കറിവേപ്പില അരച്ച് എണ്ണകാച്ചി; മുടിവളര്‍ച്ച ഭീകരം

Posted By:
Subscribe to Boldsky

മുടി വളരാന്‍ എന്തൊക്കെ ചെയ്യാനും ഇന്നത്തെ കാലത്ത് നമ്മളെല്ലാവരും തയ്യാറാണ്. കാരണം അത്രയേറെ ബുദ്ധിമുട്ടാണ് മുടിയില്ലാത്തതും മുടിസംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നമുക്കുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ പരസ്യങ്ങളില്‍ കാണുന്ന എണ്ണയും ഷാമ്പൂവും എല്ലാം മുടിയുടെ അഴകിനും ആരോഗ്യത്തിനുമായി നമ്മള്‍ ഉപയോഗിക്കാന്‍ തയ്യാറാണ്. മീശയില്ല, താടിയില്ല, മുടി കൊഴിയുന്നു പരിഹാരം ഇതാ

എന്നാല്‍ എപ്പോഴും പ്രകൃതിദത്തമായി മാത്രം പരിഹാരം കാണാന്‍ ശ്രമിച്ചാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു വിധം പരിഹാരം കാണാം. കറിവേപ്പില ഉപയോഗിച്ച് മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. മുടി വളരാനും മുടിയുടെ ആരോഗ്യത്തിനും നിറത്തിനും എല്ലാം കറിവേപ്പില ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം.

 കറിവേപ്പില എണ്ണ

കറിവേപ്പില എണ്ണ

കറിവേപ്പില അരച്ചാണ് എണ്ണ കാച്ചേണ്ടത്. ഒരു പിടി കറിവേപ്പില ആദ്യം നല്ലതു പോലെ അരച്ചെടുക്കാം. ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരച്ച് വെച്ചിരിയ്ക്കുന്ന കറിവേപ്പിലയുടെ നീര് ഒഴിക്കുക. ഇതിലെ വെള്ളമെല്ലാം പുറത്തേക്ക് തെറിയ്ക്കും. ഈ സമയം നല്ലതു പോലെ ഇളക്കിക്കൊടുക്കുക. അല്‍പസമയത്തിനു ശേഷം കറിവേപ്പിലയില്‍ ഉള്ള കരടെല്ലാം എണ്ണയില്‍ അടിയുന്നു. പിന്നീട് വാങ്ങി വെച്ച് തണുത്തതിനു ശേഷം ഉപയോഗിക്കാം.

കറിവേപ്പില അരച്ച് പുരട്ടാം

കറിവേപ്പില അരച്ച് പുരട്ടാം

തലയില്‍ നല്ലതു പോലെ കറിവേപ്പില അരച്ച് പുരട്ടാം. ഇത് മുടിയ്ക്ക് തിളക്കവും നല്ല കറുത്തിരുണ്ട നീളമുള്ള മുടി ഉണ്ടാവാന്‍ സഹായിക്കുകയും ചെയ്യുന്നു. കറിവേപ്പില അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

 ഉള്ളിയരിഞ്ഞിട്ട് എണ്ണ കാച്ചാം

ഉള്ളിയരിഞ്ഞിട്ട് എണ്ണ കാച്ചാം

കറിവേപ്പില എണ്ണ കാച്ചുമ്പോള്‍ അതിലല്‍പം ഉള്ളി അരിഞ്ഞതും കൂടി ചേര്‍ത്താല്‍ ഇരട്ടി ഫലം കിട്ടും.

ഗുണങ്ങള്‍

ഗുണങ്ങള്‍

കറിവേപ്പില എണ്ണ തേയ്ക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണ് ഉണ്ടാവുന്നത്. മുടി വളര്‍ച്ച മാത്രമല്ല മകേശസംരക്ഷണത്തില്‍ പ്രധാനപ്പെട്ട ചില ഗുണങ്ങള്‍ കൂടി കറിവേപ്പില നല്‍കുന്നുണ്ട്.

 അകാല നര കുറയ്ക്കും

അകാല നര കുറയ്ക്കും

മുടി ഒരുപാട് ഉണ്ടായിട്ടെന്താ കാര്യം. എല്ലാം നരച്ച മുടിയാണെങ്കില്‍ പിന്നെ പറയേണ്ട. അതുകൊണ്ട് തന്നെ അകാല നരയെ പ്രതിരോധിയ്ക്കാന്‍ കറിവേപ്പിലയിട്ട് എണ്ണ കാച്ചി തേച്ചാല്‍ മതിയെന്ന് സാരം.

തൈരും കറിവേപ്പിലയും

തൈരും കറിവേപ്പിലയും

കറിവേപ്പില അരച്ച് പേസ്റ്റാക്കി തൈരില്‍ മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ ഇത് മുടി വളര്‍ച്ചയെ കാര്യമായി തന്നെ സഹായിക്കുന്നു.

 മുടിയുടെ വേരുകള്‍ക്ക് ബലം

മുടിയുടെ വേരുകള്‍ക്ക് ബലം

മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിനും കറിവേപ്പില മുന്നില്‍ തന്നെയാണ്. കെമിക്കല്‍ ട്രീറ്റ്‌മെന്റും ഷാമ്പൂവിന്റെ അമിത ഉപയോഗവും എല്ലാം മുടിയുടെ വേരിന്റെ ബലത്തെ കാര്യമായി തന്നെ ബാധിയ്ക്കും. എന്നാല്‍ കറിവേപ്പില പേസ്റ്റാക്കി തലയില്‍ തേയ്ക്കുന്നത് മുടിയുടെ വേരിന് ബലം നല്‍കുന്നു.

മുടി കൊഴിച്ചില്‍ അകറ്റുന്നു

മുടി കൊഴിച്ചില്‍ അകറ്റുന്നു

മുടി കൊഴിച്ചില്‍ കുറയ്ക്കുന്ന കാര്യത്തിലും കറിവേപ്പില മുന്നില്‍ തന്നെയാണ്. രണ്ടോ മൂന്നോ കറിവേപ്പില അല്‍പം പാലില്‍ മിക്‌സ് ചെയ്യുക. ഇത് തലയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിയ്ക്കാം. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു.

 കഷണ്ടിയില്‍ മുടി വളര്‍ത്താന്‍

കഷണ്ടിയില്‍ മുടി വളര്‍ത്താന്‍

പുതിയ മുടി കിളിര്‍ക്കുന്നതിനും കറിവേപ്പില ഉപയോഗിക്കാം. മുടിയ്ക്കുണ്ടാകുന്ന എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളേയും കറിവേപ്പില പരിഹരിയ്ക്കുന്നു.

 ഭക്ഷണത്തില്‍ കറിവേപ്പില

ഭക്ഷണത്തില്‍ കറിവേപ്പില

മുടിയ്ക്ക് ബലം നല്‍കുന്ന കാര്യത്തിലും കറിവേപ്പില മുന്നില്‍ തന്നെയാണ്. വിറ്റാമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് മുടി വളര്‍ച്ചയെ സഹായിക്കുന്നതിന് കറിവേപ്പിലിലുള്ളത്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂടുതലായി കറിവേപ്പില ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.

English summary

This Curry Leaf Oil Will Stop Hair Loss and Increase Hair Growth

This Curry Leaf Oil Will Stop Hair Loss and Increase Hair Growth, read on to know more...
Story first published: Tuesday, April 11, 2017, 14:43 [IST]
Subscribe Newsletter