കഷണ്ടിയുടെ കാരണം അറിയണോ?

Posted By:
Subscribe to Boldsky

ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, മുരളി ഗോപി തുടങ്ങി ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ക്കെല്ലാം കഷണ്ടിയുണ്ട്. എന്നാല്‍ പലരും കഷണ്ടിയെക്കുറിച്ച് വേവലാതിപ്പെടാറുമുണ്ട്. മുടി കൊഴിച്ചില്‍ ഇന്നത്തെ യുവാക്കളെ കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തുന്നത്. എന്നാല്‍ അതിന്റെ കാരണവും കണ്ടെത്തിയിട്ടുണ്ട്.

പഴമക്കാര്‍ പറയും അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന്. എന്നാല്‍ ഇനി നിങ്ങള്‍ വിഷമിക്കേണ്ട അസൂയയ്ക്കു മരുന്ന് കണ്ടു പിടിച്ചില്ലെങ്കിലും കഷണ്ടിക്ക് മരുന്നുണ്ട്. മുടി കൊഴിച്ചില്‍ ഉള്ളവരും ഇല്ലാത്തവരും ഇത് വായിക്കുന്നത് നന്ന്. കഷണ്ടിക്ക്‌ മരുന്ന്

കഷണ്ടി ഉള്ളവര്‍ക്ക് അതെങ്ങനെ പ്രതിരോധിക്കാമെന്നും കഷണ്ടി ഇല്ലാത്തവര്‍ക്ക് അത് വരാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.

സ്‌ത്രീകളിലെ കഷണ്ടി: കാരണങ്ങളും ചികിത്സയും

മുടി കൊഴിയാന്‍ തുടങ്ങുമ്പോഴാണ് പലരും അതിന്റെ പ്രതിവിധിയെക്കുറിച്ച് ആലോചിക്കുന്നത്. എന്നാല്‍ മുടിയുള്ള സമയത്തു തന്നെ അതിന്റെ പരിഹാരത്തെക്കുറിച്ച് ആലോചിക്കുന്നത് അല്ലേ നല്ലത്. കഷണ്ടിയുണ്ടാക്കുന്ന കാരണങ്ങള്‍ ഇതാ...

പ്രോസ്റ്റാഗ്ലാഡിന്‍ ഡി 12

പ്രോസ്റ്റാഗ്ലാഡിന്‍ ഡി 12

കേള്‍ക്കുമ്പോള്‍ എന്തെല്ലാം ആണെന്നു തോന്നാം, എന്നാല്‍ ഒന്നുമില്ല ചില പ്രോട്ടീനുകളും അതില്‍ നിന്നുണ്ടാകുന്ന മറ്റ് പ്രോട്ടീനുകളുമാണ് കഷണ്ടിക്കു കാരണം.

 ജീവിതരീതിയിലെ മാറ്റം

ജീവിതരീതിയിലെ മാറ്റം

നല്ല ചര്‍മ്മവും നഖും ചുവന്നു തുടുത്ത ചുണ്ടുകളും എല്ലാം അഴകിന്റേയും ആരോഗ്യത്തിന്റേയും ലക്ഷണങ്ങളാണ്. എന്നാല്‍ തലയിലേക്ക് നോക്കുമ്പോഴാണ് രസം. നെറ്റി കയറി മുടി കൊഴിഞ്ഞ നിലയിലാണെങ്കില്‍ പിന്നെ എന്തു പറഞ്ഞിട്ട് കാര്യം. അതുകൊണ്ട് നല്ല ഭക്ഷണം ആരോഗ്യകരമായ ജീവിതരീതി ഇതെല്ലാം കഷണ്ടി വരാതിരിക്കാനും വന്ന കഷണ്ടി ഒഴിഞ്ഞു പോവാനുമുള്ള ഒരു പ്രതിവിധിയാണ്.

വൃത്തിയില്ലായ്മ

വൃത്തിയില്ലായ്മ

വൃത്തിയില്ലാത്ത തലമുടിയെ പെട്ടെന്ന് രോഗം ബാധിക്കാനും അത് കൊഴിയാനും സാധ്യതയേറെയാണ്. അതുകൊണ്ടു തന്നെ ഇടക്കിടെ മുടിവെട്ടുന്നതും നല്ല ഗുണമുള്ള ഷാമ്പൂ ഇട്ട് കഴുകുന്നതും നല്ലതാണ്.

മുടിയ്ക്കും വേദനിക്കും

മുടിയ്ക്കും വേദനിക്കും

മുടിയെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക. ഹെര്‍ബല്‍ ആയാല്‍ പോലും കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്യാതിരിക്കുക.

 ഹെന്ന ചെയ്യാം വീട്ടില്‍

ഹെന്ന ചെയ്യാം വീട്ടില്‍

മുടി കുറച്ചേ ഉള്ളൂ എങ്കിലും വിഷമിക്കേണ്ട. മുടിയുടെ സംരക്ഷണത്തിനായി ഹെന്ന തയ്യാറാക്കാം വീട്ടില്‍ തന്നെ. ഇത് കഷണ്ടി കുറയ്ക്കാന്‍ സഹായിക്കും.

മെഡിറ്റേഷന്റെ കുറവ്

മെഡിറ്റേഷന്റെ കുറവ്

മെഡിറ്റേഷന്‍ ചെയ്യുന്നത് വളരെ നല്ലതാണ്. കഷണ്ടി മൂലമുണ്ടാവുന്ന മനോവിഷമം ഇല്ലാതാക്കാനും ഇത് വളരെയധികം ഗുണം ചെയ്യും.

 ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റുകള്‍

ഗ്രീന്‍ ടീ സ്ഥിരമാക്കുക. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.

പരസ്യങ്ങള്‍ പലപ്പോഴും വഞ്ചകര്‍

പരസ്യങ്ങള്‍ പലപ്പോഴും വഞ്ചകര്‍

പരസ്യങ്ങളില്‍ കാണുന്ന വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക. ഇത് പലപ്പോഴും ഇല്ലാത്ത കഷണ്ടി വരെ ഉണ്ടാക്കാന്‍ സാധ്യതയുണ്ട. അതിനാല്‍ പരസ്യങ്ങളെ കണ്ണുമടച്ച് വിശ്വസിക്കാതിരിക്കുക.

ജ്യുസ് കഴിക്കാം പുരട്ടാം

ജ്യുസ് കഴിക്കാം പുരട്ടാം

പല ജ്യൂസുകളും കഴിക്കാം, എന്നാല് ജ്യൂസ് കഷണ്ടിക്കു മറുമരുന്നായി കൂടി ഉപയോഗിക്കാന്‍ കഴിയും എന്നത് നിങ്ങള്‍ക്കറിയാമോ? ഇഞ്ചിയുടെ ജ്യൂസ് തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചാല്‍ കഷണ്ടി വളരെ ഫലപ്രദമായി മാറ്റാന്‍ കഴിയും.

English summary

The Truth About Hair Loss And Baldness

There is no cure for hair loss, but you can do things to slow it down and have many step to prevent hair loss.
Story first published: Saturday, August 1, 2015, 17:02 [IST]
Subscribe Newsletter