ഒരുമുടി പോലും നരക്കില്ല, നരച്ചമുടി കറുപ്പിക്കും

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ന് നമ്മളെല്ലാവരും തന്നെ അതീവ ശ്രദ്ധാലുക്കളാണ്. അതുകൊണ്ട് തന്നെ സൗന്ദര്യത്തില്‍ വരുന്ന ചെറിയ മാറ്റം പോലും നമ്മളില്‍ പല വിധത്തിലുള്ള കണ്‍ഫ്യൂഷനുകളും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. പ്രായമായവരേയും ചെറുപ്പക്കാരേയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് മുടി നരക്കുന്നത്. പലപ്പോഴും മുടി നരക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രകടമായ ഒന്നാണ്. എന്നാല്‍ ഇന്നത്തെ കാലത്തെ പ്രായമാകുന്നവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും മുടി നരക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

എന്തുകൊണ്ടും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം ചെയ്യാന്‍ ശ്രമിക്കേണ്ടത്. കാരണം പലപ്പോഴും മുടിയില്‍ നമ്മള്‍ ചെയ്യുന്ന ഓരോ പരീക്ഷണങ്ങള്‍ നമ്മുടെ ഉള്ള മുടിയുടെ ആരോഗ്യവും സൗന്ദര്യവും കൂടി ഇല്ലാതാക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ ഒരു കാരണവശാലും മുടിയുടെ ആരോഗ്യവും നിറവും സംരക്ഷിക്കുന്ന കാര്യത്തില്‍ പരീക്ഷണങ്ങള്‍ക്ക് നില്‍ക്കരുത്.

വായ്‌നാറ്റത്തെ നിമിഷ നേരം കൊണ്ട് ഓടിക്കാം

എന്നാല്‍ ഇനി മുടി നരക്കുന്നതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് അകാല നര. അകാല നരയെ ഇല്ലാതാക്കി ഓരോ നരച്ച മുടിക്കും പരിഹാരം കാണാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിവില്ലാത്തതാണ് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോവുന്നതിന് കാരണമാകുന്നത്. എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് അകാല നരയെ ചെറുക്കാന്‍ ഉപയോഗിക്കേണ്ടത്. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഉള്ള മുടിയെക്കൂടെ ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാനും മുടിയുടെ ആരോഗ്യവും നിറവും സംരക്ഷിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 കറിവേപ്പിലയും വെളിച്ചെണ്ണയും

കറിവേപ്പിലയും വെളിച്ചെണ്ണയും

തലയ്ക്കും മുടിക്കും വേണ്ട പോഷകങ്ങള്‍ നല്‍കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിയും. മാത്രമല്ല ഇത് മുടിയ്ക്ക് എണ്ണമയവും നല്‍കും. കറിവേപ്പിലയുമായി ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ നരയ്ക്ക് എതിരായ മികച്ച ഒരു ആയുര്‍വേദ ഔഷധമായി ഇത് മാറും. അതുകൊണ്ട് തന്നെ കറിവേപ്പിലക്ക് എങ്ങനെയെല്ലാം നരയെ ഇല്ലാതാക്കാന്‍ സഹായിക്കും എന്ന് നോക്കാം.

 തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

അരകപ്പ് കറിവേപ്പിലയില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. ഇതൊരു പാത്രത്തിലെടുത്ത് സാവധാനം തിളപ്പിക്കുക. തിളച്ചശേഷം തണുക്കാന്‍ വയ്ക്കുക. ഇത് തലയില്‍ തേച്ച് അരമണിക്കൂറിന് ശേഷം ഇളംചൂട് വെള്ളവും മൃദുവായ ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക. ഇത് അകാലനരയെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയുടെ ഗുണങ്ങള്‍ എത്ര പറഞ്ഞാലും തീരില്ല. നര മറയ്ക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്. ഏതാനും നെല്ലിക്ക ചെറുതായ മുറിച്ച് തണലത്തിട്ട് ഉണക്കുക. അതിന് ശേഷം നന്നായി ഉണങ്ങിയ നെല്ലിക്ക വെളിച്ചെണ്ണയിലിട്ട് തിളപ്പിക്കുക. നെല്ലിക്കാകഷണങ്ങള്‍ ചുവക്കുമ്പോള്‍ എണ്ണ ഇറക്കി തണുക്കാന്‍ വയ്ക്കുക. നെല്ലിക്ക കാച്ചിയ എണ്ണ ഉപയോഗിച്ച് അകാല നരക്ക് എന്തുകൊംണ്ടും പരിഹാരം കാണാന്‍ കഴിയും.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഈ എണ്ണ മുടിയിഴകളിലും തലയിലും തേച്ചുപിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം താളിയോ മൃദുവായ ഷാംപൂവോ ഉപയോഗിച്ച് ഇത് കഴുകി കളയുക. നെല്ലിക്ക കുതിര്‍ത്ത് വച്ച വെള്ളത്തില്‍ രാവിലെ നന്നായി മുടി കഴുകുന്നതും നര മാറാന്‍ സഹായിക്കും. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ചെയ്യാവുന്നതാണ്. അകാല നരയെ പൂര്‍ണമായും മാറ്റാന്‍ ഇത് സഹായിക്കുന്നു.

