For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരച്ച മുടിയ്ക്ക് പരിഹാരം ഒരാഴ്ച കൊണ്ട്

|

മുടി നരയ്ക്കുന്നത് പ്രായമായതിന്റെ ലക്ഷണങ്ങളായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് കുട്ടികള്‍ക്കു പോലും മുടി നരയ്ക്കുന്നു. മോഡേണ്‍ യുഗത്തിലെ ജീവിത ശൈലിയും ഭക്ഷണരീതിയുമാണ് ഇതിന്റെ പ്രധാന കാരണം എന്ന കാര്യത്തില്‍ സംശയമില്ല. മുടി നരയ്ക്കുന്നതിന്റെ ഇരകളാകുന്നത് ഇന്നത്തെ കാലത്ത് ചെറുപ്പക്കാരാണ്.

ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ടാകും. ആരോഗ്യപരമായും മാനസികപരമായും നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങളാണ് ഇതിന്റെ മൂലകാരണം. പുരികരോമം കുറവോ, ഇതുപയോഗിയ്‌ക്കൂ

എന്നാല്‍ നരച്ച മുടിയുടെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ലെന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത.

 വെളിച്ചെണ്ണയും നെല്ലിക്കയും

വെളിച്ചെണ്ണയും നെല്ലിക്കയും

വെളിച്ചെണ്ണയും നെല്ലിക്കയും മുടി വളര്‍ച്ചയ്ക്കും മുടി കൊഴിച്ചിലിനും വളരെ നല്ലതാണ്. ഒരു സ്പൂണ്‍ നെല്ലിക്ക പൊടിയും അല്‍പം വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് മുടിയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രകടമായ മാറ്റം കാണാവുന്നതാണ്.

കറിവേപ്പില

കറിവേപ്പില

മുടി വളര്‍ച്ചയക്ക് ഇത്രയേറെ സഹായിക്കുന്ന മറ്റൊന്ന് ഇല്ലെന്ന് തന്നെ പറയാം. അല്‍പം വെള്ളത്തില്‍ കറിവേപ്പില ഇട്ട് തിളപ്പിച്ച് അത് തണുത്തത്തിനു ശേഷം ആ വെള്ളം കൊണ്ട് തല കഴുകിയാല്‍ മതി. ഇത് നരച്ച മുടി കറുപ്പിക്കാന്‍ പറ്റിയ മരുന്നാണ്.

 കറിവേപ്പിലയും വെളിച്ചെണ്ണയും

കറിവേപ്പിലയും വെളിച്ചെണ്ണയും

കറിവേപ്പില വെളിച്ചെണ്ണയില്‍ ഇട്ട് നല്ലതു പോലെ ചൂടാക്കി ആ വെളിച്ചെണ്ണ ഒരാഴ്ച സ്ഥിരമായി തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് ആദ്യ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ പ്രകടമാ മാറ്റം വരുത്തുന്നു.

കറിവേപ്പിലയും നെല്ലിക്കപ്പൊടിയും

കറിവേപ്പിലയും നെല്ലിക്കപ്പൊടിയും

കറിവേപ്പിലയും നെല്ലിക്കപ്പൊടിയും ആണ് മറ്റൊന്ന്. കറിവേപ്പില വെള്ളത്തിലിട്ട് ചൂടാക്കി ആ വെള്ളത്തില്‍ നെല്ലിക്ക പൊടി ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

വെണ്ണ നര മാറ്റാം

വെണ്ണ നര മാറ്റാം

വെണ്ണ ഉപയോഗിച്ച് അകാല നരയെ പ്രതിരോധിയ്ക്കാം. അല്‍പം വെണ്ണ എടുത്ത് അത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് 5 മിനിട്ട് ചെയ്ത് അല്‍പ സമയം കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. അകാല നരയെ പ്രതിരോധിയ്ക്കാന്‍ ഇത്രയും പറ്റിയ മാര്‍ഗ്ഗം വേറെ ഇല്ല.

കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍വാഴ ജ്യൂസ്

സൗന്ദര്യസരംക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ച് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയുക. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാം.

തൈരും കറിവേപ്പിലയും

തൈരും കറിവേപ്പിലയും

കറി വേപ്പില തന്നെയാണ് എവിടേും താരം. തൈരും കറുവേപ്പിലയും മിക്‌സ് ചെയ്ത് തലയില്‍ തേച്ചാല്‍ അത് മുടിയ്ക്ക് കറുപ്പ് നിറം നല്‍കാനും മുടി കൊഴിച്ചിലും കഷണ്ടിയും പ്രതിരോധിയ്ക്കാനും സഹായിക്കുന്നു.

 വിറ്റാമിന്‍ ബി 12

വിറ്റാമിന്‍ ബി 12

വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക. ചിക്കന്റെ കരള്‍, ചിക്കന്‍, മുട്ട, സാല്‍മണ്‍, മറ്റു മത്സ്യവിഭവങ്ങള്‍ എന്നിവയെല്ലാം ധാരാളം കഴിയ്ക്കാം.

ഇരുമ്പടങ്ങിയ ഭക്ഷണങ്ങള്‍

ഇരുമ്പടങ്ങിയ ഭക്ഷണങ്ങള്‍

ഇരുമ്പിന്റെ അംശം അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുന്നതും അകാല നരയെ പ്രതിരോധിയ്ക്കുന്നു. മുട്ടയുടെ മഞ്ഞ, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ശീലമാക്കുക.

 കോപ്പര്‍ അടങ്ങിയ ഭക്ഷണം

കോപ്പര്‍ അടങ്ങിയ ഭക്ഷണം

കോപ്പര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും അകാല നരയെ പ്രതിരോധിയ്ക്കുന്നു. ഉരുളക്കിഴങ്ങ്, സവാള, തക്കാളി, ബദാം തുടങ്ങിയവയെല്ലാം ധാരാളം കഴിയ്ക്കുക.

English summary

Natural remedies to cure gray hair

premature gray hair is quite embarrassing problem as it give you a premature aged look
Story first published: Wednesday, July 13, 2016, 12:22 [IST]
X
Desktop Bottom Promotion