For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയില്‍ഈ എണ്ണയെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട

ഇനി മുടി വളരും എന്ന കാര്യത്തില്‍ ഉറപ്പ് നല്‍കുന്ന ഒന്നാണ് ടീ ട്രീ ഓയില്‍

|

നീണ്ട് വളര്‍ന്ന ഇടതൂര്‍ന്ന മുടിയായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ അത് പലപ്പോഴും ആഗ്രഹം മാത്രമായി ഒതുങ്ങുന്ന അവസ്ഥയാണ് ഉണ്ടാവാറുള്ളത്. കാരണം മുടി വളര്‍ച്ചയെ സ്വാധീനിക്കുന്ന പല ഘടകങ്ങളും ഉണ്ട്. മുടി വളരാന്‍ കണ്ണില്‍ കണ്ട എണ്ണയും മറ്റും വാങ്ങിത്തേയ്ക്കുന്നവര്‍ പല വിധത്തിലാണ് മുടിയെ നശിപ്പിക്കുന്നത് എന്നതാണ് സത്യം.

കഷണ്ടി കയറുന്നുവോ, പരിഹാരം നിസ്സാരംകഷണ്ടി കയറുന്നുവോ, പരിഹാരം നിസ്സാരം

എന്നാല്‍ യാതൊരു വിധത്തിലും മുടിയെ നാശമാക്കാതെ മുടി വളര്‍ച്ചയ്ക്ക് യാതൊരു തടസ്സവും സൃഷ്ടിയ്ക്കാത്ത ഒന്നാണ് ടീ ട്രീ ഓയില്‍. ഇത് കൊഴിഞ്ഞ് പോയ മുടിയിഴകള്‍ക്ക് പകരം ശക്തിയായ വേരുകളുള്ള മുടിയിഴകള്‍ നല്‍കുന്നു എന്നതാണ് സത്യം. മുടി വളര്‍ച്ചയ്ക്ക് ടീ ട്രീ ഓയില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം.

എണ്ണ തയ്യാറാക്കാം

എണ്ണ തയ്യാറാക്കാം

വെളിച്ചെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍, പത്ത് തുള്ളി ടീ ട്രീ ഓയില്‍ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് ചെറുതായി ചൂടാക്കാം. ചെറിയ രീതിയില്‍ ചൂടാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

തയ്യാറാക്കിയ എണ്ണ മുടിയില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ടോളം നല്ലതു പോലെ മസ്സാജ് ചെയ്യണം. ശേഷം അല്‍പം ചൂടുള്ള ടവ്വല്‍ ഉപയോഗിച്ച് തല നല്ലതു പോലെ കെട്ടിവെയ്ക്കണം. 10 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

 ഗുണങ്ങള്‍

ഗുണങ്ങള്‍

ഇത് മുടിയുടെ ഇല്‌സാതികത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മുടിയ്ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം മുടിയെ ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്തുന്നു.

 ടീ ട്രീ ഓയിലും ജോജോബ ഓയിലും

ടീ ട്രീ ഓയിലും ജോജോബ ഓയിലും

ടീ ട്രീ ഓയിലിനോടൊപ്പം ജോജോബ ഓയിലും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് നല്ല രീതിയില്‍ തന്നെ മുടിയെ വളരാന്‍ സഹായിക്കുന്നു.

 ആവണക്കെണ്ണയും ടീ ട്രീ ഓയിലും

ആവണക്കെണ്ണയും ടീ ട്രീ ഓയിലും

ആവണക്കെണ്ണയാണ് ടീ ട്രീ ഓയിലിനോടൊപ്പം ചേരേണ്ട മറ്റൊന്ന്. ഇത് ഹെയര്‍ഫോളിക്കിളുകളെ പോഷിപ്പിക്കുന്നു. മാത്രമല്ല ഇതിലടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് മുടിവളര്‍ച്ചയെ സഹായിക്കുന്ന ഘടകമാണ്.

ടീ ട്രീ ഓയിലും വെളിച്ചെണ്ണയും

ടീ ട്രീ ഓയിലും വെളിച്ചെണ്ണയും

ടീ ട്രീ ഓയിലും വെളിച്ചെണ്ണയുമാണ് മറ്റൊന്ന്. മുടിയ്ക്കാവശ്യമായ പ്രോട്ടീനുകളെല്ലാം വെളിച്ചെണ്ണയില്‍ നിന്നും ലഭിയ്ക്കുന്നു. മാത്രമല്ല ഇവ രണ്ടും ചേര്‍ന്ന് മുടി വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു.

ബദാം എണ്ണയും ടീ ട്രീ ഓയിലും

ബദാം എണ്ണയും ടീ ട്രീ ഓയിലും

നിറം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും മാത്രമല്ല ബദാം ഓയില്‍ ഉപയോഗിക്കുന്നത്. മുടി വളര്‍ച്ചയ്ക്കും വളരെയധികം ഫലപ്രദമാണ് ബദാം ഓയില്‍. ഇത് ടീ ട്രീ ഓയിലിനോടൊപ്പം ചേരുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു.

 കറ്റാര്‍വാഴയും ടീ ട്രീ ഓയിലും

കറ്റാര്‍വാഴയും ടീ ട്രീ ഓയിലും

കറ്റാര്‍വാഴയാണ് മറ്റൊന്ന്. ഏത് സൗന്ദര്യ പ്രശ്‌നത്തിനും പരിഹാരമാണ് കറ്റാര്‍ വാഴ. എന്നാല്‍ കറ്റാര്‍ വാഴയ്ക്ക് കേശസംരക്ഷണത്തിലുള്ള പങ്കും ഒരിക്കലും തള്ളിക്കളയാന്‍ പാടില്ല. കറ്റാര്‍ വാഴ നീരിനോടൊപ്പം അല്‍പം ടീട്രീ ഓയില്‍ കൂടി ചേര്‍ന്നാല്‍ മുടി വളര്‍ച്ച പിന്നെ പിടിച്ചാല്‍ കിട്ടില്ല.

English summary

How To Use Tea Tree Oil To Promote Hair Growth

Thinning hair is every woman's worst nightmare. Tea tree oil improves the circulation of blood, which helps to flush out toxins and stimulate dormant hair follicles.
Story first published: Thursday, May 18, 2017, 15:00 [IST]
X
Desktop Bottom Promotion