ബ്രഹ്മി; പനങ്കുല മുടി ഉറപ്പു നല്‍കും എണ്ണ

Posted By:
Subscribe to Boldsky

കേശസംരക്ഷണം തന്നെയാണ് പലരുടേയും പ്രധാന പ്രശ്‌നം. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ദിവസവും ദിവസവും മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിതരീതി തന്നെയാണ്. പലപ്പോഴും കാലത്തിനനുസരിച്ച് മാറേണ്ടി വരുമ്പോള്‍ അതുണ്ടാക്കുന്ന ആഘാതം ചില്ലറയല്ല. കാരണം അത് സൗന്ദര്യത്തേയും ആരോഗ്യത്തേയും എല്ലാം പ്രതികൂലമായി തന്നെ ബാധിയ്ക്കും. അതുകൊണ്ട് തന്നെ കാലത്തനനുസരിച്ച് കോലെ കെട്ടുമ്പോള്‍ പല കാര്യങ്ങളിലും അല്‍പം ശ്രദ്ധ കൊടുക്കുന്നത് നല്ലതാണ്.

കേശസംരക്ഷണത്തിലും ഇതേ രീതി തന്നെയാണ് പിന്തുടരേണ്ടത്. എന്ന് മുതല്‍ ഷാമ്പൂവും കണ്ടീഷണറും മറ്റ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഉപയോഗിച്ച് തുടങ്ങിയോ അന്ന് മുതല്‍ സൗന്ദര്യ സംരക്ഷണത്തില്‍ കേശസംരക്ഷണം വെല്ലുവിളിയായി മാറിത്തുടങ്ങി.

കുളിക്കാന്‍ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം

എന്നാല്‍ ഇന് പഴമയിലേക്ക് തിരിച്ച് പോവാം. അതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം. മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ചില നാടന്‍ എണ്ണകള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ബ്രഹ്മി എണ്ണ

ബ്രഹ്മി എണ്ണ

ബ്രഹ്മി എണ്ണയായും പൊടിയായും ഉപയോഗിക്കാം. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടി സമൃദ്ധമായി വളരാനും സഹായിക്കും. ബ്രഹ്മി ഇടിച്ച് പിഴിഞ്ഞ് നീരെടുത്ത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചിയെടുക്കാം. തലവേദന ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ ഇത് ഇല്ലാതാക്കും.

നെല്ലിക്ക

നെല്ലിക്ക

കേശസംരക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് നെല്ലിക്ക. നെല്ലിക്കപ്പൊടിയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തലമുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും മുടിയ്ക്ക് കരുത്ത് നല്‍കുകയും ചെയ്യുന്നു.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ചര്‍മ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും മുന്നിലാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ നീരും വെളിച്ചെണ്ണയില്‍ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേക്കാം. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും മുടിക്ക് കട്ടി നല്‍കുകയും ചെയ്യുന്നു.

 തുളസി

തുളസി

ഔഷധ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് തുളസി. തുളസിയുടെ ഇല അരച്ച് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി കൂടുതല്‍ കരുത്തോടെ വളരാന്‍ സഹായിക്കുന്നു.

ഇഞ്ചി

ഇഞ്ചി

ആരോഗ്യ- സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇഞ്ചി. ഇഞ്ചിയിട്ട് എണ്ണ കാച്ചിത്തേക്കുന്നത് മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നു.

മൈലാഞ്ചി

മൈലാഞ്ചി

മൈലാഞ്ചി കൊണ്ട് മുടിയ്ക്ക് ആരോഗ്യം നല്‍കാം എന്നത് യാഥാര്‍ത്ഥ്യമാണ്. പ്രകൃതി ദത്ത കണ്ടീഷണര്‍ ആയി ഇഞ്ചി ഉപയോഗിക്കാം.

 സവാള നീര്

സവാള നീര്

കഷണ്ടിയെ വരെ പ്രതിരോധിയ്ക്കാന്‍ സവാള നീര് സഹായിക്കും. ഇത് മുടി കറുക്കാനും കഷണ്ടിയില്‍ മുടി വളരാനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

വെളിച്ചെണ്ണയേക്കാള്‍ ഗുണം കൂടുതലുള്ള ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി വളരാന്‍ വളരെയധികം സഹായിക്കുന്നു.

 ഉരുക്കു വെളിച്ചെണ്ണ

ഉരുക്കു വെളിച്ചെണ്ണ

ഉരുക്കു വെളിച്ചെണ്ണയാണ് മറ്റൊന്ന്. ശുദ്ധമായ വെളിച്ചെണ്ണയില്‍ നിന്നാണ് ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കുന്നത്. ഇത് മുടി വളരാന്‍ സഹായിക്കുന്നു.

English summary

Top Essential Oils for Thicker and stronger Hair

The 9 oils listed below are considered essential oils for thicker hair because they condition the hair, soothe the scalp and promote a healthier environment for optimal hair growth.