ഇത്ര ചെറുപ്പത്തിലേ മുടി കൊഴിയുന്നുവോ, പരിഹാരമിതാ..

Posted By:
Subscribe to Boldsky

മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാകുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടാകാം ചിലപ്പോള്‍, എന്നാല്‍ ഇതുണ്ടാക്കുന്നതാകട്ടെ മാനസിക പ്രശ്‌നങ്ങളും. മുടിയുള്ളവരായാലും ഇല്ലാത്താവരായാലും മുടി സംരക്ഷണത്തിന് അല്‍പം കൂടുതല്‍ സമയം മാറ്റിവെയ്ക്കാറുമുണ്ട്. ആണായാലും പെണ്ണായാലും മുടിയ്ക്ക് സൗന്ദര്യ സംരക്ഷണത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നു. ആരോഗ്യമുള്ള മുടി ഒരു വ്യക്തിയുടെ ശാരീരികാരോഗ്യത്തിന്റേയും മുടിയ്ക്ക് ആ വ്യക്തി നല്‍കുന്ന പ്രാധാന്യത്തിന്റേയും പ്രതീകമാണ്. സാധാരണ ഗതിയില്‍ മുടി കൊഴിച്ചില്‍ അത്ര വലിയ പ്രശ്‌നമല്ല. കാരണം ഒരാളുടെ തലയില്‍ നിന്ന് 20 മുതല്‍ 100 മുടി വരെ കൊഴിയാം എന്നതാണ് കാര്യം. എന്നാല്‍ ഇതിന്റെ അളവ് കൂടുതലാകുമ്പോഴാണ് പലപ്പോഴും മുടി കൊഴിച്ചില്‍ ഒരു പ്രശ്‌നമാണെന്ന തിരിച്ചറിവ് പലരിലും ഉണ്ടാവുന്നത്.

Permanent Solution For Hair Loss

ആരോഗ്യമാണ് ഇവിടേയും വില്ലന്‍. എന്നാല്‍ പലര്‍ക്കും പാരമ്പര്യമായി തന്നെ കഷണ്ടിയും മുടി കൊഴിച്ചിലും ഉണ്ടാവാം. എന്നാല്‍ മിക്കവരുടേയും കാര്യത്തില്‍ ആരോഗ്യമാണ് പലപ്പോഴും പ്രശ്‌നത്തിലാക്കുന്നത്. മുടി കൊഴിച്ചിലിന്റെ അളവ് വര്‍ദ്ധിക്കുകയും പുതിയ മുടി വരാതിരിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാക്കുന്ന മാനസിക പ്രശ്‌നം പലപ്പോഴും മറ്റു ചില പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. മുടി കൊഴിച്ചില്‍ പ്രതിരോധിയ്ക്കാന്‍ പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ആപ്പിളും മുടിയും തമ്മില്‍.....

മധുരക്കിഴങ്ങ് കഴിയ്ക്കുക

മധുരക്കിഴങ്ങ് കഴിയ്ക്കുന്നത് മുടി വളര്‍ച്ചയെ സ്വാധീനിയ്ക്കുന്ന ഒന്നാണ്. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ ശരീരത്തില്‍ വെച്ച് വൈറ്റമിന്‍ എ ആയി മാറുന്നു. ഇത് മുടിയുടെ അറ്റത്തേക്കുള്ള ഓക്‌സിജന്റെ ആഗിരണം സുഗമമാക്കുന്നു.

തുവരപ്പരിപ്പ് നല്ലതിന്

തുവരപ്പരിപ്പ് സാമ്പാറിന് രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല സഹായിക്കുന്നത്. ഇത് മുടി വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ്. ഓക്‌സിജന്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പ്രധാനമാണ് ഇത്.

കാപ്‌സിക്കം

capsicum for hair loss

കാപ്‌സിക്കവും ഇത്തരത്തില്‍ ഭക്ഷണശീലത്തിന്റെ ഭാഗമാക്കിയാല്‍ മുടി വളര്‍ച്ച ഉണ്ടാവും. തവിടടങ്ങിയ ധാന്യങ്ങളും നല്ലതാണ്. സമൃദ്ധമായി മുടിവളരാന്‍ തേങ്ങാപാല്

വെളുത്തുള്ളി, സവാള, ഇഞ്ചി

വെളുത്തുള്ളി. സവാള, ഇഞ്ചി തുടങ്ങിയവയുടെ നീര് ഉറങ്ങുന്നതിനു മുന്‍പ് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് രാവിലെ കഴുകിക്കളയാം. മുടി വളര്‍ച്ച ത്വരിത ഗതിയിലാക്കാന്‍ ഇത്രയും പറ്റിയ വഴി വേറെയില്ല.

ഗ്രീന്‍പീസ്

ഗ്രീന്‍പീസ് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നു. എല്ലാ ജീവകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നത് ആരോഗ്യവും നല്‍കുന്നു.

garlic

മത്തങ്ങയുടെ കുരു

മത്തങ്ങ മാത്രമല്ല മത്തങ്ങയുടെ കുരുവും ഭക്ഷണമാക്കുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. മത്സ്യവിഭവങ്ങളും നല്ലതാണ്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക

അയ്യോ എന്റെ മുടിയെല്ലാം കൊഴിഞ്ഞു എന്ന് സങ്കടപ്പെട്ടിരിക്കുന്നത് മാനസികമായും ശാരീരികമായും പ്രശ്‌നങ്ങളുണ്ടാക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

pumpkin seed
English summary

Permanent Solution For Hair Loss

Hair loss in men can be very worrying and can cause a time of anxiety and stress. Learn why it occurs and the possible treatments.