കഷണ്ടിയില്‍ മുടി വരാന്‍ ഇഞ്ചി വിദ്യ

Posted By:
Subscribe to Boldsky

കഷണ്ടി ചെറുപ്രായത്തില്‍ തന്നെ ഇപ്പോഴത്തെ കാലത്തു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ചും പുരുഷന്മാരെ. പാരമ്പര്യവും ജീവിതരീതികളും ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും കഷണ്ടിയ്ക്കു കാരണമാകാറുണ്ട്.

കഷണ്ടിയ്ക്ക് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനടക്കമുള്ള പലതരം പരിഹാര വഴികളുണ്ട്. എന്നാല്‍ ഇവയെല്ലാം പല ചെലവു കൂടിയ വഴികളാണ്. ചിലതിനെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നും പറയാം.

കഷണ്ടിയ്ക്കു പരിഹാരമായി ചില വീട്ടുവൈദ്യങ്ങളും പറയപ്പെടുന്നു. ഇവ വേണ്ട വിധത്തില്‍ പ്രയോഗിച്ചാല്‍ കഷണ്ടിയിലും മുടി മുളയ്ക്കുമെന്നാണ് പൊതുവെ വിശ്വസിയ്ക്കപ്പെടുന്നത്.

ഇത്തരത്തിലുള്ള വീട്ടുവൈദ്യങ്ങളിലൊന്നാണ് ഇഞ്ചി. ഇഞ്ചിയ്ക്ക് ബാക്ടീരിയകളെ ചെറുക്കാനുള്ള കഴിവുണ്ട്. അസിഡിക്കായ ഇതില്‍ ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ഇന്‍ഫഌമേറ്ററി ആന്റി അലര്‍ജിക് ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്.

കഷണ്ടിയ്ക്കു മാത്രമല്ല, മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയ്ക്കുമെല്ലാം ഇഞ്ചി ഏറെ നല്ലതാണ്. താരന്‍ പരിഹരിയ്ക്കാനും ശിരോചര്‍മത്തിലെ മുറിവുകള്‍ നീക്കാനും മുടിയ്ക്കു മൃദുത്വം ലഭിയ്ക്കാനും ഇഞ്ചി ഏറെ സഹായകമാണ്.

ഇഞ്ചി പല തരത്തിലും മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഇഞ്ചി, വെളിച്ചെണ്ണ

ഇഞ്ചി, വെളിച്ചെണ്ണ

ഇഞ്ചി, വെളിച്ചെണ്ണ എന്നിവ ചേര്‍ത്തുള്ള മിശ്രിതം മുടി കൊഴിച്ചില്‍ തടയാനും കഷണ്ടിയില്‍ മുടി വളരാനുമെല്ലാം ഏറെ നല്ലതാണ്. 250 എംഎല്‍ വെളിച്ചെണ്ണയില്‍ 50 ഗ്രാം അരിഞ്ഞ ഇഞ്ചി ഇടുക. ഇത് തീരെ കുറഞ്ഞ തീയില്‍ വച്ച് തിളപ്പിയ്ക്കുക. ഇഞ്ചി ലേശം ബ്രൗണ്‍ നിറമാകുന്നതുവരെ ചൂടാക്കുക. ഇത് പിന്നീട് ഊറ്റിയെടുത്തു സൂക്ഷിച്ചു വയ്ക്കാം. ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ഇത് മുടിയില്‍ തേച്ചു മസാജ് ചെയ്ത് രാത്രി മുഴുവന്‍ വയ്ക്കാം. രാവിലെ കഴുകിക്കളയാം. താരന്‍ പോകാനും ഇത് ഏറെ നല്ലതാണ്.

ഇഞ്ചി, സവാള, വെളിച്ചെണ്ണ

ഇഞ്ചി, സവാള, വെളിച്ചെണ്ണ

ഇഞ്ചി, സവാള, വെളിച്ചെണ്ണ എന്നിവ കലര്‍ന്ന മിശ്രിതം മുടിയ്ക്ക് കരുത്തും ഉള്ളും നല്‍കും. 6 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി അരിഞ്ഞത്, ഒരു ടേബിള്‍ സ്പൂണ്‍ സവാള പേസ്റ്റ് എന്നിവയാണ് ഇതിനു വേണ്ടത്. ഉള്ളി പേസ്റ്റും സവാള പേസ്റ്റും വെളിച്ചെണ്ണയില്‍ ഇട്ടു തിളപ്പിയ്ക്കുക. ഇവ ബ്രൗണ്‍ നിറമാകുന്നതുവരെ തിളപ്പിയ്ക്കണം. ഇത് മുടിയില്‍ പുരട്ടി മസാജ് ചെയ്ത് 1 മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചില്‍ 2-3 തവണ ആവര്‍ത്തിയ്ക്കാം.

