മുടി വളര്‍ത്തും മുട്ടയുടെ മഞ്ഞ

Posted By:
Subscribe to Boldsky

മുടി കൊഴിച്ചിലും താരനും മറ്റും പല തരത്തിലുള്ള പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയാണ് മുടി കൊഴിച്ചില്‍ എന്നത്. പല വിധത്തിലാണ് ഇത് നമ്മളില്‍ പലരേയും ബാധിക്കുന്നത്. ആത്മവിശ്വാസത്തെപ്പോലും മുടി കൊഴിച്ചില്‍ ബാധിക്കുന്നു. മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പലരും അവലംബിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ധാരാളം ഉണ്ടാക്കാറുണ്ട്. മുടി കൊഴിച്ചില്‍ വര്‍ദ്ധിച്ച് അത് പലപ്പോഴും കഷണ്ടി പോലുള്ള പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.

എന്നാല്‍ മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിനായി എന്തൊക്കെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല. മാത്രമല്ല ഇത് മുടി കൊഴിച്ചില്‍ മാറ്റി മുടി വളര്‍ത്തുന്നതിനും സഹായിക്കുന്നു.മുടിയുടെ സ്ട്രക്ചര്‍ തന്നെ മാറ്റുന്ന അവസ്ഥയിലേക്കാണ് മുടി കൊഴിച്ചില്‍ നമ്മളില്‍ പലരേയും എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരുത്തുന്നതിനായി പല വിധത്തിലാണ് മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്.

രണ്ടാഴ്ച ബേക്കിംഗ് സോഡ കൊണ്ട് കാല്‍കഴുകൂ

മുട്ട കൊണ്ട് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാം. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് മുട്ടയുടെ വെള്ള എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങൡലൂടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും മുടിക്ക് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു എന്ന് നോക്കാം.

മുടി വളര്‍ച്ചക്ക് സഹായിക്കുന്നു

മുടി വളര്‍ച്ചക്ക് സഹായിക്കുന്നു

മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് മുട്ട മഞ്ഞ. മുടിക്ക് ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ മുന്നിലാണ് മുട്ട. മുട്ട പൊട്ടിച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗമാണ് മുട്ട. ഇത് മുടിയുടെ വേരുകളില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് വേരുകള്‍ക്ക് ബലം നല്‍കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്.

ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുന്നു

ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുന്നു

മുട്ട ഉപയോഗിക്കുന്നത് മുടിയുടെ ഇലാസ്റ്റിസ്റ്റി വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടിയില്‍ ജലാംശം നിലനിര്‍ത്തുന്നു. മുടിക്ക് ആവശ്യമായ പോഷകങ്ങളും മറ്റും നല്‍കുന്നതിന് സഹായിക്കുന്നു മുട്ട.

 അറ്റം പിളരുന്നത്

അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത് പല വിധത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്.ഇതിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒരു ഉപാധിയാണ് മുട്ട. മുട്ട കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

മുടിക്ക് തിളക്കം നല്‍കാന്‍

മുടിക്ക് തിളക്കം നല്‍കാന്‍

മുടിക്ക് തിളക്കം നല്‍കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ട കൊണ്ട് നല്ലതു പോലെ മുടി മസ്സാജ് ചെയ്യുക. ഇത് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാം.

താരന് പരിഹാരം

താരന് പരിഹാരം

താരന് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയുടെ വെള്ളയില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മുടിയില്‍ മസ്സാജ് ചെയ്യുക. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കി താരന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഒലീവ് ഓയിലും മുട്ടയുടെ വെള്ളയും

ഒലീവ് ഓയിലും മുട്ടയുടെ വെള്ളയും

ഒലീവ് ഓയിലും മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് നല്ലൊരു ഹെയര്‍പാക്ക് ആണ് മുടിക്ക് തിളക്കവും സൗന്ദര്യവും നല്‍കാന്‍ ഇത് സഹായിക്കുന്നു. 20 മിനിട്ടിനു ശേഷം മാത്രമേ മുടിയില്‍ നിന്നും ഇത് കഴുകിക്കളയാന്‍ പാടുകയുള്ളൂ.

മുട്ടയുടെ മഞ്ഞയും ഒലീവ് ഓയിലും

മുട്ടയുടെ മഞ്ഞയും ഒലീവ് ഓയിലും

മുട്ടയുടെ മഞ്ഞയും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുടിയുടെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. രണ്ട് മുട്ടയുടെ മഞ്ഞ ഉപയോഗിക്കാവുന്നതാണ്.

 എണ്ണമയമുള്ള മുടിക്ക്

എണ്ണമയമുള്ള മുടിക്ക്

എണ്ണമയമുള്ള മുടിക്ക് പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയുടെ വെള്ള കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ വെള്ള.

കറുപ്പ് നിറം വര്‍ദ്ധിപ്പിക്കാന്‍

കറുപ്പ് നിറം വര്‍ദ്ധിപ്പിക്കാന്‍

മുടിയിലെ കറുപ്പ് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

English summary

Eggs Prevent Hair Loss And Aid Hair Growth

Egg helps hair curb and prevent hair loss, but that are also can excellent hair growth, read on
Story first published: Saturday, December 23, 2017, 11:00 [IST]
Subscribe Newsletter