നരച്ച മുടി കറുപ്പാക്കും ഗ്യാരന്റി വഴികള്‍

Posted By:
Subscribe to Boldsky

മുടി നരയ്ക്കുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമാകില്ല. പ്ര3യം കൂടുന്നുവെന്നതിന്റെ ഒരു ലക്ഷണമായി കണക്കാക്കുന്നതു തന്നെ പ്രധാന കാരണം.

എന്നാല്‍ മുടി നരയ്ക്കാന്‍ ഇതു മാത്രമാണ് കാരണമെന്നു പറയാനാകില്ല. സ്ട്രസും പോഷകാഹാരക്കുറവുമുള്‍പ്പെടെയുള്ള പല കാരണങ്ങള്‍ കൊണ്ടും മുടി നരയ്ക്കാം.

മുടി നര ഒഴിവാക്കാന്‍ പ്രകൃതിദത്ത വഴികള്‍ തന്നെയാണ് ഏറെ ഗുണകരം. ഇത്തരം ചില പ്രകൃതിദത്തവഴികളെക്കുറിച്ചറിയൂ, ഇതുവരെ നിങ്ങള്‍ക്കറിയാത്ത വഴികള്‍.

നനഞ്ഞ പുല്ലില്‍ നടക്കുന്നത്

നനഞ്ഞ പുല്ലില്‍ നടക്കുന്നത്

നനഞ്ഞ പുല്ലില്‍ ചെരിപ്പിടാതെ രാവിലെ തന്നെ നടക്കുന്നത് നരച്ച മുടിയൊഴിവാക്കാനുള്ള എളുപ്പവഴിയാണ്.

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസ്

രാവിലെ ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് ശീലമാക്കുക. മുടിനര ഒഴിവാക്കാന്‍ ഇത് ഏറെ ഗുണം ചെയ്യും.

ബട്ടര്‍

ബട്ടര്‍

തല കുളിയ്ക്കും മുന്‍പ് മുടിയില്‍ ബട്ടര്‍ പുരട്ടി മസാജ് ചെയ്യുക. മുടി നരയ്ക്കുന്നതൊഴിവാക്കാനുളള നല്ലൊരു വഴിയാണിത്.

തൈരില്‍

തൈരില്‍

കുളിയ്ക്കുന്നതിന് കാല്‍ മണിക്കൂര്‍ മുന്‍പായി അരക്കപ്പു തൈരില്‍ അര ടീസ്പൂണ്‍ കുരുമുളകുപൊടി, അര ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടാം.

അയൊഡിന്‍

അയൊഡിന്‍

മുടി നരയ്ക്കുന്നതൊഴിവാക്കാന്‍ അയൊഡിന്‍ സഹായിക്കും. ഇതടങ്ങിയ മീന്‍, പഴം, ക്യാരറ്റ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അയോഡൈസ്ഡ് ഉപ്പ് മുടി നര ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്.

എള്ള്

എള്ള്

എള്ള് അരച്ചു തലയില്‍ പുരട്ടുന്നത് നരച്ച മുടിയൊഴിവാക്കാന്‍ സഹായിക്കും. എള്ള് തൈരില്‍ കലര്‍ത്തി രാവിലെ കഴിയ്ക്കുന്നതും നല്ലതാണ്.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് പ്രധാനമാണ്. കാരണം ശരീരത്തിലെ ടോക്‌സിനുകളാണ് പലപ്പോഴും അകാലനരയ്ക്കുള്ള കാരണം.

English summary

Different Natural Ways To Avoid Greying Hair

Different Natural Ways To Avoid Greying Hair, Read more to know about,
Story first published: Monday, January 23, 2017, 15:04 [IST]