മുടി കൊഴിച്ചില്‍ ഭീകരമോ, പരിഹാരം ഒരാഴ്ച കൊണ്ട്

Posted By:
Subscribe to Boldsky

മുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്ത് എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. സ്ത്രീകളേയും പുരുഷന്‍മാരേയും ഇത് വളരെ ഭീകരമായി തന്നെ ബാധിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്‌നത്തെ രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. മുടി കൊഴിയുന്നത് സാധാരണ പ്രശ്‌നമാണെങ്കിലും മുടി കൊഴിയുമ്പോള്‍ അതിന്റെ അളവ് കൂടുന്നതാണ് പലപ്പോഴും പ്രശ്‌നമാകുന്നത്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ നാം ഉപയോഗിക്കുമ്പോള്‍ അത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

വിപണിയില്‍ നിന്നും മുടി വളരാനും മുടി കൊഴിച്ചില്‍ മാറാനും കഷണ്ടി ഇല്ലാതാവാനും നമ്മള്‍ മാര്‍ഗ്ഗം തേടുമ്പോള്‍ അത് പലപ്പോഴും ഉള്ള മുടിക്ക് കൂടി പ്രശ്‌നമുണ്ടാക്കുകയാണ് ചെയ്യുന്നത്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എപ്പോഴും മുടിയുടെ ആരോഗ്യത്തിന് നല്ലത്. കാരണം ഇത് മുടി വളരാനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടാവാം മുടി കൊഴിച്ചില്‍ ഉണ്ടാവുന്നത്. പ്രായമാവുന്നതിന്റെ മുന്നോടിയായി, ഭക്ഷണശീലത്തില്‍ വരുന്ന മാറ്റങ്ങള്‍ കൊണ്ട്, ദഹനമില്ലായ്മ, മുടിയില്‍ ശ്രദ്ധയില്ലായ്മ എല്ലാം മുടിക്ക് വില്ലന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വേണം നമ്മള്‍ സ്വീകരിക്കാന്‍.

വായ്‌നാറ്റം 3ദിവസം കൊണ്ട് പൂര്‍ണമായും മാറ്റുംതൈര്‌

തുടര്‍ച്ചയായി മുടി കൊഴിയുന്നത് നിങ്ങളെ കഷണ്ടിയിലേക്ക് എത്തിക്കും. ഇതിന് ചികിത്സ തേടാന്‍ ഒരുങ്ങുന്നതിനു മുന്‍പ് ചില പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെ മുടി കൊഴിച്ചിലിനും കഷണ്ടിക്കും നമുക്ക് പരിഹാരം കാണാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ല എന്ന് മാത്രമല്ല ഏത് കേശപ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പല വിധത്തില്‍ നമുക്ക് മുടിയുടെ കാര്യത്തില്‍ പരിഹാരം കാണാം.

ഇളം ചൂടുള്ള എണ്ണ കൊണ്ട് മസ്സാജ്

ഇളം ചൂടുള്ള എണ്ണ കൊണ്ട് മസ്സാജ്

ഇളം ചൂടുള്ള എണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നതാണ് പ്രധാനപ്പെട്ട ഒന്ന്. ഇതില്‍ ആല്‍മണ്ട് ഓയില്‍, വെളിച്ചെണ്ണ എന്നിവ മിക്‌സ് ചെയ്ത് വേണം മസ്സാജ് ചെയ്യാന്‍. ദിവസവും അരമണിക്കൂറെങ്കിലും മസ്സാജ് ചെയ്യുന്നത് മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് ആരോഗ്യവും സൗന്ദര്യവും കട്ടിയും നല്‍കുന്നു. ശേഷം വേണമെങ്കില്‍ കുളിക്കുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

പഴവും മുട്ടയുടെ വെള്ളയും

പഴവും മുട്ടയുടെ വെള്ളയും

മുട്ടയുടെ വെള്ള കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. നല്ലതു പോലെ പഴുത്ത പഴം പേസ്റ്റ് രൂപത്തില്‍ ആക്കിയതും മുട്ടയുടെ വെള്ളയും അല്‍പം തേനും മിക്‌സ് ചെയ്ത് ഈ ഹെയര്‍മാസ്‌ക് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാം. ഇത്തരത്തില്‍ ചെയ്യുന്നത് കഷണ്ടിക്ക് പരിഹാരം നല്‍കുന്നു മാത്രമല്ല മുടി കൊഴിച്ചില്‍ കുറച്ച് മുടിക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ആല്‍മണ്ട് ഓയില്‍ ഒലീവ് ഓയില്‍

