മുടിക്ക് വെളിച്ചെണ്ണ തന്നെ മതി; പക്ഷേ ഇങ്ങനെ വേണം

Posted By:
Subscribe to Boldsky

തലയില്‍ എണ്ണ തേക്കുക എന്ന് പറഞ്ഞാല്‍ ആദ്യം ചെയ്യുന്നത് വെളിച്ചെണ്ണയെടുത്ത് തേക്കലാണ്. കാരണം അത്രയേറെ പ്രാധാന്യമാണ് വെളിച്ചെണ്ണ തേക്കുന്നതിലൂടെ ലഭിക്കുന്നത്. മുടി വളര്‍ച്ചക്കും ആരോഗ്യത്തിനും എല്ലാം വെളിച്ചെണ്ണ ഉത്തമമാണ്. കേശസംരക്ഷണത്തില്‍ ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികളേയും അതിജീവിക്കാന്‍ വെളിച്ചെണ്ണക്ക് കഴിയും.

ഗുരുതരമായ മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിയുന്നതും മുടി നരക്കുന്നതുമാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി. മുപ്പത് വയസ്സാവുമ്പോഴേക്ക് തന്നെ കഷണ്ടി വന്ന തലയുമായി ജീവിക്കേണ്ടി വരുന്നത് ആലോചിച്ചു നോക്കൂ. ഇതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദവും ചില്ലറയല്ല. ഇതിനെല്ലാം പരിഹാരമാണ് വെളിച്ചെണ്ണ. എന്നാല്‍ എങ്ങനെ വെളിച്ചെണ്ണ തേക്കണം എന്ന് നോക്കാം.

പരസ്യം കണ്ട് തേക്കുന്ന എണ്ണ

പരസ്യം കണ്ട് തേക്കുന്ന എണ്ണ

പരസ്യം കണ്ട് നമ്മള്‍ വാങ്ങിക്കൂട്ടുന്ന എണ്ണകളെല്ലാം തന്നെ കെമിക്കലുകള്‍ നിറഞ്ഞതാവാം. ഇതെല്ലാം കണ്ണടച്ച് ഉപയോഗിക്കുന്നവര്‍ക്ക് മുടി മുഴുവന്‍ കൊഴിയുന്നതായിരിക്കും അനന്തരഫലം.

 ശുദ്ധമായ വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണയാണ് അതില്‍ ഒന്നാമത് നില്‍ക്കുന്നത്. തലക്ക് നല്ല തണുപ്പ് കിട്ടാനും മുടിയുടെ ആരോഗ്യത്തിനും എല്ലാം വെളിച്ചെണ്ണ തന്നെയാണ് ഏറ്റവും ഉത്തമം.

 വെളിച്ചെണ്ണയോടൊപ്പം ബദാം ഓയില്‍

വെളിച്ചെണ്ണയോടൊപ്പം ബദാം ഓയില്‍

എന്നാല്‍ ഇരട്ടി ഫലം ലഭിക്കാന്‍ വെളിച്ചെണ്ണയോടൊപ്പം അല്‍പം ബദാം ഓയില്‍ കൂടി മിക്‌സ് ചെയ്ത് തേച്ച് നോക്കാം. രാത്രി കിടക്കുമ്പോള്‍ തലയില്‍ തേച്ച് പിടിപ്പിച്ച് കിടക്കുക. രാവിലെ എഴുന്നേറ്റ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

 ആവണക്കെണ്ണയും വെളിച്ചെണ്ണയും

ആവണക്കെണ്ണയും വെളിച്ചെണ്ണയും

ആവണക്കെണ്ണയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നത് മുടി കൊഴിച്ചില്‍ തടയാനും കഷണ്ടിയില്‍ മുടി കിളിര്‍പ്പിക്കാനും സഹായിക്കുന്നു. മുടി നിറയെ വരാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ.

 കര്‍പ്പൂരതുളസിയെണ്ണും വെളിച്ചെണ്ണയും

കര്‍പ്പൂരതുളസിയെണ്ണും വെളിച്ചെണ്ണയും

കര്‍പ്പൂരതുളസിയെണ്ണയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് മുടിയില്‍ തേക്കുന്നതും കഷണ്ടി മാറ്റി മുടിക്ക് തിളക്കം നല്‍കാനും കരുത്ത് നല്‍കാനും സഹായിക്കുന്നു.

 ഉരുക്ക് വെളിച്ചെണ്ണ

ഉരുക്ക് വെളിച്ചെണ്ണ

ഉരുക്ക് വെളിച്ചെണ്ണയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഉരുക്ക് വെളിച്ചെണ്ണ ആഴ്ചയില്‍ മൂന്ന് ദിവസം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ മുടി കൊഴിച്ചില്‍ മാറുകയും തലമുടി തഴച്ച് വളരുകയും ചെയ്യുന്നു.

English summary

Six ways to use coconut oil for hair growth

There are a number of coconut oil treatments for achieving gorgeous hair. This article reveals six of the best ways to use coconut oil for beautiful hair
Story first published: Thursday, June 22, 2017, 18:03 [IST]
Subscribe Newsletter