For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ ദു:ഖിക്കണ്ട

|

പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം മുടിയില്‍ അത്രയധികം പരീക്ഷണങ്ങള്‍ നടത്തരുത്. ഇത് തലയ്ക്കും മുടിയ്ക്കും അത്ര നല്ലതല്ല. സൗന്ദര്യ സംരക്ഷണം സ്ത്രീകളുടെ മാത്രം കുത്തകയല്ലെന്ന് ഓരോ ദിവസം കഴിയുന്തോറും പുരുഷന്‍മാര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. എന്നും സൗന്ദര്യ സംരക്ഷണത്തില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ ആണ് പുരുഷന്‍ാമരും നടത്തിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ ഒരിക്കലും മുടിയില്‍ ചെയ്യാന്‍ ആണുങ്ങള്‍ ഒരിക്കലും മിനക്കെടാതിരിക്കുന്നതാണ് നല്ലത്. ഇന്ന് സ്ത്രീകളേക്കാള്‍ കൂടുതല്‍ മുടി കൊഴിച്ചിലും കഷണ്ടിയും അഭിമുഖീകരിക്കുന്നത് പുരുഷന്‍മാരാണ്. പണ്ട് പ്രായമായവരില്‍ മാത്രം കണ്ടു വന്നിരുന്ന കഷണ്ടി ഇന്ന് ചെറുപ്പക്കാരിലും തലവേദന ഉണ്ടാക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. മുടി കൊഴിച്ചിലിന്റെ അന്തകന്‍ വീട്ടിലുണ്ട്

എന്നാല്‍ ചില കാര്യങ്ങള്‍ തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ മുടി കൊഴിച്ചില്‍, കഷണ്ടി എന്ന പ്രശ്‌നത്തില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ തലയെ സംരക്ഷിക്കാം. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

ഷാമ്പൂ ഉപയോഗിക്കുന്നത്

ഷാമ്പൂ ഉപയോഗിക്കുന്നത്

മുടി കഴുകുമ്പോള്‍ എപ്പോഴും ഗുണമേന്‍മയുള്ള ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം മുടി കൊഴിയാന്‍ ഷാമ്പൂവിന്റെ ഉപയോഗം തന്നെ കാരണമാകും.

കണ്ടീഷണര്‍ പുരുഷന്‍മാര്‍ക്കും

കണ്ടീഷണര്‍ പുരുഷന്‍മാര്‍ക്കും

കണ്ടീഷണര്‍ സ്ത്രീകളുടെ മാത്രം കുത്തകയല്ല, പുരുഷന്‍മാരും ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകിക്കളഞ്ഞാല്‍ കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

മുടി ചീകുന്നത്

മുടി ചീകുന്നത്

അരമണിക്കൂറിനുള്ളില്‍ അഞ്ച് പ്രാവശ്യമെങ്കിലും മുടി ചീകുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ ഇത്തരത്തിലുള്ള ശീലം മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നതില്‍ ഏറ്റവും മുന്നിലാണ്.

മുടി വെട്ടുക

മുടി വെട്ടുക

ആറ് ആഴ്ചയില്‍ ഒരിക്കലെങ്കിലും മുടി വെട്ടാന്‍ ശ്രദ്ധിക്കുക. ആറ് ആഴ്ചയില്‍ കൂടുതല്‍ മുടി വെട്ടാന്‍ സമയം എടുത്താല്‍ മുടി കൊഴിച്ചില്‍ ആരംഭിയ്ക്കാന്‍ വേറെ വഴി നോക്കണ്ട.

ഡൈ ചെയ്യുന്നതില്‍ ശ്രദ്ധ

ഡൈ ചെയ്യുന്നതില്‍ ശ്രദ്ധ

മുടി ഡൈ ചെയ്യുന്നതിലും കളറു ചെയ്യുന്നതിലും അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കുക. ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുക.

മുടിയില്‍ പരീക്ഷണം വേണ്ട

മുടിയില്‍ പരീക്ഷണം വേണ്ട

മുടിയില്‍ പല വിധ പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് ഇന്നത്തെ തലമുറ. ഇത്തരം പരീക്ഷണങ്ങള്‍ പലപ്പോഴും മുടി കൊഴിച്ചിലിലേക്കും കഷണ്ടിയിലേക്കും നയിക്കുന്നു.

സ്‌ട്രെസ്സ്

സ്‌ട്രെസ്സ്

സ്‌ട്രെസ്സ് ഇന്നത്തെ തലമുറയുടെ കൂടപ്പിറപ്പാണ്. ഇത്തരത്തിലുള്ള മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് പലപ്പോഴും കഷണ്ടിയിലേക്കും നമ്മളെ നയിക്കുന്നു.

തൊപ്പി ധരിയ്ക്കുന്നത്

തൊപ്പി ധരിയ്ക്കുന്നത്

തൊപ്പി ധരിയ്ക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. തൊപ്പി മാത്രമല്ല സ്ഥിരമായി ഹെല്‍മറ്റ് ധരിയ്ക്കുന്നവരിലും മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാവും.

English summary

How To Take Care Of Your Hair

The hair care basics you need to know to keep your locks healthy, vibrant and stylish.
Story first published: Wednesday, February 17, 2016, 15:36 [IST]
X
Desktop Bottom Promotion