കഷണ്ടി കണ്ട് തുടങ്ങിയാല്‍ അഞ്ചേ അഞ്ച് കാര്യം

Posted By:
Subscribe to Boldsky

കഷണ്ടി കൊണ്ട് വലയുന്നവര്‍ ചില്ലറയല്ല. സ്ത്രീകളേക്കാള്‍ ഈ പ്രശ്‌നം അലട്ടുന്നത് പുരുഷന്‍മാരെയാണ്. മുടി കൊഴിച്ചിലില്‍ തുടങ്ങി അല്‍പം കൂടി കഴിയുമ്പോള്‍ കാര്യങ്ങള്‍ കഷണ്ടിയില്‍ അവസാനിക്കും. മുടി കൊഴിയുമ്പോള്‍ തന്നെ അല്‍പം ശ്രദ്ധ നല്‍കിയാല്‍ മതി അത് കഷണ്ടിയെ നിയന്ത്രിക്കുന്നു.

രണ്ട് തുള്ളി നാരങ്ങ നീര് മതി നര മാറാന്‍

കഷണ്ടി കണ്ട് തുടങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. നമ്മുടെ അലംഭാവം തന്നെയാണ് പലപ്പോഴും കഷണ്ടി വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. പുരുഷന്‍മാര്‍ ഇനി പറയുന്ന കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ അത് ഉണ്ടാക്കുന്ന ഗുണം കഷണ്ടിയെ ഇല്ലാതാക്കുന്നു എന്നത് തന്നെയാണ്. എന്തൊക്കെയാണ് കഷണ്ടിയെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

മുടി ചീകുമ്പോള്‍

മുടി ചീകുമ്പോള്‍

കഷണ്ടി ഉള്ളവര്‍ പല തവണകളായി മുടി ചീകരുത്. ഇത് മുടി കൂടുതല്‍ കൊഴിയാന്‍ കാരണമാകും. മാത്രമല്ല ചെറുപ്പക്കാരിലാണെങ്കില്‍ മുടി വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും.

മുടി കഴുകുമ്പോള്‍

മുടി കഴുകുമ്പോള്‍

പലരും ദിവസവും മുടി കഴുകുന്നവരാണ്. എന്നാല്‍ ഇത്തരത്തില്‍ മുടി കഴുകുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. അതിലുപരി അത് മുടിയുടെ ആരോഗ്യം ഇല്ലാതാക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം മുടി കഴുകാന്‍ ശ്രദ്ധിക്കുക.

ഇടക്കിടക്ക് എണ്ണയും ഷാമ്പൂവും മാറ്റുന്നത്

ഇടക്കിടക്ക് എണ്ണയും ഷാമ്പൂവും മാറ്റുന്നത്

സ്ഥിരമായി ഒരേ തരത്തിലുള്ള എണ്ണയും ഷാമ്പൂവും മാത്രം ഉപയോഗിക്കുക. ഇടക്കിടക്ക് ഇത് മാറ്റുന്നത് മുടിക്ക് കേടുപാടുകള്‍ വരാന്‍ കാരണമാകുന്നു. മുടിക്ക പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു.

 തൊപ്പി ധരിക്കുന്നത്

തൊപ്പി ധരിക്കുന്നത്

ചിലര്‍ സ്റ്റൈയിലിനാണെങ്കില്‍ കൂടി തൊപ്പി സ്ഥിരമായി ധരിക്കുന്നവരാണ്. ഇത്തരത്തില്‍ സ്ഥിരമായി തൊപ്പി ധരിക്കുമ്പോള്‍ അത് മുടി കൊഴിച്ചിലിന് കാരണമാകുന്നു.

 ഹെല്‍മറ്റ്

ഹെല്‍മറ്റ്

ഹെല്‍മറ്റ് ധരിക്കുന്നവരാണ് നമ്മളില്‍ മിക്കവരും. എന്നാല്‍ ഹെല്‍മറ്റ് ധരിക്കുമ്പോള്‍ തലയില്‍ ഒരു തുണി കെട്ടിയ ശേഷം മാത്രം ഹെല്‍മറ്റ് ധരിക്കുക. ഇത് മുടി കൊഴിച്ചിലും കഷണ്ടിയും അകറ്റുന്നു.

 കാല്‍സ്യം

കാല്‍സ്യം

കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഉത്പ്പന്നങ്ങള്‍ സ്ഥിരമാക്കുക. പാല്‍ തൈര് മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവ സ്ഥിരമായി ഉപയോഗിക്കാം. ഇത് മുടി കൊഴിച്ചിലും കഷണ്ടിയും അകറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Things To Be Avoided By Men With Thinning Hair

The article enlists seven things that need to be avoided by men with thinning hair. read on...
Story first published: Friday, August 18, 2017, 10:29 [IST]
Subscribe Newsletter