For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാര്‍ക്കായി ചില 'കഷണ്ടി' ടിപ്‌സ്

|

കഷണ്ടി ഇന്നുണ്ടാക്കുന്ന മാനസിക വിഷമം അത് ചില്ലറയൊന്നുമല്ല. പലപ്പോഴും ജീവിതത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കു പോലും തടസ്സം സൃഷ്ടിക്കുന്നതിന് കഷണ്ടി വഹിക്കുന്ന പങ്ക് അത്ര ചെറുതൊന്നുമല്ല. കഷണ്ടിയൊന്ന് മാറിക്കിട്ടാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലം കണ്ടില്ലെങ്കില്‍ പിന്നെന്തു ചെയ്യും?

വെളുക്കാന്‍ ചില ഓട്‌സ് വിദ്യകള്‍...

നിരവധി കാരണങ്ങള്‍ കൊണ്ട് കഷണ്ടി ഉണ്ടാവാം. എന്നാല്‍ ഇതിന്റെയെല്ലാം കാരണം തിരക്കിപ്പോയാല്‍ അതുണ്ടാക്കുന്ന മാനസിക വിഷമവും നമുക്ക് പരിഹരിക്കാവുന്നതിനപ്പുറത്താണ്. എന്തായാലും കഷണ്ടി പോവാന്‍ ചില സിംമ്പിള്‍ ടിപ്‌സ് ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പ്രോട്ടീന്‍ തന്നെ ആദ്യം

പ്രോട്ടീന്‍ തന്നെ ആദ്യം

പലപ്പോഴും മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കാത്തത് മുടി കൊഴിച്ചിലിനു കാരണമാകും. അതുകൊണ്ടു തന്നെ പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം കഴിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മത്സ്യം, മാസം തുടങ്ങിയവയ്ക്ക് ഭക്ഷണത്തില്‍ പ്രാധാന്യം നല്‍കുക.

എണ്ണയുടെ ഉപയോഗം

എണ്ണയുടെ ഉപയോഗം

പുരുഷന്‍മാരെല്ലാം തന്നെ എണ്ണ ഉപയോഗിക്കുന്ന കാര്യത്തില്‍ അല്‍പം പുറകിലാണ്. ഇത് മുടി കൊഴിച്ചില്‍ വേഗത്തിലാക്കും. അതുകൊണ്ടു തന്നെ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും തലയില്‍ എണ്ണ തേയ്ക്കുക.

വിയര്‍പ്പ് പ്രശ്‌നം

വിയര്‍പ്പ് പ്രശ്‌നം

എപ്പോഴും തല വിയര്‍ത്തിരിക്കുന്നതും മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും കാരണമാകും. അതുകൊണ്ടു തന്നെ കറ്റാര്‍വാഴ അടങ്ങിയ ഷാമ്പൂ ഇട്ട് തല കഴുകുന്നത് വിയര്‍പ്പ് കുറയാന്‍ കാരണമാകും.

വെളുത്തുള്ളളി നീര് ഉപയോഗിക്കുക

വെളുത്തുള്ളളി നീര് ഉപയോഗിക്കുക

വെളുത്തുള്ളി നീരോ ഉള്ളി നീരെ ഇഞ്ചി നീരോ ഉപയോഗിയ്ക്കുന്നത് കഷണ്ടിയെ പ്രതിരോധിയ്ക്കും. ഒരു ദിവസം രാത്രി മുഴുവന്‍ ഇവയിലേതെങ്കിലും തലയില്‍ പുരട്ടി പിറ്റേ ദിവസം രാവിലെ കഴുകിക്കളയുക.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ തലയില്‍ പുരട്ടുന്നത് നല്ലതാണ്. ഗ്രീന്‍ ടീ തണുത്ത വെള്ളത്തില്‍ മുക്കി വെച്ച് അതുപയോഗിച്ച് തല കഴുകുക. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില പേസ്റ്റാക്കി അതു തലയില്‍ പുരട്ടുക. ഇത് മുടികൊഴിച്ചില്‍ തടയുകയും കഷണ്ടിയെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു.

നെല്ലിക്കയെന്ന ദിവ്യൗഷധം

നെല്ലിക്കയെന്ന ദിവ്യൗഷധം

നെല്ലിക്കയുടെ പൊടി നാരങ്ങാ നീരില്‍ ചാലിച്ച് മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് മുടിയെ ബലമുള്ളതാക്കുന്നു.

തേങ്ങാപ്പാലും വെളിച്ചെണ്ണയും

തേങ്ങാപ്പാലും വെളിച്ചെണ്ണയും

മുടി വളര്‍ച്ചയ്ക്ക് പ്രകൃതിദത്തമായ ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൂടാതെ തേങ്ങാപ്പാലും ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലും കഷണ്ടിയും പ്രതിരോധിയ്ക്കുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

സൗന്ദര്യ സംരക്ഷണത്തില്‍ മുട്ടയ്ക്കുള്ള പങ്ക് ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ മുട്ടയുടെ വെള്ള ഉപയോഗിച്ച് കഷണ്ടിയേയും പ്രതിരോധിയ്ക്കാം.

വിനാഗിരി

വിനാഗിരി

വിനാഗിരി ഉപയോഗിച്ചും കഷണ്ടിയെ പ്രതിരോധിയ്ക്കാം. വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യവും മറ്റ് എന്‍സൈമുകളും താരനേയും പ്തിരോധിയ്ക്കുന്നു.

English summary

Simple But Powerful Remedies To Stop Hair Loss In Men

Hair loss can be caused due to various reasons, like wearing a helmet or cap all the time, unhealthy diet, stress, pollution, medications, genetics etc.
Story first published: Monday, November 23, 2015, 17:12 [IST]
X
Desktop Bottom Promotion