For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി സംരക്ഷണം അപകടത്തിലാവുന്നതെപ്പോള്‍?

|

മുടിയ്ക്ക് ഏറ്റവും കടുതല്‍ സംരക്ഷണം ആവശ്യമുള്ള സമയമാണ് മഴക്കാലം. മുടി നനഞ്ഞാല്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും മറ്റും പരിഹരിയ്ക്കാന്‍ തന്നെ സമയം തികയില്ലെന്നതാണ് സത്യം. മഴക്കാലത്ത് സംരക്ഷണം നല്‍കിയില്ലെങഅകില്‍ പിന്നീട് മുടിയ്ക്ക് സംരക്ഷണം നല്‍കേണ്ടി വരില്ല. പുരുഷന്‍മാര്‍ മുടിയോട് ചെയ്യുന്ന ദ്രോഹങ്ങള്‍

കാരണം അത്രയേറെ പ്രശ്‌നങ്ങളാണ് മഴക്കാലത്ത് മുടിയ്ക്ക് ഉണ്ടാവുന്നത്. എന്നാല്‍ മഴക്കാലത്തും യാതൊരു ബുദ്ധിമുട്ടില്ലാതെ മുടിയെ സംരക്ഷിക്കാം. എന്നാല്‍ അതെങ്ങനെയെന്നത് പലര്‍ക്കും അറിയില്ല. അതിനുള്ള ചില ടിപ്‌സുകളിതാ...

മുടിയ്ക്ക് പറ്റിയ ചീപ്പ്

മുടിയ്ക്ക് പറ്റിയ ചീപ്പ്

മുടിയ്ക്ക് പറ്റിയ ചീപ്പ് തിരഞ്ഞെടുക്കുന്ന കാര്യത്തിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പല്ലുകള്‍ക്ക് അകലം കൂടിയ ചീപ്പാണ് ഏറ്റവും നല്ലത്. ഇത് മുടി പൊട്ടിപ്പോവുന്നത് തടയാന്‍ സഹായിക്കും.

ചീകുന്നതിലെ ശ്രദ്ധ

ചീകുന്നതിലെ ശ്രദ്ധ

നനഞ്ഞ മുടി ചീകുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാം. മുടിയുടെ അടിഭാഗം നന്നായി ചീകിയ ശേഷം മാത്രം മുകള്‍ ഭാഗം ചീകുക.

 ഷാമ്പൂ പുരട്ടുന്നത്

ഷാമ്പൂ പുരട്ടുന്നത്

ഷാമ്പൂ പുരട്ടുന്നത് നല്ലതാണെങ്കിലും അതിനു മുന്‍പ് മുടി നന്നായി നനഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. തണുത്ത വെള്ളം കൊണ്ട് തന്നെ മുടി കഴുകുക.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിയ്ക്കുക. മഴക്കാലത്താണെങ്കിലും പ്രോട്ടീന്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

മുടി കെട്ടുന്നത്

മുടി കെട്ടുന്നത്

മുടി കെട്ടുന്നതിലും ശ്രദ്ധ നല്‍കുക. അധികം മുറുക്കമില്ലാത്ത ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിക്കാവുന്നതാണ്.

നനഞ്ഞ മുടി കെട്ടുന്നത്

നനഞ്ഞ മുടി കെട്ടുന്നത്

നനഞ്ഞ മുടി കെട്ടുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് മഴ നനഞ്ഞു കഴിയുമ്പോള്‍ മുടിയില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ഇത് മുടിയില്‍ കായ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

English summary

Top hair care tips in Monsoon

We find that in the monsoon season, our hair has to deal with specific problems. Here are some simple solutions to combat the damage done during the rainy weather.
Story first published: Tuesday, May 24, 2016, 16:16 [IST]
X
Desktop Bottom Promotion