ആഴ്ചയില്‍ മൂന്ന് ദിവസം വെളിച്ചെണ്ണ തേച്ച് കുളി

Posted By:
Subscribe to Boldsky

വെളിച്ചെണ്ണ ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്ല. എന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തില്‍ പലപ്പോഴും പലര്‍ക്കും സംശയമുണ്ട്. പാചകത്തിന് നമ്മളെല്ലാവരും അധികവും ഉപയോഗിക്കുന്നത് വെളിച്ചെണ്ണ തന്നെയാണ്. അതിന്റെ ഗുണങ്ങള്‍ നമുക്ക് ഭക്ഷണത്തില്‍ ലഭിയ്ക്കുന്നു എന്നത് തന്നെയാണ് കാര്യം.

വെളിച്ചെണ്ണ കൊണ്ട് ഷാമ്പൂ, ഗുണം ഇരട്ടി

എന്നാല്‍ സൗന്ദര്യസംരക്ഷണത്തിനും വെളിച്ചെണ്ണ നല്‍കുന്ന പങ്ക് ചില്ലറയല്ല. കേശസംരക്ഷണത്തിനും ഒരിക്കലും ഒഴിച്ച് നിര്‍ത്താനാകില്ല വെളിച്ചെണ്ണയെ. ആഴ്ചയില്‍ മൂന്ന് ദിവസം വെളിച്ചെണ്ണ തേച്ച് കുളിച്ച് നോക്കൂ. അതിന്റെ വ്യത്യാസം നമുക്ക് രണ്ടാഴ്ച കൊണ്ട് തന്നെ മനസ്സിലാക്കാം. വെളിച്ചെണ്ണ തേച്ച് കുളിയ്ക്കുമ്പോള്‍ എന്തൊക്കെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ ഉണ്ട് എന്ന് നോക്കാം.

സ്‌ട്രെസ് കുറയ്ക്കുന്നു

സ്‌ട്രെസ് കുറയ്ക്കുന്നു

വെളിച്ചെണ്ണ മസാജിന് ഉപയോഗിച്ചാല്‍ സ്‌ട്രെസ്സ് കുറച്ചു ശരീരത്തിനും മനസിനും ആശ്വാസം നല്‍കും .

 അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു

അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു

വെളിച്ചെണ്ണ നല്ലൊരു അഴുക്കു വലിച്ചെടുക്കുന്ന ഘടകമായി പ്രവര്‍ത്തിക്കുന്നു. ഇതു ശരീരത്തിലെ വിഷവസ്തുക്കള്‍ നീക്കുന്നു .നിങ്ങള്‍ രാവിലെ 2 സ്പൂണ്‍ വെളിച്ചെണ്ണ വായില്‍ ഒഴിച്ചു കുലുക്കി കഴുകിയ ശേഷം പല്ലു തേയ്ക്കുക.

ഫംഗസ് ഇല്ലാതാക്കുന്നു

ഫംഗസ് ഇല്ലാതാക്കുന്നു

വെളിച്ചെണ്ണ ഫംഗസ് കോശങ്ങളെ നശിപ്പിക്കുന്നു.ഇതിലെ ഫാറ്റി ആസിഡ് ഫംഗസിനെതിരെ പ്രവര്‍ത്തിക്കുന്നു.നിങ്ങള്‍ ഫംഗസ് ബാധയുള്ള സ്ഥലത്തു വെളിച്ചെണ്ണ ദിവസവും 2 3 തവണ പുരട്ടുക. നിങ്ങള്‍ക്കു മാറ്റം കാണാം.

 മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

വെളിച്ചെണ്ണ ചര്‍മ്മത്തെ നനവുള്ളതും, മൃദുവും ,പാടുകള്‍ ഇല്ലാത്തതുമാക്കുന്നു. ഇതു ചര്‍മ്മത്തിലൂടെ ആഴത്തിലിറങ്ങി അഴുക്കു മാറ്റുന്നു.

കേശസംരക്ഷണം

കേശസംരക്ഷണം

തലമുടി കഴുകുന്നതിനു മുന്‍പോ ശേഷമോ നിങ്ങള്‍ വെളിച്ചെണ്ണ പുരട്ടുക ഇതു പ്രോട്ടീന്‍ കുറവും മുടിയുടെ മറ്റു പ്രശ്‌നങ്ങളും പരിഹരിക്കുന്നു. അര സ്പൂണ്‍ എണ്ണ മുടിയുടെ അറ്റത്തു നിന്നും വേരിലേക്കു തേച്ചു 15 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക.

ഷേവിംഗിനു ശേഷം

ഷേവിംഗിനു ശേഷം

ഷേവിങ്ങിനു ശേഷം വെളിച്ചെണ്ണ പുരട്ടുക. ഇതിലെ ആന്റി മൈക്രോബിയല്‍ ഘടകം ചര്‍മത്തിലെ പാടുകളും അസ്വസ്ഥതകളും മാറ്റുന്നു.

 നഖങ്ങളിലെ ഫംഗസ് ബാധ

നഖങ്ങളിലെ ഫംഗസ് ബാധ

കുറച്ചു വെളിച്ചെണ്ണ കൈകളിലും,വിരല്‍,നഖം എന്നിവിടങ്ങളില്‍ പുരട്ടുക. ഇതു ഫംഗസ് ബാധ തടഞ്ഞു ആരോഗ്യം നല്‍കും.

പൊള്ളലുകള്‍ക്കും അസ്വസ്ഥതയും തടയുന്നു

പൊള്ളലുകള്‍ക്കും അസ്വസ്ഥതയും തടയുന്നു

ചെറിയ പൊള്ളലുകള്‍ക്കും അസ്വസ്ഥതയും ഇതു തടയുന്നു. വെളിച്ചെണ്ണ ടീ ട്രീ എണ്ണയുമായി ചേര്‍ത്തു പുരട്ടുക. ഇതിലെ ആന്റി ബാക്ടീരിയലും ആന്റിസെപ്റ്റിക് ഗുണങ്ങളും മുറിവുണക്കും. വെളിച്ചെണ്ണ വളരെ എളുപ്പത്തില്‍ മേക്കപ്പ് മാറ്റാന്‍ സഹായിക്കുന്നു.

English summary

Importance of Taking Oil Bath

Importance of Taking Oil Bath read on to know more about it.
Subscribe Newsletter