മുടിയില്‍ തൈര് തേയ്ക്കാം, പക്ഷേ...

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തില്‍ വരുന്നതാണ് മുടിയും. മുടിയുടെ സംരക്ഷണം പലപ്പോഴും പലര്‍ക്കും വെല്ലുവിളി തന്നെയാണ് എന്നതാണ് സത്യം. എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുത്ത് പലരും മുടിയെക്കുറിച്ച് ആധി പിടിച്ച് നടക്കുന്നത് കുറവല്ല. മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ മുടിയില്‍ തൈര് തേയ്ക്കുന്നവര്‍ കുറവല്ല.

എന്നാല്‍ ഇത്തരത്തില്‍ തൈര് തേയ്ക്കുമ്പോള്‍ അത് ഗുണമാണോ ദോഷമാണോ എന്നത് പലര്‍ക്കും അറിയില്ല. പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കും പലപ്പോഴും തൈര് പോലുള്ള വസ്തുക്കള്‍ തലയില്‍ തേയ്ക്കുന്നത്. എന്നാല്‍ തൈര് തേയ്ക്കുന്നത് കൊണ്ട് മുടിയ്ക്ക് എന്തൊക്കെ തരത്തിലുള്ള സൗന്ദര്യ ഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

 താരനെ കുറയ്ക്കുന്നു

താരനെ കുറയ്ക്കുന്നു

താരന്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നം തന്നെയാണ്. എന്നാല്‍ താരനെ പ്രതിരോധിയ്ക്കാന്‍ തൈര് തേയ്ക്കുന്നത് വളരെ ഫലപ്രദമായ മാര്‍ഗ്ഗമാണ്.

 മുടി ചുരുളാന്‍

മുടി ചുരുളാന്‍

ചുരുണ്ട മുടിയായിരിക്കും പലരുടേയും ആഗ്രഹം. എന്നാല്‍ മുടി സ്വാഭാവികമായി ചുരുണ്ടതാവാന്‍ സഹായിക്കുന്നതിന് തൈര് നല്ലതാണ്. തൈര് മുടിയില്‍ തേച്ച് പിടിപ്പിച്ച് 40 മിനിട്ടിനു ശേഷം കഴുകിക്കളയാം.

വരണ്ട മുടിയ്ക്ക് പരിഹാരം

വരണ്ട മുടിയ്ക്ക് പരിഹാരം

വരണ്ട മുടിയ്ക്ക് പരിഹാരം നല്‍കുന്നതാണ് തൈര്. മുടിയില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

 മുടിയിലെ ദുര്‍ഗന്ധം

മുടിയിലെ ദുര്‍ഗന്ധം

മുടിയിലെ ദുര്‍ഗന്ധമാണ് മറ്റൊരു പ്രശ്‌നം. മുടിയിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ തൈര് ഉപയോഗിച്ച് മുടി കഴുകാം.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടി സമൃദ്ധമായി വളരാനും തൈര് സഹായിക്കുന്നു. അല്‍പം ഉലുവയും തൈരും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് 45 മിനിട്ടിനു ശേം കഴുകിക്കളയാം.

English summary

beauty Benefits Of Yogurt For Hair

Skip all those expensive hair care products and try this effective home remedy-yogurt to treat your hair.
Story first published: Thursday, December 1, 2016, 16:53 [IST]
Subscribe Newsletter