For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി തഴച്ചു വളരാന്‍ ഈ ആയുര്‍വേദവഴി

|

ആയുര്‍വേദം പൊതുവെ വിശ്വാസയോഗ്യമായ ഒരു ശാസ്ത്രശാഖയാണ്. പാര്‍ശ്വഫലങ്ങളില്ലാത്ത ശാസ്ത്രശാഖയെന്നു പറയാം.

ദൈനംദിന ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദം ഒരു പരിഹാരമാണ്. ഇത് ആരോഗ്യപ്രശ്‌നങ്ങളാണെങ്കിലും സൗന്ദര്യ, മുടി സംബന്ധമായ പ്രശ്‌നങ്ങളാണെങ്കിലും.

പലരേയും അലട്ടുന്ന മുടികൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും മുടി വളരാനുമെല്ലാം ആയുര്‍വേദം ചില വഴികള്‍ നിര്‍ദേശിയ്ക്കുന്നുണ്ട്. ഫലപ്രദമായ ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില ഒരു പിടി പറിച്ച് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ചൂടാറണം. കുളി കഴിഞ്ഞ് അവസാനം ഈ വെള്ളം കൊണ്ട് തല കഴുകുക. പിന്നെ വേറെ വെള്ളം ഒഴിയ്ക്കരുത്. ഇത് മുടി വളരാന്‍ സഹായിക്കും. ആര്യവേപ്പില അരച്ച് തലയില്‍ പുരട്ടുന്നതും നല്ലതാണ്. താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ആര്യവേപ്പില.

അശ്വഗന്ധ പൗഡര്‍, നെല്ലിക്കാപ്പൊടി

അശ്വഗന്ധ പൗഡര്‍, നെല്ലിക്കാപ്പൊടി

അശ്വഗന്ധയ്ക്ക് ആയുര്‍വേദത്തില്‍ പല ഗുണങ്ങളുമുണ്ട്. ഇതിലൊന്നാണ് മുടി വളര്‍ത്തുകയെന്നത്. തുല്യ അളവില്‍ അശ്വഗന്ധ പൗഡര്‍, നെല്ലിക്കാപ്പൊടി എന്നിവയെടുത്ത് വെള്ളത്തില്‍ കലക്കി തലയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

ഉലുവ

ഉലുവ

ഉലുവ വറുത്തു പൊടിയ്ക്കുക. ഇത് വെള്ളത്തില്‍ കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. മുടി വളരാന്‍ ഇത് ഏറെ നല്ലതാണ്. ഉലുവ വെ്ള്ളത്തിലിട്ടു കുതിര്‍ത്തി തേക്കുന്നതും തൈരില്‍ കലക്കി തേക്കുന്നതുമെല്ലാം ഗുണം ചെയ്യും.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

അരകപ്പ് കറ്റാര്‍വാഴ ജെല്‍, 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 2 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മുടിയില്‍ തേയ്ക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുടി വളരാന്‍ ഏറെ നല്ലതാണ്.

ഇരട്ടി മധുരം, പാല്‍, കുരുമുളക്, ചെറുനാരങ്ങയുടെ കുരു

ഇരട്ടി മധുരം, പാല്‍, കുരുമുളക്, ചെറുനാരങ്ങയുടെ കുരു

ഇരട്ടി മധുരം, പാല്‍, കുരുമുളക്, ചെറുനാരങ്ങയുടെ കുരു എന്നിവ ചേര്‍ത്തരച്ചു തലയില്‍ പുരട്ടുന്നത് മുടി കൊഴിഞ്ഞു പോകുന്നിടത്ത് വീണ്ടും വളര്‍ന്നു വരാന്‍ സഹായിക്കും.

എണ്ണ

എണ്ണ

മഹാഭൃംഗരാജ്, നെല്ലിക്ക, ആര്‍ണിക്ക, എള്ള്, ബദാം, ബ്രഹ്മി തുടങ്ങിയവയുടെ എണ്ണ ലഭ്യമാണ്. ഇവയെല്ലാം ചേര്‍ത്ത് വെളിച്ചെണ്ണയും ചേര്‍ത്തു കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ഗുണം ചെയ്യും. അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നുരണ്ടെണ്ണം. ചെറുതായി ചൂടാക്കി വേണം തലയില്‍ തേച്ചു പിടിപ്പിയ്ക്കാന്‍. അര മണിക്കൂര്‍ ശേഷം കഴുകാം.

