മുടി വളരാന്‍ ആയുര്‍വേദ വിധികള്‍

Posted By:
Subscribe to Boldsky

ആയുര്‍വേദം പൊതുവേ ദോഷങ്ങളില്ലാത്ത ശാസ്ത്രശാഖയാണ്. അല്‍പം കാലം പിടിയ്ക്കുമെങ്കിലും ഫലം ഉറപ്പിയ്ക്കുന്ന ശാസ്ത്രം.

മുടികൊഴിച്ചില്‍ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മുടികൊഴിച്ചിലിന് പ്രതിവിധികള്‍ പലതുണ്ട്. ഇതില്‍ ഇതില്‍ മെഡിക്കല്‍ രീതികള്‍ മുതല്‍ സ്വാഭാവിക വഴികളുമുണ്ട്.

ആയുര്‍വേദപ്രകാരവും മുടി കൊഴിച്ചിലിന് പല പരിഹാരങ്ങും നിര്‍ദേശിയ്ക്കുന്നുണ്ട്. മുടി കൊഴിയുന്നതിന് മാത്രമല്ല, മുടി നല്ലപോലെ വളരുന്നതിനും.

ആയുര്‍വേദ പ്രകാരം മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന ചില ശാസ്ത്രവഴികളെക്കുറിച്ചറിയൂ

ആര്യവേപ്പ്

ആര്യവേപ്പ്

ആയുര്‍വേദത്തില്‍ ആര്യവേപ്പ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ആര്യവേപ്പില ഒരു പിടി പറിച്ച് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ചൂടാറണം. കുളി കഴിഞ്ഞ് അവസാനം ഈ വെള്ളം കൊണ്ട് തല കഴ���കുക. പിന്നെ വേറെ വെള്ളം ഒഴിയ്ക്കരുത്. ഇത് മുടി വളരാന്‍ സഹായിക്കും. ആര്യവേപ്പില അരച്ച് തലയില്‍ പുരട്ടുന്നതും നല്ലതാണ്. താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ആര്യവേപ്പില.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയാണ് മറ്റൊരു വഴി. നെല്ലിക്ക ഉണക്കിപ്പൊടിച്ച് ഇളംചൂടുവെള്ളത്തില്‍ കലക്കി തലയില്‍ പുരട്ടാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം. നെല്ലിക്കാജ്യൂസ് തലയില്‍ പുരട്ടുന്നതും നല്ലതാണ്.

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധയ്ക്��് ആയുര്‍വേദത്തില്‍ പല ഗുണങ്ങളുമുണ്ട്. ഇതിലൊന്നാണ് മുടി വളര്‍ത്തുകയെന്നത്. തുല്യ അളവില്‍ അശ്വഗന്ധ പൗഡര്‍, നെല്ലിക്കാപ്പൊടി എന്നിവയെടുത്ത് വെള്ളത്തില്‍ കലക്കി തലയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

ബ്രഹ്മി

ബ്രഹ്മി

ബ്രഹ്മിയാണ് മുടി വളരാന്‍ സഹായിക്കുന്ന മറ്റൊരു വഴി. ബ്രഹ്മി പൗഡര്‍, നെല്ലിക്കാപ്പൊടി, അശ്വഗന്ധ പൗഡര്‍ എന്നിവ തുല്യ അളവിലെടുത്ത്ത തൈരില്‍ കലക്കി ��ുടിയില്‍ പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

ഉലുവ

ഉലുവ

ഉലുവ വറുത്തു പൊടിയ്ക്കുക. ഇത് വെള്ളത്തില്‍ കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. മുടി വളരാന്‍ ഇത് ഏറെ ന്ല്ലതാണ്. ഉലുവ വെ്ള്ളത്തിലിട്ടു കുതിര്‍ത്തി തേക്കുന്നതും തൈരില്‍ കലക്കി തേക്കുന്നതുമെല്ലാം ഗുണം ചെയ്യും.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

അരകപ്പ് കറ്റാര്‍വാഴ ജെല്‍, 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 2 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മുടിയില്‍ തേയ്ക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുടി വളരാന്‍ ഏറെ നല്ലതാണ്.

എണ്ണ

എണ്ണ

മഹാഭൃംഗരാജ്, നെല്ലിക്ക, ആര്‍ണിക്ക, എള്ള്, ബദാം, ബ്രഹ്മി തുടങ്ങിയവയുടെ എണ്ണ ലഭ്യമാണ്. ഇവയെല്ലാം ചേര്‍ത്ത് വെളിച്ചെണ്ണയും ചേര്‍ത്തു കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ഗുണം ചെയ്യും. അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നു��ണ്ടെണ്ണം. ചെറുതായി ചൂടാക്കി വേണം തലയില്‍ തേച്ചു പിടിപ്പിയ്ക്കാന്‍. അര മണിക്കൂര്‍ ശേഷം കഴുകാം.

ഇരട്ടി മധുരം

ഇരട്ടി മധുരം

ഇരട്ടി മധുരം, പാല്‍, കുരുമുളക്, ചെറുനാരങ്ങയുടെ കുരു എന്നിവ ചേര്‍ത്തരച്ചു തലയി്ല്‍ പുരട്ടുന്നത് മുടി കൊഴിഞ്ഞു പോകുന്നിടത്ത് വീണ്ടും വളര്‍ന്നു വരാന്‍ സഹായിക്കും.

ശിക്കാക്കായ് പൗഡര്‍

ശിക്കാക്കായ് പൗഡര്‍

മുടി വളരാനുള്ള ആയുര്‍വേദ വഴിയാണ് ശിക്കാക്കായ് പൗഡര്‍. ഇതു വെള്ളത്തില്‍ കലക്കി തലയില്‍ പുരട്ടാം. ശിക്കാക്ക��യ പൊടിച്ച് പൗഡറാക്കി ഉപയോഗിച്ചാലും മതിയാകും. ഇതാകുമ്പോള്‍ തീര്‍ത്തും ശുദ്ധമാകും.

Read more about: hair care beauty
English summary

Ayurvedic Remedies To Grow Thick Hair

Ayurvedic Remedies To Grow Thick Hair, read more to know about
Story first published: Friday, January 19, 2018, 19:42 [IST]