മുപ്പതില്‍ മുടി കൊഴിച്ചില്‍ രൂക്ഷം, കാരണമിതാ

Posted By:
Subscribe to Boldsky

മുടി കൊഴിച്ചില്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. പലപ്പോഴും രോഗങ്ങളുടെ മുന്നോടിയായി മുടി കൊഴിച്ചില്‍ ഉണ്ടാവാം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളേയും നിങ്ങള്‍ ആശ്രയിക്കും. എന്നാല്‍ പലപ്പോഴും കാരണമറിയാതെ പരിഹാരം കാണുന്നത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതാണ് സത്യം.

ഒരൊറ്റ പാടു പോലുമില്ലാതെ മുഖം സംരക്ഷിക്കാം

എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ആദ്യം മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍ അറിയണം. പ്രത്യേകിച്ച് മുപ്പതില്‍ നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ കൂടുതലാണെങ്കില്‍ അതുണ്ടാക്കുന്ന യഥാര്‍ത്ഥ കാരണം എന്താണെന്ന് നോക്കണം.

 ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഹോര്‍മോണ്‍ മാറ്റങ്ങളാണ് പ്രധാനമായും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം. തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രൊജസ്റ്റിറോണിന്റെ അളവ് എന്നിവയാണ് പ്രധാനമായും 30കളിലെ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം.

 ഗര്‍ഭധാരണവും പ്രസവവും

ഗര്‍ഭധാരണവും പ്രസവവും

ഗര്‍ഭധാരണ സമയത്ത് സ്ത്രീകളില്‍ സാധാരണ മുടി കൊഴിച്ചില്‍ ഉണ്ടാവില്ല. എന്നാല്‍ പ്രസവ ശേഷം ഉണ്ടാവുന്ന മുടി കൊഴിച്ചില്‍ വളരെ തീവ്രമായിരിക്കും. 90 ദിവസം വരെ ഈ മുടി കൊഴിച്ചില്‍ സ്ഥിരമായി നില്‍ക്കാന്‍ കാരണമാകും.

 മരുന്നുകള്‍ കഴിക്കുന്നത്

മരുന്നുകള്‍ കഴിക്കുന്നത്

പ്രത്യേക തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നതാണ് മറ്റൊന്ന്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നതിലൂടെ മുടി കൊഴിച്ചിലിലേക്ക് അത് പലപ്പോഴും നമ്മളെ നയിക്കുന്നു. മരുന്നുകള്‍ ഹോര്‍മോണ്‍ ഇംബാലന്‍സ് ഉണ്ടാക്കുന്നു. ഇത് പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു.

 ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് സ്ത്രീകളില്‍ പലപ്പോഴും മുടി കൊഴിച്ചില്‍ ഒരു വിഷയമായി മാറാറുണ്ട്. ഇത് സ്ത്രീകളിലെ ഈസ്ട്രജന്‍ ലെവല്‍ കുറക്കുന്നതാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നത്.

പോഷകസമ്പുഷ്ടമായ ഭക്ഷണത്തിന്റെ അഭാവം

പോഷകസമ്പുഷ്ടമായ ഭക്ഷണത്തിന്റെ അഭാവം

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണത്തിന്റെ അഭാവം പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകും. അത് കൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി കഴിക്കാന്‍ ശ്രമിക്കുക.

 മുടി ശ്രദ്ധിക്കാത്തത്

മുടി ശ്രദ്ധിക്കാത്തത്

മുടി ശ്രദ്ധിക്കാത്തതാണ് മറ്റൊരു പ്രധാന പ്രശ്‌നം. നനഞ്ഞ മുടി കെട്ടിവെക്കുക, വൃത്തിയായ രീതിയില്‍ കഴുകാതിരിക്കുക തുടങ്ങിയവയെല്ലാം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും മുടി കൊഴിച്ചിലിനും കാരണമാകും.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മുപ്പതുകളിലെ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ് മാനസിക സമ്മര്‍ദ്ദം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് മാനസിക സമ്മര്‍ദ്ദത്തിന്റെ തോത് കൂടുതല്‍. അതുകൊണ്ട് തന്നെയാണ് ചെറുപ്പത്തില്‍ തന്നെ പലരും കഷണ്ടിയാവുന്നത്.

 കഫീന്റെ അളവ്

കഫീന്റെ അളവ്

കഫീന്‍ കൂടുതല്‍ കഴിക്കുന്നതും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കാരണം കഫീന്‍ കഴിക്കുന്നതും മദ്യപിക്കുന്നതും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നു.

English summary

hair loss hurts the most in your thirties

Here is a little insight into why it happens and how to curb it.
Story first published: Tuesday, August 29, 2017, 9:49 [IST]
Subscribe Newsletter