മുടികൊഴിച്ചില്‍, കഷണ്ടി;ഉറപ്പുള്ള ആയുര്‍വ്വേദം

Posted By:
Subscribe to Boldsky

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും നമ്മളെ വലക്കുന്നത് മുടി കൊഴിച്ചിലും താരനുമാണ്. ഫലപ്രദമായ പരിഹാര മാര്‍ഗ്ഗത്തിനായി ശ്രമിക്കുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള സങ്കോചവും കൂടാതെ ചെയ്യാവുന്നതാണ് ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍.

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത് മുടി എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് അറിയാത്തതാണ്. മുടി കൊഴിച്ചിലും മുടിയുടെ അറ്റം പിളരുന്നതും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാണ് കേശസംരക്ഷണത്തിലെ ആയുര്‍വ്വേദ വഴികള്‍.

ആയുര്‍വ്വേദത്തില്‍ മുടിസംരക്ഷണത്തിന് ഉറപ്പ് പ്രദാനം ചെയ്യുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയാല്‍ അതുണ്ടാക്കുന്ന ഗുണം ഉടന്‍ തന്നെ മുടിയില്‍ പ്രകടമാവും. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് മുടിസംരക്ഷണത്തിന് ആയുര്‍വ്വേദം അനുശാസിക്കുന്നത് എന്ന് നോക്കാം.

കൂവളത്തിലയും ചെമ്പരത്തിയും

കൂവളത്തിലയും ചെമ്പരത്തിയും

കേശസംരക്ഷണത്തിലെ കാര്യത്തില്‍ ഒരിക്കലും ഒഴിവാക്കരുത് ഈ മാര്‍ഗ്ഗം. ഒരുപിടി കൂവളത്തില, കുറുന്തോട്ടിയില, ചെമ്പരത്തിയില എന്നിവ അരച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. മുടി കൊഴിച്ചില്‍ മാറി മുടി തഴച്ച് വളരാന്‍ ഇത് സഹായിക്കും.

ബദാം എണ്ണയും നെല്ലിക്കയും

ബദാം എണ്ണയും നെല്ലിക്കയും

ചര്‍മ്മസംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും ബദാം എണ്ണ ഉപയോഗിക്കാം. ബദാം എണ്ണയും നെല്ലിക്കനീരും മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളര്‍ച്ചക്ക് സഹായിക്കും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ചര്‍മ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാം. കറ്റാര്‍ വാഴയുടെ നീര് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ ശേഷം കഴുകിക്കളയാവുന്നതാണ്.

മൈലാഞ്ചിയില

മൈലാഞ്ചിയില

മൈലാഞ്ചിയില അരച്ച് തലയില്‍ തേക്കുന്നത് അകാല നര ഇല്ലാതാക്കും. മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് മൈലാഞ്ചിയില ഉണക്ക്‌പ്പൊടിച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് തിളക്കം നല്‍കും.

 ചെമ്പരത്തിയില

ചെമ്പരത്തിയില

ചെമ്പരത്തിയില താളി അരച്ച് മുടിയില്‍ തേച്ച് പിടിപ്പിച്ച് കുളിച്ച് നോക്കൂ. ഇത് മുടിയിലെ അഴുക്കും ചളിയും ഇല്ലാതാക്കുന്നു. ചെമ്പരത്തിയിലയും കുറുന്തോട്ടിയിലയും ചതച്ച് താളിയാക്കി ഷാമ്പൂവിന് പകരമായി തേക്കാം.

 കറിവേപ്പില

കറിവേപ്പില

കറിവേപ്പില കറിക്ക് മാത്രമല്ല ഉപയോഗിക്കേണ്ടത്. മുടി വളര്‍ച്ചക്കും അകാല നരക്കും പരിഹാരം കാണാന്‍ കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് പതിവായി തല കഴുകുക. ഇത് മുടിക്ക് തിളക്കം നല്‍കുന്നു.

 നീല അമരി

നീല അമരി

നീല അമരിയാണ് മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും ഏറ്റവും ഉത്തമമെന്ന് ആയുര്‍വ്വേദം നിഷ്‌കര്‍ഷിക്കുന്നു. നീല അമരിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് എണ്ണകാച്ചി തേയ്ക്കുക. ഇത് മുടിക്ക് ആരോഗ്യം നല്‍കും.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. ഇത് മുടി വളര്‍ച്ചക്കും മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. വെളുത്തുള്ളി നിത്യവും കഴിക്കുന്നതും മുടികൊഴിച്ചില്‍ തടയുന്നു.

 കരിംജീരകം

കരിംജീരകം

കരിംജീരകം പൊടിച്ചെടുത്ത് വെളിച്ചെണ്ണയിലിട്ട് കാച്ചി തേക്കുന്നതും നല്ലതാണ്. ഇത് മുടി കൊഴിച്ചിലെന്നതിനെക്കുറിച്ച് രണ്ടാമത് ആലോചിക്കേണ്ടതായി വരില്ല.

English summary

Top Ayurvedic Treatments for Hair Loss Prevention

Ayurveda is a safe and cost effective alternative medicine to cure hair loss problems. Here are some amazing ayurvedic remedies for hair fall
Story first published: Monday, July 17, 2017, 17:37 [IST]
Subscribe Newsletter