് ഓയിലും

ആല്‍മണ്ട് ഓയിലും ഒലീവ് ഓയിലും

മുടി വളരുന്നതിനും മുടിയുടെ മറ്റ് പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ആല്‍മണ്ട് ഓയിലും ഒലീവ് ഓയിലും. ഇത് രണ്ടും വളരെ ചെറുതായി ചൂടാക്കി ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് ചെയ്യുന്നത് ആഴ്ചയില്‍ രണ്ട് തവണയാക്കുക. പെട്ടെന്ന് തന്നെ താരനെന്ന വില്ലനെ തുരത്താന്‍ ഈ മാര്‍ഗ്ഗങ്ങള്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല മുടി വളരുന്നതിനും ഇത് സഹായിക്കുന്നു.

 കര്‍പ്പൂര തുളയിയില

കര്‍പ്പൂര തുളയിയില

കര്‍പ്പൂര തുളസിയില വെള്ളത്തിലിട്ട് ചൂടാക്കി ആ വെള്ളം കൊണ്ട് തല നല്ലതു പോലെ കഴുകുക. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത്തരം അവസ്ഥകളെ വളരെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത മാര്‍ഗ്ഗമാണ് ഇത്. ഇതിലൂടെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങളും ലഭിക്കുന്നു. താരന്‍ മാറി മുടിയുടെ വരള്‍ച്ചക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്.

നെല്ലിക്ക പേസ്റ്റ്

നെല്ലിക്ക പേസ്റ്റ്

മുടി വളരാന്‍ നെല്ലിക്ക വളരെ ഉത്തമമാണ്. എന്നാല്‍ താരന്‍ പോവുന്നതിനും നമുക്ക് നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. താരനെ ഇല്ലാതാക്കാന്‍ നെല്ലിക്ക അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് താരന്‍ മൂലമുണ്ടാവുന്ന ചൊറിച്ചിലിനെ ഇല്ലാതാക്കി തലയോട്ടിക്ക് ആരോഗ്യം നല്‍കുന്നു. മാത്രമല്ല സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ മികതാണ് നെല്ലിക്ക പേസ്റ്റ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ഏത് കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ കൊണ്ട് ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. താരനെ പൂര്‍ണമായും അകറ്റാന്‍ കറ്റാര്‍ വാഴ കൊണ്ട് തലയോട്ടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് താരനെന്ന പ്രശ്‌നത്തെ ഇല്ലാതാക്കി മുടി വളര്‍ച്ചക്ക് സഹായിക്കുന്നു.

English summary

Ayurvedic ways to cure dandruff easily

Here are some effective ayurvedic ways to cure dandruff easily, read on.
X
Desktop Bottom Promotion