For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചിലിന്റെ അന്തകന്‍ വീട്ടിലുണ്ട്

|

മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. നിരവധി കാരണങ്ങള്‍ കൊണ്ട് മുടി കൊഴിച്ചില്‍ ഉണ്ടാകാം. എന്നാല്‍ പലപ്പോഴും കാരണങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കാതെ മുടി കൊഴിച്ചിലിനെ പറ്റി ആവലാതി കൊള്ളാനാണ് നമ്മള്‍ പലപ്പോഴും ശ്രമിക്കുന്നത്.

മുടി കൊഴിച്ചിലിന്റെ പല ലക്ഷണങ്ങളും നമുക്കറിയാം. വളരെ പതുക്കെയാണ് മുടി കൊഴിച്ചില്‍ ആരംഭിയ്ക്കുന്നത്. പോഷകാഹാരക്കുറവും മാനസിക സമ്മര്‍ദ്ദവുമാണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം. മുടികൊഴിച്ചിലകറ്റാന്‍ വെളുത്തുള്ളി

എന്നാല്‍ ഇത് രണ്ടും ശരിക്കാണെങ്കിലും മുടി കൊഴിച്ചില്‍ ഉണ്ടാവും. എന്നാല്‍ ഇതിനെല്ലാം പരിഹാരം നമ്മുടെ കയ്യെത്തും ദൂരത്തുണ്ട് എന്നതാണ് സത്യം. എന്തൊക്കെയാണ് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ എന്നു നോക്കാം.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ മുടിയ്ക്ക് നല്‍കുന്ന ആരോഗ്യം എത്രയെന്ന് നമുക്ക് നിര്‍വ്വചിക്കാനാവില്ല. വെളിച്ചെണ്ണ നല്‍കുന്നതിനേക്കാള്‍ ആരോഗ്യമാണ് മുടിയ്ക്ക് തേങ്ങാപ്പാല്‍ നല്‍കുന്നത്. തേങ്ങാപ്പാല്‍ ഉപയോഗിച്ച് മുടി കഴുകിയാല്‍ മുടി കൊഴിച്ചില്‍ നില്‍ക്കും.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

മുഖസൗന്ദര്യത്തിനു മാത്രമല്ല മുടി സൗന്ദര്യത്തിനും തേങ്ങാപ്പാല്‍ നല്‍കുന്ന ആരോഗ്യം വളരെ വലുതാണ്. കറ്റാര്‍വാഴയുടെ നീര് തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. ഇത് സ്ഥിരമായി ചെയ്താല്‍ മുടി കൊഴിച്ചില്‍ ഇല്ലാതാവും.

ഓയില്‍ മസ്സാജ്

ഓയില്‍ മസ്സാജ്

ഓയില്‍ മസ്സാജ് ചെയ്യുന്നതും മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു. മുടി കൊഴിച്ചിലിന്റെ കാര്യത്തില്‍ എണ്ണ ഏറ്റവും നല്ല ഫലപ്രദമായ മാര്‍ഗ്ഗമാണ്.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില നല്ലൊരു ആയുര്‍വ്വേദ ഔഷധമാണ് നിരവധി രോഗങ്ങള്‍ക്കുള്ള പരിഹാരമാണ് ആര്യവേപ്പ്്. മുടി കൊഴിച്ചിലിനെ പ്രതിരോധിയ്ക്കാനും ആര്യവേപ്പ് ഫലപ്രദമാണ്.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക മുടിയുടെ സ്വാഭാവികത നിലനിര്‍ത്തുന്നതിന് ഏറ്റവും നല്ലതാണ്. അതുപോലെ തന്നെയാണ് മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്ന കാര്യത്തിലും നെല്ലിക്ക വഹിക്കുന്ന പങ്ക്. നെല്ലിക്ക ചെറുതായി അരിഞ്ഞ് പേസ്റ്റാക്കി തലയില്‍ തേയ്ക്കുക. ഇത് മുടി കൊഴിച്ചിലിനെ പ്രതിരോധിയ്ക്കും.

ഉള്ളിയും വെളുത്തുള്ളിയും

ഉള്ളിയും വെളുത്തുള്ളിയും

ഉള്ളിയും വെളുത്തുള്ളിയും മുടി കൊഴിച്ചില്‍ പ്രതിരോധിയ്ക്കും എന്നു മാത്രമല്ല. ഉള്ളി നീര് തലയില്‍ പുരട്ടുന്നത് കൊഴിഞ്ഞു പോയ മുടിയ്ക്കു പകരം പുതിയവ മുളയ്ക്കാന്‍ കാരണമാകും.

ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തി താളിയുടേയും ചെമ്പരത്തിയുടേയും ഗുണം പ്രത്യേകം പറയേണ്ട ആവശ്യമില്ല. മുടി വളര്‍ച്ചയ്ക്കും മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിനും ചെമ്പരത്തി ഏറ്റവും ഉത്തമമാണ്.

 മുട്ട

മുട്ട

മുടിയുടെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാന്‍ ഏറ്റവും നല്ലതാണ് മുട്ട. മുട്ടയുടെ വെള്ള തലയില്‍ തേച്ചു പിടിപ്പിക്കുന്നത് മുടിയുടെ മൃദുത്വം നിലനിര്‍ത്തും.

ഉലുവ

ഉലുവ

ഉലുവ വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കും. രണ്ടാഴ്ച ഉലുവ വെള്ളം ഉപയോഗിച്ച് മുടി കഴുകിയാല്‍ തന്നെ പ്രകടമായ മാറ്റം അനുഭവിച്ചറിയാം.

ഹെന്ന ചെയ്യുക

ഹെന്ന ചെയ്യുക

ഹെന്ന ചെയ്യുന്നതും മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും മുടിയുടെ വേരുകള്‍ക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

 മല്ലിയില

മല്ലിയില

മല്ലിയിലയും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതാണ്. മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിന് മല്ലിയില അരച്ച് പേസ്റ്റാക്കി തലയോട്ടിയില്‍ തേട്ടു പിടിപ്പിക്കുക.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് ഏറ്റവും ഉത്തമമാണ്. ഇത് കഷണ്ടിയേയും ഇല്ലാതാക്കും

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയ്ക്ക് ആരോഗ്യഗുണങ്ങള്‍ മാത്രമല്ല കൂടുതല്‍ സൗന്ദര്യ ഗുണത്തിലും മുന്‍പിലാണ് ഗ്രീന്‍ ടീ. മുടി കൊഴിച്ചില്‍ തടയാന്‍ ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്.

English summary

Powerful Home Remedies for Reducing Hair Loss

Thick and shiny tresses are the dream of every woman. But, several factors lead to loss of huge chunks of hair, which is really embarrassing....
Story first published: Tuesday, February 16, 2016, 16:26 [IST]
X
Desktop Bottom Promotion