ആല്‍മണ്ട് ഓയില്‍ ഒലീവ് ഓയില്‍

ആല്‍മണ്ട് ഓയില്‍ ഒലീവ് ഓയില്‍ ആവക്കാഡോ ഓയില്‍ ഇവ മൂന്നും ചേര്‍ന്നാല്‍ പിന്നെ മുടി കൊഴിച്ചിലിനെ പറ്റി ആലോചിക്കുകയേ വേണ്ട. ഇവ മൂന്നും തുല്യ അളവില്‍ എടുത്ത് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇവ അല്‍പം ചൂടാക്കി വേണം മസ്സാജ് ചെയ്യാന്‍. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍ ആണ് മറ്റൊന്ന്. ഇത് തലയോട്ടിയില്‍ ഉണ്ടാവുന്ന ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കി താരന്‍ കുറച്ച് മുടി കൊഴിച്ചിലിനു പൂര്‍ണമായും വിട നല്‍കുന്നു. കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ച് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. 40 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

മുട്ട മാസ്‌ക്

മുട്ട മാസ്‌ക്

മുട്ട മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ഇതിലുള്ള വിറ്റാമിനുകളും മിനറല്‍സും മുടിക്ക് തിളക്കവും മുടി വളര്‍ച്ചക്കാവശ്യമായ ഘടകങ്ങളും നല്‍കുന്നു. ഇത് മുടിയുടെ വേരുകളില്‍ നിന്ന് തന്നെ മുടിക്ക് ബലവും ആരോഗ്യവും നല്‍കുന്നു.

ആവണക്കെണ്ണയും ബദാം ഓയിലും

ആവണക്കെണ്ണയും ബദാം ഓയിലും

ആവണക്കെണ്ണയും ബദാമും ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു. നല്ലതു പോലെ മസ്സാജ് ചെയ്ത്കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

ഉള്ളിനീര്

ഉള്ളിനീര്

ഉള്ളി നീര് മുടിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് നമുക്കെല്ലാം അറിയാം. മുടിക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കഷണ്ടി ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നു ഉള്ളി നീര്. ഉള്ളി നീര് ആഴ്ചയില്‍ രണ്ട് തവണ തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുഴുവനായി മുടിയിലേക്ക് ഇറങ്ങിച്ചെന്നാല്‍ മാത്രമേ മുടി വളര്‍ച്ച സാധ്യമാവുകയുള്ളൂ.

ഉലുവ

ഉലുവ

ഉലുവയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് മുടിക്ക് എല്ലാ വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. രണ്ടോ മൂന്നോ സ്പൂണ്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേ ദിവസവും രാവിലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഒരു സ്പൂണ്‍ തേങ്ങാപ്പാലും ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയേണ്ടതാണ്. പെട്ടെന്ന് ഫലം ലഭിക്കുന്നതിനായി ഒരാഴ്ചയോളം ഇത് തുടരുക.

നെല്ലിക്കയും വെളിച്ചെണ്ണയും

നെല്ലിക്കയും വെളിച്ചെണ്ണയും

നെല്ലിക്ക വെയിലത്ത് ഇട്ട് ഉണക്കി ഇത് പൊടിച്ച് വെളിച്ചെണ്ണ ചൂടാക്കി അതില്‍ നെല്ലിക്കപൊടിയിട്ട് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് എല്ലാ വിധത്തിലുള്ള ആരോഗ്യവും നല്‍കുന്നു. മാത്രമല്ല മുടിക്ക് തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. നല്ലതു പോലെ ഓയില്‍ മസ്സാജ് ചെയ്ത് അല്‍പസമയത്തിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.ഇത് മുടിയുടെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുകയും മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. രണ്ട് ഗ്രീന്‍ ബാഗ് എടുത്ത് ചൂടുവെള്ളത്തില്‍ ഇട്ട് ഇത് തണുത്ത ശേഷം നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് വരണ്ട മുടിയിഴകള്‍ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

ഇഞ്ചി എണ്ണ

ഇഞ്ചി എണ്ണ

ഇഞ്ചി നീര് കൊണ്ട് എണ്ണയാക്കി അതും മുടി വളര്‍ച്ചക്ക് സഹായിക്കുന്നു. ഇഞ്ചി ഉണക്കി അത് എണ്ണയില്‍ ഇട്ട് തിളപ്പിച്ച് സത്ത് മുഴുവന്‍ ഊറ്റിയെടുത്ത ശേഷം ഉപയോഗിക്കാം. എണ്ണ നല്ലതു പോലെ ചൂടാറിയ ശേഷം ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുകയും കട്ടിയുള്ള മുടിയായി മാറ്റുകയും ചെയ്യുന്നു.

ഭക്ഷണ കാര്യത്തിലെ ശ്രദ്ധ

ഭക്ഷണ കാര്യത്തിലെ ശ്രദ്ധ

ഭക്ഷണ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, വിറ്റാമിന്‍, കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുടിക്കും മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.

English summary

Home remedies to cure thinning of hair

Effective home remedies to cure thinning of hair and hair loss read on.
Story first published: Friday, December 15, 2017, 11:45 [IST]