നരച്ച മുടി കറുക്കാന്‍ വെളിച്ചെണ്ണ ഇങ്ങനെ

Posted By:
Subscribe to Boldsky

നരച്ച മുടി ഇന്ന് ചെറുപ്പക്കാരുടേയും പ്രശ്‌നമാണ്.ആണ്‍പെണ്‍ ഭേദമില്ലാതെ നരയ്ക്കുന്ന മുടിയാണ് ഇന്നത്തെ പ്രധാന പ്രശ്‌നം. കാരണമെന്തായാലും പരിഹാരം കണ്ടുപിടിയ്ക്കുകയെന്നത് വളരെ അത്യാവശ്യം.

നമ്മുടെ വെളിച്ചെണ്ണ കൊണ്ടുതന്നെ നര മാറ്റാന്‍ സാധിയ്ക്കുന്ന മരുന്നുണ്ടാക്കാം. തികച്ചും പ്രകൃതിദത്തമായ ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പവുമാണ്.

വെളിച്ചെണ്ണ പല തരത്തിലും മുടിനരയ്ക്കുന്നതിന് പരിഹാരമായി ഉപയോഗിയ്ക്കാം. ഇത്തരം ചില പരിഹാരവഴികളെക്കുറിച്ചറിയൂ,

കര്‍പ്പൂരത്തുളസിയെണ്ണ

കര്‍പ്പൂരത്തുളസിയെണ്ണ

3 ടീസ്പൂണ്‍ വെളിച്ചെണ്ണയ്ക്ക് 1 ടീസ്പൂണ്‍ കര്‍പ്പൂരത്തുളസിയെണ്ണയുമാണ് ഇതിനായി വേണ്ടത്. ഇവ രണ്ടും ചേര്‍ത്തു കലര്‍ത്തുക. പിന്നീട് ചെറുതായി ചൂടാക്കുക. ഒരു സ്റ്റീല്‍കിണ്ണം ചൂടാക്കിയെടുത്ത് ഇതിലൊഴിച്ചാലും മതി, എണ്ണ ചൂടാകും.പിന്നീടിത് ശിരോചര്‍മം മുതല്‍ മുടിയുടെ കീഴറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. നരയുള്ള ഭാഗത്തു നല്ലപോലെ. അടുപ്പിച്ചു കുറച്ചു നാള്‍ ചെയ്താല്‍ ഗുണം തീര്‍ച്ച.

2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 2 ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവയുപയോഗിച്ചും നരയ്ക്കുള്ള പരിഹാരം കണ്ടെത്താം. വെളിച്ചെണ്ണ ചൂടാക്കി മാറ്റിവച്ച് ഇതിലേയ്ക്കു നാരങ്ങാനീര് ചേര്‍ത്തിളക്കി ഇളം ചൂടോടെ ശിരോചര്‍മത്തിലും തലയിലും തേച്ചു പിടിപ്പിയ്ക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇതു ചെയ്യുക.

വെളിച്ചെണ്ണയില്‍ ചെറുനാരങ്ങാനീരും ബദാം ഓയിലും

വെളിച്ചെണ്ണയില്‍ ചെറുനാരങ്ങാനീരും ബദാം ഓയിലും

വെളിച്ചെണ്ണയില്‍ ചെറുനാരങ്ങാനീരും ബദാം ഓയിലും ചേര്‍ത്തിളക്കി ഉപയോഗിയ്ക്കാം. വെളിച്ചെണ്ണ ചൂടാക്കി വാങ്ങി വേണം മറ്റുള്ളവ ചേര്‍ക്കാന്‍. തലയില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

വെളിച്ചെണ്ണയില്‍ സവാള

വെളിച്ചെണ്ണയില്‍ സവാള

വെളിച്ചെണ്ണയില്‍ സവാള നീരു ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടുന്നതും മുടി നര ഒഴിവാക്കാനും മുടി വളരാനും നല്ലതാണ്. വെളിച്ചെണ്ണ ചൂടാക്കി വാങ്ങി സവാള നീരു ചേര്‍ക്കാം.

വെളിച്ചെണ്ണയില്‍ ഒരു പിടി കറിവേപ്പില

വെളിച്ചെണ്ണയില്‍ ഒരു പിടി കറിവേപ്പില

ഒരു കപ്പു വെളിച്ചെണ്ണയില്‍ ഒരു പിടി കറിവേപ്പിലയിട്ടു തിളപ്പിച്ച് ഇളംചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം.

മുടി നര

മുടി നര

മുടി നര മാറാന്‍ മാത്രമല്ല, മുടി വളര്‍ച്ചയ്ക്കും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ സഹായകമാണ്.

English summary

Home Remedies Using Coconut Oil For Grey Hair

Home Remedies Using Coconut Oil For Grey Hair, Read more to know about,
Subscribe Newsletter