ബദാം ഓയില്‍ വെളിച്ചെണ്ണ: കഷണ്ടിക്ക് പൂര്‍ണവിട

Posted By:
Subscribe to Boldsky

കഷണ്ടിയും മുടി കൊഴിച്ചിലും എല്ലാവരേയും പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പല വിധത്തിലാണ് നമ്മുടെ കേശസംരക്ഷണത്തെ ബാധിക്കുന്നത്. കഷണ്ടി പൗരുഷത്തിന്റെ ലക്ഷണമാണ് എന്ന് പറഞ്ഞാലും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പലരിലും മാനസികമായി വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും പലപ്പോഴും ഇത് കാരണമാകുന്നു. പക്ഷേ എങ്ങനെയെങ്കിലും കഷണ്ടിയൊന്ന് മാറിയാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ പലപ്പോഴും പല വിധത്തിലുള്ള എണ്ണകളും മറ്റും വാങ്ങിത്തേക്കുന്നു. പക്ഷേ ഈ മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പരാജയമായി മാറുന്ന അവസ്ഥ നമ്മള്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ ഇനി ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്കെല്ലാം നമുക്ക് വിട നല്‍കാം. കാരണം ഇത്തരത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന കൃത്രിമ മാര്‍ഗ്ഗങ്ങളെല്ലാം തന്നെ പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഇത് മുടി മുഴുവന്‍ കൊഴിഞ്ഞ് പോവുന്നതിനും പലപ്പോഴും ആരോഗ്യപരമായി വരെ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനും സാധ്യതയുണ്ട്.

മറ്റുള്ളവരുടെ മുടി കാണുമ്പോള്‍ നിങ്ങള്‍ക്ക് അസൂയ തോന്നാറുണ്ടോ, എന്നാല്‍ ഇനി അത് മാറ്റി വെച്ച് സ്വന്തം മുടിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് അഭിമാനിയ്ക്കാം. കാരണം ഏവരേയും അസൂയപ്പെടുത്തും മുടിയഴക് സ്വന്തമാക്കാന്‍ ഇനി ചെയ്യേണ്ടത് വെറും നിസ്സാരകാര്യം. എത്ര വലിയ കഷണ്ടിയാണെങ്കില്‍ പോലും അതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പല വിധത്തില്‍ ആരോഗ്യത്തിനും സഹായിക്കുന്നു. കൃത്രിമത്വം ഏതുമില്ലാത്ത ഇത്തരം മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് നമ്മുടെ മുടിയഴകിന് സഹായിക്കുന്നത്.

ഏത് നരയേയും കറുപ്പിക്കാം,വീട്ടിലിരുന്ന്1മണിക്കൂര്‍

മുടിയുടെ ആരോഗ്യത്തേയും പ്രശ്‌നങ്ങളേയും ആലോചിച്ച് ടെന്‍ഷനാകാതെ നിങ്ങളെ സഹായിക്കുന്ന എണ്ണയുണ്ട്. യാതൊരു കഷ്ടപ്പാടും ഇല്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന എണ്ണയാണ് ഇത്. ഒരാഴ്ച കൊണ്ട് തന്നെ നമുക്ക് ഇതിന്റെ മാറ്റം അനുഭവിച്ചറിയാവുന്നതാണ്. ഏത് പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. മുടി കൊഴിച്ചില്‍ അകറ്റി കഷണ്ടിക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇത്.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ടീസ്പൂണ്‍ ബദാം എണ്ണ, നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം തന്നെ മുടിയഴക് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ നല്ലതാണ്. ഏത് തരത്തിലും ഇത് മുടിക്ക് തിളക്കവും നിറവും കറുപ്പും ആരോഗ്യവും നല്‍കുന്നു. എങ്ങനെ ഈ എണ്ണ തയ്യാറാക്കി ആരോഗ്യമുള്ള മുടിയഴക് നേടിയെടുക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മുകളില്‍ പറഞ്ഞ എല്ലാ എണ്ണകളും കൂടി ചെറിയ പാനില്‍ ഒഴിച്ച് ചൂടാക്കാം. രണ്ട് മിനിട്ടില്‍ കൂടുതല്‍ ചൂടാക്കേണ്ട ആവശ്യമില്ല. ഇത് നല്ലതു പോലെ മിക്‌സ് ചെയ്ത് അല്‍പസമയം കഴിഞ്ഞ് തണുപ്പിച്ച് തലയില്‍ തേക്കാവുന്നതാണ്. ഈ എണ്ണകള്‍ എല്ലാം തന്നെ മുടിക്ക് നല്ല കരുത്തും ആരോഗ്യവും നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉപയോഗിക്കുന്നത് ഇങ്ങനെ

ഉപയോഗിക്കുന്നത് ഇങ്ങനെ

ഈ എണ്ണ ഉപയോഗിക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. കാരണം ഒരിക്കലും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് കരുതി ഉപയോഗിക്കുമ്പോള്‍ ഇത് ചര്‍മ്മത്തില്‍ എണ്ണമയം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു. തയ്യാറാക്കിയ എണ്ണ ദിവസവും രാവിലേയും വൈകുന്നേരവും തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകാന്‍. മാത്രമല്ല കണ്ടീഷണര്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. മാത്രമല്ല ഒരാഴ്ച സ്ഥിരമായി ഉപയോഗിക്കുകയും വേണം.

