For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണ ഉപയോഗിക്കേണ്ടരീതിയിലെങ്കില്‍ മുടിവളരും

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കേശസംരക്ഷണം വളരെ വലിയ വെല്ലിവിളിയാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ കേശസംരക്ഷണത്തില്‍ വരുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതുണ്ടാക്കുന്ന പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് നല്ലതാണ്. കേശസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഏത് വിധത്തിലും ചര്‍മ്മത്തിനും ഉണ്ടാക്കുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വെളിച്ചെണ്ണ ഉപയോഗിക്കാം.

<strong>Most read: സ്ത്രീയേക്കാള്‍ പുരുഷനേയും വലക്കും ഈ പ്രശ്‌നം</strong>Most read: സ്ത്രീയേക്കാള്‍ പുരുഷനേയും വലക്കും ഈ പ്രശ്‌നം

താരന്‍, മുടി കൊഴിച്ചില്‍, മുടിയിലെ ദുര്‍ഗന്ധം, മുടിക്കുണ്ടാവുന്ന മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വെളിച്ചെണ്ണ മികച്ചതാണ്. വെളിച്ചെണ്ണയില്‍ തേനും ഉപ്പും മിക്‌സ് ചെയ്യുമ്പോള്‍ അത് മുടിക്ക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ നമുക് ഇല്ലാതാക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാം വെളിച്ചെണ്ണ ഉപയോഗിക്കാം എന്ന് നോക്കാം. വെളിച്ചെണ്ണ പല വിധത്തില്‍ ചര്‍മ്മത്തിന് മുടിക്ക് ഒക്കെ ഉപയോഗിക്കാം. ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യത്തിനും മികച്ചതാണ് വെളിച്ചെണ്ണ.

വെളിച്ചെണ്ണയില്‍ ഉപ്പ്

വെളിച്ചെണ്ണയില്‍ ഉപ്പ്

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണ പല വിധത്തില്‍ ഉപയോഗിക്കാം. ഉപ്പും വെളിച്ചെണ്ണയും മിക്‌സ് ചെയ്യുമ്പോള്‍ അത് മുടിയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു. വെളിച്ചെണ്ണയും ഉപ്പും ഉപയോഗിച്ച് കേശസംരക്ഷണത്തിന് പ്രതിവിധി കാണാം. രണ്ട് ടേബിള്‍സ്പൂണ്‍ ഉപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് തയ്യാറാക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

വെളിച്ചെണ്ണയില്‍ ഉപ്പ് നല്ലതു പോലെ പൊടിച്ചിട്ട് ഇത് നല്ലതു പോലെ വെളിച്ചെണ്ണയുമായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയിലെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല മുടിക്ക് വില്ലനാവുന്ന ദുര്‍ഗന്ധത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഈര്‍പ്പം നിലനിര്‍ത്താന്‍

ഈര്‍പ്പം നിലനിര്‍ത്താന്‍

മുടിയുടെ ഈര്‍പ്പം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് മുടിയില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു. മുടി വളരെ ഡ്രൈ ആവുന്നത് മുടിയുടെ വരള്‍ച്ചയിലേക്ക് കാരണമാകുന്നു. ഒന്നര കപ്പ് വെളിച്ചെണ്ണ, ഒന്നേ മുക്കാല്‍ കപ്പ് കറ്റാര്‍ വാഴ നീര് മിക്സ് ചെയ്ത് കാച്ചിയെടുക്കുക. ഈ എണ്ണ ഉപയോഗിച്ച് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം മുടി വളര്‍ച്ചക്ക് സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. പല വിധത്തില്‍ മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കാന്‍ കറ്റാര്‍ വാഴ വെളിച്ചെണ്ണ മിശ്രിതം സഹായിക്കുന്നു.

വെളിച്ചെണ്ണയില്‍ തേന്‍

വെളിച്ചെണ്ണയില്‍ തേന്‍

ആരോഗ്യത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും തേനും വെളിച്ചെണ്ണയും ഉത്തമമാണ്. ഇത് കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണയും തേനും. വെളിച്ചെണ്ണും തേനും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇതോടൊപ്പം അല്‍പം കറ്റാര്‍ വാഴ നീരും മിക്സ് ചെയ്യാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു. അതോടൊപ്പം മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്തുകയും ചെയ്യുന്നു.

