For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല മുടിക്ക് വിത്ത് പ്രയോഗം

By Sruthi K M
|

നിങ്ങളുടെ അടുക്കളയിലുള്ള ചില ഭക്ഷ്യവിത്തുകള്‍ മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. പ്രകൃതിദത്തമായ ചിലയിനം വിത്തുകള്‍ കൊണ്ടുള്ള ഹെയര്‍കെയര്‍ പരീക്ഷിക്കാം. മുടി തഴച്ചുവളരാനും മികച്ച മാര്‍ഗമാണിവ. എങ്ങനെ വിത്തുകള്‍ മുടിയുടെ സംരക്ഷണത്തിന് പ്രയോഗിക്കാമെന്ന് വായിച്ചറിയാം..

മുടിക്കെട്ട് ഇല്ലാതാക്കാന്‍ ചില ടിപ്‌സ്

പുറത്തുനിന്ന് വാങ്ങുന്ന പല ഹെയര്‍കെയര്‍ വസ്തുക്കളിലും കെമിക്കല്‍ അടങ്ങിയിരിക്കുന്നുണ്ടാകാം. ഇവ മുടിക്ക് പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നു. ഇത് ചൊറിച്ചില്‍, മുടികൊഴിച്ചില്‍, താരന്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. പുതിയ വിത്ത് പരീക്ഷണം ഇവയൊക്കെ മാറ്റും.

ഉലുവ

ഉലുവ

മുടിക്ക് ഉലുവ മികച്ച മരുന്നാണ്. മൂന്ന് ടീസ്പൂണ്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. പിറ്റേന്ന് ഇവ അരച്ചെടുക്കാം. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടില്‍ പുരട്ടുക. നിങ്ങളുടെ മുടിക്ക് ശക്തി കിട്ടാനുള്ള നല്ല മാര്‍ഗമാണിത്.

എള്ള്

എള്ള്

നരച്ച മുടി മാറ്റാനുള്ള മികച്ച മാര്‍ഗമാണിത്. എള്ള് പേസ്റ്റ് മുടിക്ക് തേക്കുക.

ആര്യവേപ്പ് കുരു

ആര്യവേപ്പ് കുരു

ഔഷധഗുണമുള്ള ആര്യവേപ്പിന്റെ കുരു കൊണ്ടുള്ള ഓയില്‍ മുടിക്ക് നല്ലതാണ്. ആരോഗ്യമുള്ള മുടി ലഭിക്കാന്‍ ഈ വഴി സ്വീകരിക്കാം. വെളിച്ചെണ്ണയോ കടുകെണ്ണയോ ഇതിന്റെ കൂടെ ചേര്‍ത്ത് മുടിക്ക് തേക്കുക.

മാതളനാരങ്ങാക്കുരു

മാതളനാരങ്ങാക്കുരു

മാതളനാരങ്ങാക്കുരു കൊണ്ട് ജ്യൂസുണ്ടാക്കാം. ഇത് നിങ്ങളുടെ മുടിയില്‍ പുരട്ടുക. ചൊറിച്ചിലും വരള്‍ച്ചയും മാറ്റിതരും.ഇതില്‍ ബദാം ഓയില്‍ ചേര്‍ക്കുന്നത് നല്ലതാണ്.

ക്രാന്‍ബെറി ഓയില്‍

ക്രാന്‍ബെറി ഓയില്‍

ക്രാന്‍ബെറി വിത്ത് കൊണ്ടുള്ള പേസ്റ്റ് മുടിയില്‍ തേക്കാം. വരണ്ട തലയോട് മാറ്റി താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും.

മുന്തിരിക്കുരു

മുന്തിരിക്കുരു

മുന്തിരിക്കുരു കൊണ്ടുള്ള ഓയില്‍ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യാം. ഇത് നിങ്ങളുടെ വരണ്ട മുടി മാറ്റി നല്ല മിനുസമുള്ളതാക്കി മാറ്റുന്നു.

മത്തങ്ങക്കുരു

മത്തങ്ങക്കുരു

പ്രോട്ടീന്‍ അടങ്ങിയ മത്തങ്ങക്കുരു മുടിക്ക് മികച്ച മാര്‍ഗമാണ്. മുടികൊഴിച്ചില്‍ മാറാന്‍ മത്തങ്ങക്കുരു കഴിക്കുന്നതും അരച്ച് പുരട്ടുന്നതും നല്ലതാണ്.

English summary

some seeds prevent your hair problem

There are seeds from the kitchen to take the best care of your hair. These are natural agents to make the hair stay in the right condition.
Story first published: Friday, May 8, 2015, 17:39 [IST]
X
Desktop Bottom Promotion