താരന് പൂര്‍ണപരിഹാരം ഓറഞ്ചില്‍

Posted By:
Subscribe to Boldsky

കേശസംരക്ഷണം എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ പലപ്പോവും മുടിയുടെ കാര്യത്തില്‍ അകുലപ്പെടുന്നവരാണ് നമ്മളില്‍ പലരും. മുടിയെ കരുത്തുള്ളതാക്കാനും മുടിക്ക് തിളക്കം നല്‍കാനും എല്ലാം സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇവയില്‍ തന്നെ പ്രധാനപ്പെട്ടതാണ് ഓറഞ്ച് കൊണ്ടുള്ള പരിഹാര മാര്‍ഗ്ഗം.

താരനെങ്കില്‍ ഈ കാരണങ്ങളെ കരുതിയിരിക്കാം

കേശസംരക്ഷണത്തിന് ഓറഞ്ച് പല വിധത്തില്‍ ഉപയോഗിക്കാം. താരനേയും മുടി കൊഴിച്ചിലിനേയും ഇല്ലാതാക്കി മുടിക്ക് കരുത്തും തിളക്കവും നല്‍കാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെ മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇതെന്ന് നോക്കാം.

 താരന് പരിഹാരം

താരന് പരിഹാരം

താരന്‍ എല്ലാവരേയും പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നങ്ങളില്‍ മികച്ചതാണ്. താരനെ ഇല്ലാതാക്കാന്‍ ഓറഞ്ചിന്റെ തൊലി അരച്ച് നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

മുടിയുടെ തിളക്കം

മുടിയുടെ തിളക്കം

മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറഞ്ച്. ഓറഞ്ച് നീരില്‍ അല്‍പം പാല്‍ മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അഞ്ച് മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയേണ്ടതാണ്. ഇത് മുടിക്ക് തിളക്കം നല്‍കുന്നു.

മുടിയുടെ ദുര്‍ഗന്ധം മാറാന്‍

മുടിയുടെ ദുര്‍ഗന്ധം മാറാന്‍

മുടിക്ക് പലപ്പോഴും വിയര്‍പ്പിന്റെ ദുര്‍ഗന്ധം കൂടുതലായിരിക്കും. അതിനെ ഇല്ലാതാക്കാന്‍ ഓറഞ്ച് നീരിന് സാധിക്കും. ഇതിലുള്ള വിറ്റാമിന്‍ സി തന്നെയാണ് മുടിയുടെ ദുര്‍ഗന്ധത്തില്‍ നിന്ന് സംരക്ഷിക്കുന്നത്.

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്ത് സാധാരണയായി ഉള്ള ഒന്നാണ്. ചിലരില്‍ മുടി കൊഴിച്ചില്‍ വളരെ കൂടുതലായി കാണപ്പെടുന്നു. ഇതിന് പരിഹാരമായി ഓറഞ്ച് ഉപയോഗിക്കാം.ഓറഞ്ച് സ്ഥിരമായി കഴിക്കുക. ഇതിലുള്ള ഫോളിക് ആസിഡ് മുടിയുടെ ആരോഗ്യത്തിന് വളരെ ഫലപ്രദമായി സഹായിക്കുന്ന ഒന്നാണ്.

ഹെയര്‍ കണ്ടീഷണര്‍

ഹെയര്‍ കണ്ടീഷണര്‍

നല്ലൊരു കണ്ടീഷണര്‍ ആണ് ഓറഞ്ചിന്റെ തൊലി. ഷാമ്പൂവില്‍ ഓറഞ്ച് നീരും തേനും മിക്‌സ് ചെയ്ത് തേച്ച് നോക്കൂ. ഇത് നല്ലൊരു കണ്ടീഷണറിന്റെ ഗുണം ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട.

എണ്ണമയം അകറ്റാന്‍

എണ്ണമയം അകറ്റാന്‍

എത്രയൊക്കെ ഷാമ്പൂ ഇട്ടാലും പലരുടെ മുടിയിലും എണ്ണമയം നിലനില്‍ക്കുന്നു. എന്നാല്‍ എണ്ണമയം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറഞ്ച് നീര്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

അകാലനരക്ക് പരിഹാരം

അകാലനരക്ക് പരിഹാരം

അകാല നര പോലുള്ള പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും പരിഹാരം കാണാന്‍ ഓറഞ്ചിന് കഴിയും. ഓറഞ്ച് തോല്‍ പൊടിച്ച് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിച്ചാല്‍ അത് അകാല നരയെ പ്രതിരോധിക്കുന്നു.

English summary

Hair Benefits Of Using Oranges

Oranges have hair benefits which makes it a beauty ingredient. Orange as well as its peel is used for hair care.
Story first published: Wednesday, October 4, 2017, 16:14 [IST]