 മോരും കറിവേപ്പിലയും

മോരും കറിവേപ്പിലയും

മോരിന്റെയും കറിവേപ്പിലയുടെയും മിശ്രിതം നരയ്ക്കുന്നത് തടയും. ഒരുപിടി കറിവേപ്പില ഒരു ഗ്ലാസ് മോരില്‍ ഇടുക. ഈ മിശ്രിതം തലയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വെള്ളം ഉപയോഗിച്ച് പതിയെ ഇത് കഴുകി കളയുക. ഇത് അകാല നരക്ക് പരിഹാരം കാണാനുള്ള ഉത്തമ പ്രതിവിധിയാണ്.

എള്ളെണ്ണ

എള്ളെണ്ണ

കാരറ്റ് സീഡ് ഓയിലിന്റെയും എള്ളെണ്ണയുടെയും മിശ്രിതം നര തടയാന്‍ സഹായിക്കും. 4 ടീസ്പൂണ്‍ എള്ളെണ്ണയില്‍ അല്‍പ്പം കാരറ്റ് സീഡ് ഓയില്‍ ചേര്‍ത്താണ് ഈ മിശ്രിതം തയ്യാറാക്കേണ്ടത്. ഇത് മൃദുവായി തലയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുക. അല്‍പ്പസമയത്തിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്പൂവും വെള്ളവും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കുക.

 നാരങ്ങ നീര്

നാരങ്ങ നീര്

തുടക്കത്തില്‍ തന്നെ നരയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒരു ആയുര്‍വേദ ഔഷധമാണ് നാരങ്ങാനീര്, ആല്‍മണ്ട് ഓയില്‍, നെല്ലിക്ക എന്നിവയുടെ മിശ്രിതം. ഇത് തലയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക. ഇത് ദിവസവും ഉപയോഗിക്കാവുന്നതാണ്. ഇത് അകാല നരയെ ഇല്ലാതാക്കി മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഹെന്ന

ഹെന്ന

മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഹെന്ന ചെയ്യുന്നത്. ഹെന്ന നല്ലതു പോലെ തേച്ച് പിടിപ്പിച്ച് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കി മുടി നല്ല സില്‍ക്ക് പോലെയാക്കി മാറ്റുന്നു. മാത്രമല്ല മുടിക്ക് തിളക്കം നല്‍കാനും സഹായിക്കുന്നു.

 ഉള്ളി നീര്

ഉള്ളി നീര്

ഉള്ളി നീര് കൊണ്ട് മുടി വളര്‍ച്ച മാത്രമല്ല അകാല നരയേയും ഇല്ലാതാക്കാം. ഇതിലുള്ള ഹൈഡ്രജന്‍ പെറോക്‌സൈഡ് ആണ് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നത്. ഉള്ളി നീര് തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയേണ്ടതാണ്. കഴുകുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകണം.

കട്ടന്‍ ചായ

കട്ടന്‍ ചായ

കട്ടന്‍ചായ കൊണ്ടും നരയെ പ്രതിരോധിക്കാം. കട്ടന്‍ചായ തിളപ്പിച്ച് അതില്‍ അല്‍പം ഉപ്പിട്ട് മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് മുടിക്ക് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അകാല നരയെ ഇല്ലാതാക്കി മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

English summary

Ten Surprising Natural Remedies For Grey Hair

Here are 10 of the best home remedies for hair that is graying prematurely.
Story first published: Thursday, November 30, 2017, 10:47 [IST]