ഇഞ്ചി, എള്ളെണ്ണ, ചെറുനാരങ്ങ

ഇഞ്ചി, എള്ളെണ്ണ, ചെറുനാരങ്ങ

ഇഞ്ചി, എള്ളെണ്ണ, ചെറുനാരങ്ങ എന്നിവ കലര്‍ന്ന മിശ്രിതവും മുടി വളര്‍ച്ചയ്ക്ക ഏറെ നല്ലതാണ്. എണ്ണയില്‍ ഇഞ്ചിയിട്ടു ബ്രൗണ്‍ നിറമാകുന്നതു വരെ തിളപ്പിയ്ക്കുക. ഇത് വാങ്ങി ചെറുചൂടോടെ ചെറുനാരങ്ങാനീരും കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. 3 ടേബിള്‍ സ്പൂണ്‍ എള്ളെണ്ണ, 2 ടേബിള്‍ സ്പൂണ്‍ അരിഞ്ഞ ഇഞ്ചി എന്നിവയാണ് ഇതിനു വേണ്ടത്. ഇത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ചെയ്യുക.

ജോജോബ ഓയില്‍, ഇഞ്ചി

ജോജോബ ഓയില്‍, ഇഞ്ചി

2 ടേബിള്‍ സ്പൂണ്‍ ജോജോബ ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ അരിഞ്ഞ ഇഞ്ചി എന്നിവ ചേര്‍ത്തു ചൂടാക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് 1 മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയണം. ഇത് താരന്‍ മാറാനും മുടി കിളിര്‍ത്തു വരുവാനും ഏറെ നല്ലതാണ്.

മുരിങ്ങയും ഇഞ്ചിയും

മുരിങ്ങയും ഇഞ്ചിയും

മുരിങ്ങയും ഇഞ്ചിയും കലര്‍ന്ന മിശ്രിതം മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. മുരിങ്ങയില്‍ വൈറ്റമിന്‍ എ, സി, ഡി, ഇ, കെ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാന്‍ ഏറെ നല്ലതാണ്. ഒരു പിടി മുരിങ്ങയിലയും ഇഞ്ചിയും വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക, ഇത് നല്ലപോലെ തിളച്ചു കഴിഞ്ഞാല്‍ ഈ വെളളം ഊറ്റിയെടുത്ത് ചെറുചൂടോടെ ശിരോചര്‍മത്തില്‍ പുരട്ടാം.

ഇഞ്ചി, തുളസി, വെളിച്ചെണ്ണ, കുക്കുമ്പര്‍

ഇഞ്ചി, തുളസി, വെളിച്ചെണ്ണ, കുക്കുമ്പര്‍

ഇഞ്ചി, തുളസി, വെളിച്ചെണ്ണ, കുക്കുമ്പര്‍ എന്നിവ കലര്‍ത്തി മിശ്രിതവും താരന്‍ പോകാനും മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനുമെല്ലാം ഏറെ നല്ലതാണ്. 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി അരച്ചത്, 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 1 ടേബിള്‍ സ്പൂണ്‍ തുളസി അരച്ചത്, കുക്കുമ്പര്‍ അരച്ചത് 1 ടേബിള്‍ സ്പൂണ്‍ എന്നിവയാണ് ഇതിനു വേണ്ടത്. വെളിച്ചെണ്ണയില്‍ ഇഞ്ചി അരച്ചതു കലര്‍ത്തുക. ഇത് 2-3 മിനിറ്റ് കുറഞ്ഞ തീയില്‍ ചൂടാക്കുക. പിന്നീട് ഇതിലേയ്ക്ക് തുളസി പേസ്റ്റ്, കുക്കുമ്പര്‍ പേസ്റ്റ് എന്നിവ കലര്‍ത്തുക. ഇത് ചെറുചൂടോടെ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത 1 മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക.

ഇഞ്ചി അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത്

2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി അരിഞ്ഞത് 2 ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് പകുതിയാകുന്നതുവരെ തിളപ്പിയ്ക്കണം. ഇത് ഊറ്റിയെടുത്ത് ചെറിയ ചൂടോടെ തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് ആഴ്ചയില്‍ ഒന്നു രണ്ടു തവണ ചെയ്യുക.

വെളുത്തുളളി

വെളുത്തുളളി

അരിഞ്ഞ ഇഞ്ചി 1 ടേബിള്‍ സ്പൂണ്‍, വെളിച്ചെണ്ണ 2-3 ടേബിള്‍സ്പൂണ്‍, അരിഞ്ഞ വെളുത്തുളളി 4 എണ്ണം, തേങ്ങാപ്പാല്‍ 2 ടേബിള്‍ സ്പൂണ്‍ എന്നിവ ഉപയോഗിച്ചും കഷണ്ടിയ്ക്കു പരിഹാരമായി മിശ്രിതം തയ്യാറാക്കാം. ഇവയെല്ലാം ഒരുമിച്ച് അരയ്ക്കുക. ഇത് ശിരോചര്‍മത്തിലും മുടിയിയും തേച്ചു പിടിപ്പിയ്ക്കുക. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്യുക. മുടി വളരാനും മുടിയ്ക്കു തിളക്കമുണ്ടാകാനും ഇത് ഏറെ നല്ലതാണ്.

English summary

Home Remedies Using Ginger For Baldness And Hair Lose

Home Remedies Using Ginger For Baldness And Hair Lose, read more to know about