മുടി തഴച്ചു വളരാന്‍ ഉലുവ മാജിക്

Posted By:
Subscribe to Boldsky

നല്ല മുടി എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഭാഗ്യമല്ല. ഒരു പരിധി വരെ പാരമ്പര്യം, പിന്നെ നല്ല ഭക്ഷണം, മുടിസംരക്ഷണം ഇവയെല്ലാം നല്ല മുടിയ്‌ക്കേറെ പ്രധാനമാണ്.

മുടിയെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. മുടി കൊഴിച്ചില്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍, വരണ്ട മുടി തുടങ്ങി ഇതു നീണ്ടുപോകുന്നു.

മുടിവളരാന്‍ കൃത്രിമവഴികള്‍ ഒരിക്കലും ഗുണം ചെയ്യില്ല. തികച്ചും സ്വാഭാവിക വഴികളായിരിയ്ക്കും ഇതിനു നല്ലത്. ഇതിനായി നമ്മുടെ വീട്ടില്‍ തന്നെയുള്ള പല കൂട്ടുകളും സഹായിക്കും. ഇതില്‍ ഒന്നാണ് ഉലുവ.

മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്നു പറയാം. ഇതുകൊണ്ടുതന്നെ മുടി വളര്‍ച്ചയ്ക്ക ഏറെ സഹായകവുമാണ്.

ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. ഉലുവയിലെ ഈ ഘടകമാണ് മുടി വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുന്നത്.

ഉലുവ ഏതൊക്കെ വിധത്തിലാണ് മുടി വളരാന്‍ സഹായിക്കുകയെന്നറിയൂ,

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ഉലുവ കുതിര്‍ത്തുക. ഇത് അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് മുടിയില്‍ പുരട്ടുക. ഇത് അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്നു മാത്രമല്ല, മുടിയ്ക്കു തിളക്കം ലഭിയ്ക്കാനും ഇത് ഏറെ സഹായകമാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഉലുവയും വെളിച്ചെണ്ണും കലര്‍ന്ന മിശ്രിതം മുടിവളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു തിളപ്പിയ്ക്കുക. ഉലുവ ചുവന്ന നിറമാകുന്നതു വരെ തിളപ്പിയ്ക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് മുടി വളര്‍ച്ചയ്ക്ക ഏറെ നല്ലതാണ്.

മുട്ടമഞ്ഞ

മുട്ടമഞ്ഞ

ഉലുവ കുതിര്‍ത്ത് അരയ്ക്കുക. ഇതില്‍ മുട്ടമഞ്ഞ കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.

കറിവേപ്പില

കറിവേപ്പില

കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ തേയ്ക്കാം. ഇത് മുടി വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, മുടിയ്ക്കു കറുപ്പു നല്‍കാനും സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു വിദ്യയാണിത്.

തൈര്‌

തൈര്‌

ഉലുവ കുതിര്‍ത്തത് അരച്ച് തൈരില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കും മുടികൊഴിച്ചിലിനും ഉള്ള നല്ലൊരു മരുന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

വെളിച്ചെണ്ണയില്‍

വെളിച്ചെണ്ണയില്‍

രാത്രി മുഴുവന്‍ ഉലുവ അല്‍പം വെളിച്ചെണ്ണയില്‍ ഇട്ടു വയ്ക്കുക. ഇത് രാവിലെ തലയില്‍ തേച്ചു പുരട്ടി മസാജ് ചെയ്യാം.

തേങ്ങാപ്പാലില്‍

തേങ്ങാപ്പാലില്‍

ഉലുവ കുതിര്‍ത്തുക. ഇത് അരച്ച ശേഷം തേങ്ങാപ്പാലില്‍ കലക്കി മുടിയില്‍ പുരട്ടാം. മുടി വളരും, വരണ്ട മുടി മിനുസമുളള മുടിയാകുകയും ചെയ്യും

English summary

How To Use Fenugreek For Hair Growth

How To Use Fenugreek For Hair Growth, read more to know about