താരന്‍ ഇത്രത്തോളം ഗുരുതരമോ?

Posted By:
Subscribe to Boldsky

താരന്‍ വന്നാല്‍ പിന്നെ അത് മാറാന്‍ എത്ര തലകുത്തി മറിഞ്ഞാലും നടക്കില്ല. പിന്നെ നമ്മുടെ ജീവിതം ആന്റിഡാന്‍ഡ്രഫ് ഷാമ്പൂകളിലും താരനെതിരെയുള്ള പോരാട്ടത്തിലും ആയിരിക്കും. താരന്‍ പ്രശ്‌നമുണ്ടാക്കുന്നത് തലയില്‍ മാത്രമല്ല, അത് പടര്‍ന്ന് തോളിലും തുണിയിലുമെല്ലാം പടരും എന്നത് നമ്മുടെ മന:സമാധാനവും കളയുന്നു.

നമ്മള്‍ ഗൗനിക്കാതെ താരനെ വെറുതേ വിടുകയാണെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ശ്രദ്ധിച്ചില്ലെങ്കില്‍ പലപ്പോഴും ഗുരുതരമായ പ്രശ്‌നങ്ങളാണ് താരന്‍ ഉണ്ടാക്കുന്നത്. തലയില്‍ എണ്ണ തേച്ചാലുള്ള ഗുണങ്ങള്

ചൊറിച്ചില്‍

ചൊറിച്ചില്‍

തലയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നതാണ് താകന്റെ ആദ്യ പടി. എന്നാല്‍ ഇത് പലപ്പോഴും കൂട്ടത്തില്‍ നില്‍ക്കുമ്പോഴായിരിക്കും പ്രശ്‌നമുണ്ടാക്കുന്നത്. ഇതുണ്ടാക്കുന്ന നാണക്കേട് പറയാന്‍ പറ്റാത്തതായിരിക്കും.

മുഖക്കുരു

മുഖക്കുരു

താരന്‍ ഉണ്ടെങ്കില്‍ മുഖക്കുരുവും പ്രധാന വില്ലനാണ്. മുഖത്തേക്ക് പാറിവരുന്ന താരനാണ് ഇത്തരത്തില്‍ മുഖക്കുരു ഉണ്ടാക്കുന്നത് എന്നതാണ് സത്യം.

ചൂടുകുരു

ചൂടുകുരു

താരന്റെ മറ്റൊരു പ്രശ്‌നമാണ് ചൂടുകുരു. മുടിയിഴകള്‍ പുറത്ത് വീഴുന്ന ഭാഗങ്ങളിലും ചൂടുകുരു ഉണ്ടാവുന്നതിന്റെ പ്രധാന കാരണം താരനാണ്. താരന്‍ പോയാലല്ലാതെ ഇത്തരം കുരുക്കളില്‍ നിന്നും മോചനം ഉണ്ടാവില്ല.

മുടിയിലെ എണ്ണമയം

മുടിയിലെ എണ്ണമയം

ഓയിലി മുടിയാണ് താരന്റെ കാരണക്കാരന്‍. ഷാമ്പൂ ഇട്ടാലും പലപ്പോഴും മുടി ഓയിലി ആയി തന്നെ ആയിരിക്കും. അതുകൊണ്ട് തന്നെ മുടിയിലെ എണ്ണമയം ആണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നതും താരനാണ്. താരന്‍ മൂലമുണ്ടാകുന്ന തലചൊറിച്ചിലാണ് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നത്.

ഇന്‍ഫെക്ഷന്‍

ഇന്‍ഫെക്ഷന്‍

കണ്ണില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നതിനും താരന് കഴിയുന്നു. കണ്‍പീലികളില്‍ വരെ ഇത്തരത്തില്‍ താരന്‍ ഉണ്ടാകുന്നു. ഇത് കണ്ണിന് മറ്റ് അസുഖങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

സോറിയാസിസ്

സോറിയാസിസ്

സോറിയാസിസ് ഉണ്ടാകുന്നതിനും താരന്‍ കാരണമാകും. താരന്‍ മൂലം ചെവിയുടെ പുറകില്‍ സോറിയാസിസ് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

English summary

Dandruff Causing Serious Problems

Learn all about the possible causes of dandruff as well as how dandruff is diagnosed. Also, discover the common treatments that may help alleviate the symptoms of dandruff.
Story first published: Tuesday, March 8, 2016, 12:12 [IST]