For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ കട്ടി കൂട്ടൂ, പ്രകൃതിദത്തമായി...

|

നല്ല ഭംഗിയുള്ള മുടിയ്ക്ക് മുടിയുടെ ഉള്ള്, അഥവാ കട്ടി വളരെ പ്രധാനമാണ്. എന്നാല്‍ ഈ ഭാഗ്യം വളരെ ചുരുക്കം പേര്‍ക്കേ ലഭിയ്ക്കൂ.

മുടി കൂടുതലായി വളര്‍ന്നെങ്കിലേ, അതായത് ശിരോചര്‍മത്തില്‍ നിന്നും കൂടുതല്‍ മുടി മുളച്ചു വന്നെങ്കിലേ മുടിയുടെ കട്ടി കൂടൂ. ഉള്ള മുടി വളരുന്നതിനനുസരിച്ചു നീളം വര്‍ദ്ധിയ്ക്കുമെങ്കിലും.

മുടി കൂടുതല്‍ വളരാന്‍, അതായത് മുടിയുടെ കട്ടി കൂടുവാന്‍ ചില പ്രകൃതിദത്ത വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

മുട്ട

മുട്ട

മുട്ട മുടിയ്ക്കും നല്ലതാണ്. ഇത് തലയില്‍ തേയ്ക്കുന്ന ഓയിലില്‍ ചേര്‍ത്ത് ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞ് ഷാംപൂ തേച്ചു കഴുകിക്കളയാം. മുടിയ്ക്കും മുട്ടയില്‍ നിന്നും വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

മുക്കാല്‍ കപ്പ് വെള്ളത്തില്‍ ബേക്കിംഗ് സോഡ കലക്കി തലയോടില്‍ പുരട്ടാം. പിന്നീട് കഴുകിക്കളയാം. ഇത് ഷാംപൂവിന്റെ ഗുണം നല്‍കുകയും ചെയ്യും.

അവോക്കാഡോ, പഴം

അവോക്കാഡോ, പഴം

അവോക്കാഡോ, പഴം എന്നിവ കലര്‍ത്തി ഉടച്ച് തലയോടില്‍ പുരട്ടി മസാജ് ചെയ്യാം. ഇതും മുടിവളര്‍ച്ചയെ സഹായിക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ, അതായത് ശുദ്ധമായ വെളിച്ചെണ്ണ ചൂടാക്കി തലയോടില്‍ പുരട്ടി മസാജ് ചെയ്യുന്നതു മുടി വളര്‍ച്ചയെ സഹായിക്കും.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് പൊടിച്ച് അല്‍പം വെള്ളത്തില്‍ കലക്കി ശിരോചര്‍മത്തില്‍ പുരട്ടി പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

സവാള നീര്

സവാള നീര്

സവാള നീര് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കും, നര കുറയ്ക്കും, പുതിയ മുടി വളരാന്‍ സഹായിക്കുകയും ചെയ്യും.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ ചെറുതായി ചൂടാക്കി തലയില്‍ പുരട്ടുന്നതും മുടിവളര്‍ച്ചെയ സഹായിക്കും.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കയുടെ നീര് തലയില്‍ പുരട്ടുന്നതുമെല്ലാം നല്ലതാണ്. ഇത് നര കുറയ്ക്കാനും സഹായിക്കും.

ഹെന്ന

ഹെന്ന

ഹെന്നയാണ് മറ്റൊരു പ്രകൃതിദത്ത മാര്‍ഗം. ഇത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

 മസാജ്

മസാജ്

മുടിയില്‍ നല്ലപോലെ മസാജ് ചെയ്യുക, മുടി ശിരോചര്‍മത്തില്‍ മര്‍ദം കൊടുത്തു ചീകുക എന്നിവയെല്ലാം രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. മുടി വളരാന്‍ സഹായിക്കും.

English summary

Natural Tips To Get Thick Hair

Get thick hair with natural ingredients. These are the best ten natural ingredients to thicken hair. Take a look at how to thicken hair naturally.
Story first published: Tuesday, July 21, 2015, 15:26 [IST]
X
Desktop Bottom Promotion