For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈരും വേപ്പിലയും, തഴച്ചു വളരും മുടി

|

നല്ല മുടി സൗന്ദര്യ ലക്ഷണം മാത്രമല്ല ആരോഗ്യലക്ഷണം കൂടിയാണ്. എന്നാല്‍ ഈ ഭാഗ്യം ലഭിയ്ക്കുന്നവര് അത്രയധികം ഉണ്ടാകില്ല.

മുടിവളര്‍ച്ചയെ ബാധിയ്ക്കുന്ന പല ഘടകങ്ങളുണ്ട്. ഇതില്‍ പാരമ്പര്യം, നല്ല ഭക്ഷണം, മുടിസംരക്ഷണം, ആരോഗ്യം തുടങ്ങിയ പല ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. ഇവ ബാധിയ്ക്കപ്പെടുകയാണെങ്കില്‍ മുടി വളര്‍ച്ചയും കുറയും.

മുടി വളര്‍ച്ചയ്ക്ക കൃത്രിമ മരുന്നുകള്‍ ഗുണം ചെയ്യില്ലെന്ന കാര്യം തീര്‍ച്ചയാണ്. ഇത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുകയും ചെയ്യും. ഇതു കൊണ്ടുതന്നെ സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും ഗുണകരമെന്നു പറയണം.

നമ്മുടെ അടുക്കളയില്‍ തന്നെയുള്ള ചില ഘടകങ്ങള്‍ മുടി വളര്‍ച്ചയെ സഹായിക്കുന്നവയാണ്. ഇതില്‍ പെട്ട ഒന്നാണ് തൈര്. ഏറെ ആരോഗ്യഗുണങ്ങളുള്ള തൈര് മുടിയുടെ വളര്‍ച്ചയ്ക്കും സൗന്ദര്യസംരക്ഷണത്തിനുമെല്ലാം ഒരുപോലെ സഹായകമാണ്.

മുടി വളര്‍ച്ചയ്ക്ക് പ്രോട്ടീനുകള്‍ അത്യാവശ്യമാണ്. ഇതിന്റെ മികച്ചൊരു ഉറവിടമാണ് തൈര്. കൂടാതെ വൈറ്റമിനുകളും ഫാറ്റി ആസിഡുകളുമെല്ലാം മുടി വളര്‍ച്ചയെ ഏറെ സഹായിക്കുന്നവയുമാണ്.

മുടിയെ ബാധിയ്ക്കുന്ന താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് തൈരെന്നു പറയാം. ഇതിന് ഫംഗസ് അണുബാധയെ തടഞ്ഞു നിര്‍ത്താന്‍ കഴിയുന്നതു തന്നെ കാരണം ഇതിനു പുറമെ മുടിയുടെ ഈര്‍പ്പം ശരിയായി നില നിര്‍ത്താനും ഇത് ഏറെ നല്ലതാണ്. ഇത് മുടികൊഴച്ചിലില്‍ തടയാന്‍ പ്രധാനമാണ്. വരണ്ട മുടിയാണ് മുടികൊഴിച്ചിലിനുള്ള പ്രധാനപ്പെട്ട കാരണം.

സെബം ഉല്‍പാദനം നിയന്ത്രിച്ച് ശിരോചര്‍മത്തിന്റെ പിഎച്ച് തോത് ശരിയായി നില നിര്‍ത്താനും തൈര് നല്ലതാണ്. ശിരോചര്‍മതം തണുപ്പിയ്ക്കുന്നതിനും ഇതുവഴി മുടി കൊഴിച്ചില്‍ നിയന്ത്രിയ്ക്കുന്നതിനും ഏറെ നല്ലതാണ് തൈര്.

മുടി കൊഴിച്ചില്‍ തടയാന്‍ പല രീതിയിലും തൈരുപയോഗിയ്ക്കാം. മുടി വളരാനും. ഏതെല്ലാം വിധത്തിലാണ് മുടി മുടി നല്ലപോലെ വളരാന്‍ തൈര് ഉപയോഗിയ്‌ക്കേണ്ടതെന്നറിയൂ,

പഴം

പഴം

1 ടേബിള്‍ സ്പൂണ്‍ തൈര്, 3 ടീസ്പൂണ്‍ തേന്‍, പകുതി നല്ലപോലെ പഴുത്ത പഴം, 1 ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവയാണ് മറ്റൊരു മിശ്രിതത്തിന് വേണ്ടത്. പഴം ഉടയ്ക്കുക. ഇതില്‍ ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിദ്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞാല്‍ കഴുക്കികളയാം.

