പപ്പായയും പുരുഷന്‍മാരുടെ കഷണ്ടിയും

Posted By:
Subscribe to Boldsky

പപ്പായ നമ്മുടെ നാട്ടില്‍ സ്ഥിരം കിട്ടുന്ന ഒന്നാണ്. വിലക്കുറവും ആരോഗ്യത്തിന്റെ കലവറയാണെന്നതും പപ്പായയെ മറ്റു പഴങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ആരോഗ്യ കാര്യത്തില്‍ മാത്രമല്ല പപ്പായ കേമന്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും പപ്പായ മിടുക്കനാണ്.

ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ട് നിറഞ്ഞ പപ്പായ ആരോഗ്യഗുണങ്ങളില്‍ മറ്റെന്തിനേക്കാളും ഒരു പടി മുന്നില്‍ തന്നെയാണ്. കഷണ്ടി ഇല്ലാതാക്കാന്‍ പപ്പായ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. കല്ല്യാണപ്പെണ്ണറിയേണ്ട ചില രഹസ്യങ്ങള്

അതുകൊണ്ട് ഇനി ആണ്‍പ്രജകള്‍ വിഷമിക്കേണ്ട കാരണം കഷണ്ടിയ്ക്ക് ഉത്തമ പ്രതിവിധിയാണ് പപ്പായ. എങ്ങനെയൊക്കെ പപ്പായ കഷണ്ടിയ്ക്ക് ഉപയോഗിക്കാം എന്നു നോക്കാം.

പപ്പായ സ്ഥിരമായി കഴിയ്ക്കുക

പപ്പായ സ്ഥിരമായി കഴിയ്ക്കുക

പപ്പായ സ്ഥിരമായി കഴിയ്ക്കുന്നത് കഷണ്ടി കുറയ്ക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ കൊഴിഞ്ഞ മുടിയ്ക്ക പകരം പുതിയവ കിളിര്‍ക്കുന്നതിന് സഹായിക്കും.

പപ്പായയും തേനും

പപ്പായയും തേനും

നന്നായി പഴുത്ത പപ്പായയും തേനും തൈരും മിക്‌സ് ചെയ്ത് നന്നായി തലയില്‍ തേച്ച് പിടിപ്പിക്കുന്നത് കഷണ്ടി വരാതെ തടയും.

 താരനെ പ്രതിരോധിയ്ക്കാന്‍

താരനെ പ്രതിരോധിയ്ക്കാന്‍

നന്നായി പഴുത്ത പപ്പായ അരച്ചെടുത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് താരനെ പ്രതിരോധിയ്ക്കുകയും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

 ഷാമ്പൂവിന് പകരം പപ്പായ

ഷാമ്പൂവിന് പകരം പപ്പായ

ഷാമ്പൂവിന് പകരം പപ്പായ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് മുടിയുടെ സ്വാഭാവികത നിലനിര്‍ത്തും. കഷണ്ടി കൂടുതലുള്ളവര്‍ സ്ഥിരമായി പപ്പായ ഉപയോഗിക്കുന്നത് നല്ലതാണ്.

 എണ്ണമയം കുറയ്ക്കാന്‍

എണ്ണമയം കുറയ്ക്കാന്‍

തലയിലെ എണ്ണമയം കുറയ്ക്കാനും പപ്പായ കഴിയ്ക്കുന്നത് നല്ലതാണ്. കഴിയ്ക്കുന്നതോടൊപ്പം തന്നെ മുഖത്ത് പുരട്ടാവുന്നതുമാണ്.

പച്ചപപ്പായയും ഫലപ്രദം

പച്ചപപ്പായയും ഫലപ്രദം

പച്ചപപ്പായയും കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളും മുടി വളര്‍ച്ചയെ സഹായിക്കും.

English summary

Papaya Tips for Male Pattern Baldness

Heredity, age, stress, medications and medical conditions can all cause hair loss, but in some cases diet plays a role as well.
Story first published: Saturday, March 12, 2016, 12:15 [IST]