ബ്രഹ്മി

ബ്രഹ്മി

ബ്രഹ്മിയാണ് മുടി വളരാന്‍ സഹായിക്കുന്ന മറ്റൊരു വഴി. ബ്രഹ്മി പൗഡര്‍, നെല്ലിക്കാപ്പൊടി, അശ്വഗന്ധ പൗഡര്‍ എന്നിവ തുല്യ അളവിലെടുത്ത്ത തൈരില്‍ കലക്കി മുടിയില്‍ പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക ഉണക്കിപ്പൊടിച്ച് ഇളംചൂടുവെള്ളത്തില്‍ കലക്കി തലയില്‍ പുരട്ടാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം. നെല്ലിക്കാജ്യൂസ് തലയില്‍ പുരട്ടുന്നതും നല്ലതാണ്.

ശിക്കാക്കായ് പൗഡര്‍

ശിക്കാക്കായ് പൗഡര്‍

മുടി വളരാനുള്ള ആയുര്‍വേദ വഴിയാണ് ശിക്കാക്കായ് പൗഡര്‍. ഇതു വെള്ളത്തില്‍ കലക്കി തലയില്‍ പുരട്ടാം. ശിക്കാക്കായ പൊടിച്ച് പൗഡറാക്കി ഉപയോഗിച്ചാലും മതിയാകും. ഇതാകുമ്പോള്‍ തീര്‍ത്തും ശുദ്ധമാകും.

കൂവളത്തില, കുറുന്തോട്ടിയില, ചെമ്പരത്തിയില

കൂവളത്തില, കുറുന്തോട്ടിയില, ചെമ്പരത്തിയില

ഒരുപിടി കൂവളത്തില, കുറുന്തോട്ടിയില, ചെമ്പരത്തിയില എന്നിവ അരച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം.

വെള്ള എള്ളു കഴിയ്ക്കാം

വെള്ള എള്ളു കഴിയ്ക്കാം

രാവിലെ ഒരു ടീസ്പൂണ്‍ വെള്ള എള്ളു കഴിയ്ക്കാം. ഇത് മഗ്നീഷ്യം, കാല്‍സ്യം എന്നിവയുടെ നല്ല ഉറവിടമാണ്. മുടിവളര്‍ച്ച വര്‍ദ്ധിയ്ക്കും.

ബദാം എണ്ണയും നെല്ലിക്കാ നീരും

ബദാം എണ്ണയും നെല്ലിക്കാ നീരും

ബദാം എണ്ണയും നെല്ലിക്കാ നീരും ചേര്‍ത്ത മിശ്രിതം തലയോട്ടില്‍ നന്നായി തേച്ച് പിടിപ്പിക്കാം.

മൈലാഞ്ചി ഇല

മൈലാഞ്ചി ഇല

മൈലാഞ്ചി ഇല അരച്ച് ഉണക്കിയെടുത്ത പൊടി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി ദിവസവും തലയില്‍ തേക്കാം.

കറ്റാര്‍ വാഴ ജ്യൂസില്‍ ഒരു നുള്ളു ജീരകമിട്ട്

കറ്റാര്‍ വാഴ ജ്യൂസില്‍ ഒരു നുള്ളു ജീരകമിട്ട്

കാല്‍ കപ്പ് കറ്റാര്‍ വാഴ ജ്യൂസില്‍ ഒരു നുള്ളു ജീരകമിട്ട് ദിവസം മൂന്നു തവണ കുടിയ്ക്കുക. ജ്യൂസിന് പകരം ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലായാലും മതി.

English summary

Try These Ayurvedic Remedies To Stop Hair Falling

Try These Ayurvedic Remedies To Stop Hair Falling
Story first published: Friday, March 16, 2018, 19:01 [IST]
X
Desktop Bottom Promotion