കറ്റാര്‍ വാഴ, തൈര്, ഒലീവ് ഓയില്‍, തേന്‍

കറ്റാര്‍ വാഴ, തൈര്, ഒലീവ് ഓയില്‍, തേന്‍

കറ്റാര്‍ വാഴ, തൈര്, ഒലീവ് ഓയില്‍, തേന്‍ എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക.

തൈരും കറിവേപ്പിലയും

തൈരും കറിവേപ്പിലയും

തൈരും കറിവേപ്പിലയും കലര്‍ന്ന മിശ്രിതം മുടിയില്‍ തേയ്ക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഒരു പിടി കറിവേപ്പില കഴുകി നല്ലപോലെ അരയ്ക്കുക. ഇതില്‍ തൈര് കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. മുടി നല്ലപോലെ വളരാനും മുടിയുടെ കറുപ്പിനുമെല്ലാം ചേര്‍ന്ന മിശ്രിതമാണ് ഇത്.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍, തൈര്, കര്‍പ്പൂര എണ്ണ എന്നിവ കലര്‍ത്തിയ മിശ്രിതം തലയില്‍ തേയ്ക്കുന്നതും ഏറെ ഗുണം നല്‍കും. ഇവയെല്ലാം ഒരുമിച്ചു കലര്‍ത്തുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ ക ഴിയുമ്പോള്‍ കഴുകിക്കളയാം. തേങ്ങാപ്പാലില്‍ വൈറ്റമിന്‍, ഫാറ്റി ആസിഡുകള്‍ എ്ന്നിവയുണ്ട്. ഇവയും തൈരിലെ പ്രോട്ടീനുകളുമെല്ലാം ചേരുമ്പോള്‍ മുടി വളരും.

ഉലുവ, തൈര്

ഉലുവ, തൈര്

ഉലുവ, തൈര് എന്നിവയടങ്ങിയ മിശ്രിതമാണ് ഒന്ന്. ഉലുവ കുതിര്‍ത്തി അരയ്ക്കുക. ഇത് തൈരില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് മുടി വളര്‍ച്ചയ്ക്കും താരന്‍ പോകാനുമെല്ലാം ഏറെ നല്ലതാണ്.

തൈര്, ചെറുനാരങ്ങാനീര്, തേന്‍

തൈര്, ചെറുനാരങ്ങാനീര്, തേന്‍

തൈര്, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ന്ന മിശ്രിതവും ഏറെ നല്ലതാണ്. 4 ടേബിള്‍സ്പൂണ്‍ തൈര്,2 ടീസ്പൂണ്‍ നാരങ്ങാനീര്, 1 ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുടി വളര്‍ച്ചയ്ക്കും മുടിയ്ക്കു തിളക്കം ലഭിയ്ക്കാനും താരന്‍ മാറാനുമെല്ലാം ഏറെ നല്ലതാണ് ഈ മിശ്രിതം.

ബട്ടര്‍ ഫ്രൂട്ട്

ബട്ടര്‍ ഫ്രൂട്ട്

തൈര്, ബട്ടര്‍ ഫ്രൂട്ട്, ഒലീവ് ഓയില്‍, തേന്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്. 1 കപ്പു തൈര്, പകുതി പഴുത്ത ബട്ടര്‍ ഫ്രൂട്ട്, 2 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

അരക്കപ്പ് തൈര്, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്തിളക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് മുടി വളര്‍ച്ചയെ സഹായിക്കും.

മുട്ട, തൈര്

മുട്ട, തൈര്

മുട്ട, തൈര് എന്നിവയാണ് ഒരു കൂട്ട്. 1 മുട്ടയും 2 ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം. അല്‍പം തേന്‍ ചേര്‍ക്കുകയുമാകാം.

ആഴ്ചയില്‍

ആഴ്ചയില്‍

ഇവയെല്ലാം ആഴ്ചയില്‍ ഒന്നു രണ്ടു ദിവസമെങ്കിലും അടുപ്പിച്ചു പുരട്ടുക. മുടി വളരുക മാത്രമല്ല, വരണ്ട മുടി, താരന്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ന്‌ല്ലൊരു പരിഹാരമവുമാണിത്.

Read more about: hair care മുടി
English summary

Curd Hair Packs For Healthy Hair Growth

Curd Hair Packs For Healthy Hair Growth, Read more to know about,
X
Desktop Bottom Promotion