മുടികൊഴിച്ചില്‍ പരിഹാരം നല്‍കും വെളുത്തുള്ളി വിദ്യ

Posted By:
Subscribe to Boldsky

മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ പലപ്പോഴും മുടി കൊഴിച്ചിലിന്റെ കാര്യത്തില്‍ ആവലാതി പൂണ്ട് കണ്ണില്‍ കണ്ട മരുന്നും എണ്ണയും ഷാമ്പൂവും തേച്ച് മുടിയുടെ ഉള്ള ആരോഗ്യം പോലും നശിപ്പിക്കുന്ന വഴികള്‍ ചില്ലറയല്ല. എന്നാല്‍ പലപ്പോഴും നമ്മുടെ ചുറ്റുമുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളെ കാണാതെ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടിപ്പോവുന്നവരാണ് അധികം പേരും.

കറ്റാര്‍വാഴയും മഞ്ഞളും: ദിവസങ്ങള്‍ക്കുള്ളില്‍ നിറം

എന്നാല്‍ ഇനി മുടി കൊഴിച്ചില്‍ എന്ന ഭീതി ഒഴിവാക്കി മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങളില്‍ വളരെയധികം ഫലപ്രദമായ ഒന്നാണ് വെളുത്തുള്ളി. മുടിക്ക് വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാം എന്നതും എന്തൊക്കെ ഗുണങ്ങള്‍ നല്‍കും എന്നതും നമുക്ക് നോക്കാം.

 മുടിക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നു

മുടിക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നു

കട്ടിയുള്ള മുടിയാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ മുടിക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നതിന് വെളുത്തുള്ളി ഉത്തമ പരിഹാരമാണ്. പലപ്പോഴും ബാക്ടീരിയയാണ് മുടിക്ക് പ്രശ്‌നമുണ്ടാക്കുന്നത്. എന്നാല്‍ തലയിലുണ്ടാകുന്ന ഇത്തരം അലര്‍ജികള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് വെളുത്തുള്ളി.

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചക്കും വെളുത്തുള്ളി തയ്യാറാവില്ല. ഇത് മുടിയുടെ മാത്രമല്ല തലയോട്ടിയുടെ ആരോഗ്യം വരെ സംരക്ഷിക്കുന്നു.

 മുടി പൊട്ടിപ്പോവുന്നത്

മുടി പൊട്ടിപ്പോവുന്നത്

പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ പ്രധാനമാണ് മുടി പൊട്ടിപ്പോവുന്നത്. അതിന് പരിഹാരം കാണാന്‍ വെളുത്തുള്ളി കൊണ്ട് കഴിയും. ഇത് മുടിയിഴകളെ കരുത്തരാക്കുകയും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

 രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

തലയോട്ടിയിലെ രക്തയോട്ടമാണ് മറ്റൊരു പ്രധാന കാര്യം. മുടി വളരാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുക എന്നത്. എന്നാല്‍ വെളുത്തുള്ളിക്ക് ഇതിനുള്ള പ്രത്യേക കഴിവുണ്ട്.

വെളുത്തുള്ളി ഷാമ്പൂ തയ്യാറാക്കാം

വെളുത്തുള്ളി ഷാമ്പൂ തയ്യാറാക്കാം

വെളുത്തുള്ളി ഷാമ്പൂ വഴിയാണ് മുടിയുടെ മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണേണ്ടത്. അതിനായി വെളുത്തുള്ളി ഷാമ്പൂ എങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം. വെളുത്തുള്ളി ഷാമ്പൂ തയ്യാറാക്കി ഉപയോഗിക്കുന്നതിലൂടെ മുടിക്ക് ലഭിക്കുന്ന ഗുണങ്ങളാണ് ഇവയെല്ലാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

15 വെളുത്തുള്ളി അല്ലികള്‍, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍, അഞ്ച് തുള്ളി കര്‍പ്പൂര തുളസിയെണ്ണ, അഞ്ച് തുള്ളി ടീ ട്രീ ഓയില്‍, ഒരു ഫുള്‍ ബോട്ടില്‍ വീര്യം കുറഞ്ഞ ഷാമ്പൂ എന്നിവയാണ് വെളുത്തുള്ളി ഷാമ്പൂ തയ്യാറാക്കാനായി ആവശ്യമുള്ള വസ്തുക്കള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കുക. ഇത് നല്ലതു പോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് നല്ലതു പോലെ ക്രീം പരുവത്തിലാക്കാം. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍, കര്‍പ്പൂര തുളസിയെണ്ണ, ടീ ട്രീ ഓയില്‍ എന്നിവ ചേര്‍ക്കാം. ഇവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം ഷാമ്പൂവും ചേര്‍ക്കുക. ഒരു ബോട്ടിലിലേക്ക് മാറ്റി സ്ഥിരമായി ഉപയോഗിക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഉപയോഗിക്കണം. എന്നാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കുകയുള്ളൂ. ഉപയോഗിക്കുമ്പോള്‍ തലയില്‍ നിന്നും ഷാമ്പൂ നല്ലതു പോലെ കഴുകിക്കളയാന്‍ ശ്രദ്ധിക്കണം.

English summary

How To Use Garlic Shampoo For Hair Loss

Let’s talk about how garlic helps curb hair fall and boost hair growth.
Story first published: Monday, August 14, 2017, 10:45 [IST]