ഗുണങ്ങള്‍

ഗുണങ്ങള്‍

പല വിധത്തിലുള്ള ഗുണങ്ങളാണ് ഈ എണ്ണ തേക്കുന്നതിലൂടെ നമുക്കുണ്ടാവുന്നത്. മുടിയുടെ ആരോഗ്യത്തിനും അഴകിനും കഷണ്ടി മാറി പുതിയ മുടി മുളക്കുന്നതിനും എല്ലാം സഹായിക്കുന്നു ഈ എണ്ണ. എണ്ണയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ടെന്‍ഷന്റേയും ആവശ്യമില്ല. അതുകൊണ്ട് തന്നെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ശിരോ ചര്‍മ്മത്തിനും ആരോഗ്യം നല്‍കുന്നു.

കഷണ്ടി പൂര്‍ണമായും മാറ്റും

കഷണ്ടി പൂര്‍ണമായും മാറ്റും

കഷണ്ടി തന്നെയാണ് പ്രധാന പ്രശ്‌നം. അതുകൊണ്ട് ഇതിനെ എങ്ങനെയെങ്കിലും നേരിട്ടാല്‍ മതി എന്ന വിശ്വാസമായിരിക്കും പലര്‍ക്കും ഇള്ളത്. ഇത്തരം പ്രതിസന്ധികളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതാണ് ഈ എണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമാണ് ഈ എണ്ണ. കാരണം കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ വെളിച്ചെണ്ണയ്ക്കും ബദാം ഓയിലിനും കഴിയും. ഇത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കുളിച്ചാല്‍ മതി. ഒരാഴ്ച കൊണ്ട് തന്നെ കാര്യമായ മാറ്റം കണ്ട് തുടങ്ങുന്നു.

മുടിയ്ക്ക് തിളക്കം

മുടിയ്ക്ക് തിളക്കം

മുടിയ്ക്ക് തിളക്കം നല്‍കാനും മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനും ഈ എണ്ണ സഹായിക്കുന്നു. എന്നാല്‍ സ്ഥിരമായി ഉപയോഗിച്ച് തുടങ്ങിയാല്‍ ഒരാഴ്ച മുഴുവന്‍ ഉപയോഗിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇത് മുടിക്ക് കരുത്തും തിളക്കവും മൃദുത്വവും നല്‍കുന്നു. എല്ലാ വിധത്തിലും മുടിയുടെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരവും കാണുന്നതിന് സഹായിക്കുന്നു.

 നെറ്റികയറുന്നത് തടയുന്നു

നെറ്റികയറുന്നത് തടയുന്നു

നെറ്റി കയറുന്നത് പലരുടേയും ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ്. അതിനെ പ്രതിരോധിക്കാന്‍ വിഗ് വരെ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെ മുകളില്‍ പറഞ്ഞ എണ്ണയിലൂടെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. അതിനായി ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നെറ്റി കയറുന്നത് മൂലമുള്ള പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല പുതിയ മുടി കിളിര്‍ക്കുന്നതിനും സഹായിക്കുന്നു.

താരന് പരിഹാരം

താരന് പരിഹാരം

താരന്‍ ഉണ്ടായാല്‍ തന്നെ അത് മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നു. എങ്ങനെയെങ്കിലും താരനെ പൂര്‍ണമായും ഇല്ലാതാക്കിയാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ക്ക് ഈ എണ്ണ വളരെയധികം ഗുണകരമാണ്. സ്ഥിരമായി ഈ എണ്ണ ഉപയോഗിക്കുന്നത് താരനെ പ്രതിരോധിയ്ക്കുന്നു. താരനെ പ്രതിരോധിയ്ക്കാന്‍ ബദാം എണ്ണ മുന്നിലാണ്. ബദാം എണ്ണയിലുള്ള ഘടകങ്ങള്‍ താരനെ ഫപ്രദമായി നേരിടുന്നു. അതുകൊണ്ട് തന്നെ ഇനി താരന്റെ കാര്യത്തില്‍ പേടിക്കേണ്ടതില്ല.

 ശിരോചര്‍മ്മത്തിന് ആരോഗ്യം

ശിരോചര്‍മ്മത്തിന് ആരോഗ്യം

ശിരോചര്‍മ്മത്തിന്റെ ആരോഗ്യവും മുടി വളര്‍ച്ചയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് തലയോട്ടിയുടെ ആരോഗ്യവും വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇത് എല്ലാ വിധത്തിലും മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നു. ഈ എണ്ണ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

English summary

Ayurvedic hair oil for baldness

Ayurvedic hair oil to stop hair fall and baldness, take a look.
Story first published: Tuesday, May 8, 2018, 12:18 [IST]