കര്‍പ്പൂരവും വെളിച്ചെണ്ണയും

കര്‍പ്പൂരവും വെളിച്ചെണ്ണയും

കര്‍പ്പൂരവും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നത് താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. താരന്‍ ഇല്ലാതാക്കാന്‍ പലരും എണ്ണ ഉപേക്ഷിക്കുന്ന സ്ഥിതിയാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് പലപ്പോഴും താരനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വെളിച്ചെണ്ണ ചൂടാക്കി അതില്‍ കര്‍പ്പൂരം മിക്‌സ് ചെയ്ത് തേക്കുന്നത് നല്ലതാണ്. ഇത് നല്ലതു പോലെ തലയില്‍ മസ്സാജ് ചെയ്യുന്നത് നല്ലതാണ്. താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇത്.

തേങ്ങാപ്പാലും വെളിച്ചെണ്ണയും

തേങ്ങാപ്പാലും വെളിച്ചെണ്ണയും

മുടിയുടെ പല പ്രതിസന്ധികളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു തേങ്ങാപ്പാലും വെളിച്ചെണ്ണയും. തേങ്ങാപ്പാലും വെളിച്ചെണ്ണയും ഇത്തരത്തില്‍ മുടിക്ക് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിക്കുന്നതിനും മുടി വളരാനും തേങ്ങാപ്പാലില്‍ വെളിച്ചെണ്ണ മിക്സ് ചെയ്ത് തേക്കുന്നത് സഹായിക്കുന്നു. തേങ്ങാപ്പാല്‍ തനിയേ മുടിയില്‍ തേക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. മുടിക്ക് നല്ല കറുപ്പ് നിറം നല്‍കുന്നതിനും ഇത് ഉത്തമമാണ്.

 തേങ്ങാപ്പാല്‍ ഒലീവ് ഓയില്‍ഷാമ്പൂ

തേങ്ങാപ്പാല്‍ ഒലീവ് ഓയില്‍ഷാമ്പൂ

കേശസംരക്ഷണത്തിന് ഇന്നത്തെ കാലത്ത് ഷാമ്പൂ തേക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു തേങ്ങാപ്പാല്‍. ഇത് കൊണ്ട് നമുക്ക് ഷാമ്പൂ തയ്യാറാക്കാവുന്നതാണ്. തേങ്ങാപ്പാല്‍ ഷാമ്പൂവാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഒരു കപ്പ് തേങ്ങാപ്പാലും കാല്‍കപ്പ് ഒലീവ് ഓയിലും അല്‍പം ചൂടുവെള്ളവുമാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒലീവ് ഓയിലും തേങ്ങാപ്പാലും നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. തലയോട്ടിയിലേക്ക് ഈ മിശ്രിതം നല്ലതു പോലെ ഇറങ്ങിച്ചെല്ലുന്ന തരത്തില്‍ ഇത് തേച്ച് പിടിപ്പിക്കാം. ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇതാണ് തേങ്ങാപ്പാല്‍ ഒലീവ് ഓയില്‍ ഷാമ്പൂ.

അകാല നരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ഷാമ്പൂ. മുടിയുടെ വേരുകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുടിയുടെ വേരു മുതല്‍ കറുപ്പിക്കുന്നു ഇത്. പല കേശസംരക്ഷണ പ്രശ്‌നത്തിനും വില്ലനാവുന്ന അവസ്ഥയാണ് പലപ്പോഴും അകാല നര. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഷാമ്പൂ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേങ്ങാപ്പാല്‍ ഷാമ്പൂ.

 അറ്റം പിളരുന്നത്

അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നതാണ് മറ്റൊരു പ്രശ്‌നം. അതിന് പരിഹാരം കാണുന്നതിനും ഈ ഷാമ്പൂ മികച്ചതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കി മുടിക്ക് നല്ല ആരോഗ്യവും ഓജസ്സും നല്‍കുന്നു. മുടിയുടെ അറ്റം പിളരുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേങ്ങാപ്പാല്‍ ഷാമ്പൂ.

പേനിനും പരിഹാരം

പേനിനും പരിഹാരം

തലയിലുണ്ടാവുന്ന പേനിനും ഈരിനും പരിഹാം കാണുന്നതിന് സഹായിക്കുന്നു തേങ്ങാപ്പാല്‍ ഷാമ്പൂ. ഇത് തേക്കുന്നത് പേനിനും ഈരിനും എല്ലാം പരിഹാരം നല്‍കി മുടിക്ക് നല്ല ആരോഗ്യവും കരുത്തും നല്‍കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. പെട്ടെന്ന് തന്നെ മികച്ച പരിഹാരം കാണാവുന്നതാണ്.

English summary

different ways to use coconut oil for hair growth

Here in this article we explained different ways to use coconut oil for hair growth, read on.
Story first published: Tuesday, September 25, 2018, 17:13 [IST]
X
Desktop Bottom Promotion