തല ദിവസവും കുളിയ്ക്കണോ?

Posted By: Super
Subscribe to Boldsky

വീട്ടില്‍ ജോലി ചെയ്യുമ്പോളും ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുമ്പോഴുമൊക്കെ ശരീരം ചൂടാവുകയും വിയര്‍ക്കുകയും ചെയ്യുന്നത് സ്വഭാവികമാണ്. ശരീരം ഇത്തരത്തില്‍ അമിതമായി വിയര്‍ക്കുന്നത് വഴി തലമുടി ദിവസവും കഴുകാന്‍ നിങ്ങള്‍ തീരുമാനിക്കും.

ഈ പ്രശ്നം സംബന്ധിച്ച് വിദഗ്ദരുടെ അഭിപ്രായങ്ങള്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമാകും.

തലമുടി കഴുകുന്നത്

തലമുടി കഴുകുന്നത്

ദിവസവും തലമുടി കഴുകുന്നത് അത്യാവശ്യമല്ല. ഷാംപൂവില്‍ കടുപ്പം കൂടിയ രാസവസ്തുക്കള്‍ അടങ്ങിയവയായതിനാല്‍ ദിവസവും ഇവ ഉപയോഗിക്കുന്നത് തലയോട്ടിയില്‍ നിന്ന് സ്വഭാവികമായ എണ്ണകള്‍ നീക്കം ചെയ്യുകയും തലയോട്ടി വരണ്ടുപോകാന്‍ കാരണമാകുകയും ചെയ്യും. ആഴ്ചയില്‍ മൂന്ന് പ്രവശ്യം കഴുകുന്നത് മതിയാകും. അഥവാ നിങ്ങളുടെ തല വിയര്‍ത്താലും പച്ചവെള്ളം ഉപയോഗിച്ച് കഴുകുക. ഹൈപ്പര്‍ഹൈഡ്രോസിസ്(അമിതമായ വിയര്‍പ്പ് അനുഭവപ്പെടുന്ന അവസ്ഥ) അനുഭവപ്പെടുന്നുണ്ടെങ്കില്‍ ദിവസവും തലകഴുകാം. എന്നാല്‍ നിങ്ങളുടെ തലമുടിക്കനുയോജ്യമായ കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിക്കണം.

താരന്‍ പരിഹരിക്കാം

താരന്‍ പരിഹരിക്കാം

സൂര്യപ്രകാശം തലയിലേല്‍ക്കുന്നുവെങ്കില്‍ താരനും അലര്‍ജിയുമുണ്ടാകാനിടയാകും. രണ്ട് തരം താരനാണുള്ളത്. എണ്ണമയമുള്ളതും, വരണ്ടതും. എണ്ണമയമുള്ള താരന്‍ ഗുരുതരമാണെന്നതിനൊപ്പം തലമുടിയുടെ നിറവും ഇല്ലാതാക്കും. വരണ്ട താരന്‍ പൊഴിഞ്ഞ് വീഴും. ആദ്യത്തേതില്‍ തലയോട്ടിയിലെ രക്തയോട്ടം തടസ്സപെടുന്നതിനാല്‍ മുഖക്കുരു, എണ്ണമയം എന്നിവ നേരിടേണ്ടി വരും.

എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഒലിവ് ഓയില്‍ പോലുള്ള കട്ടി കുറഞ്ഞ എണ്ണകള്‍ ഉപയോഗിച്ച് 15 മിനുട്ട് മസാജ് ചെയ്യുക. തുടര്‍ന്ന് ഒരു ടവ്വല്‍ ഉപയോഗിച്ച് തുടച്ചതിന് ശേഷം കഴുകുക. വീട്ടില്‍ തന്നെയുള്ള ചികിത്സയായി ഇഞ്ചി നീര് തലയില്‍ തേക്കാം. രാത്രി തേച്ച് രാവിലെ ഇത് കഴുകിക്കളയാം. ഒന്നിടവിട്ട ദിവസങ്ങളില്‍ കടുപ്പം കുറഞ്ഞ ഒരു ആന്‍റി ഡാന്‍ഡ്റഫ് ഷാംപൂ ഉപയോഗിച്ച് കഴുകുക. പാലക്, ഉലുവ എന്നിവ കഴിക്കുന്നത് തലമുടിക്ക് ഉത്തമമാണ്.

 മൈലാഞ്ചി

മൈലാഞ്ചി

മൈലാഞ്ചി തലമുടി വരണ്ടതാക്കാന്‍ കാരണമാകുന്നതാണ്. സ്റ്റൈലിസ്റ്റുകള്‍ ഇത് ശുപാര്‍ശ ചെയ്യാറില്ലായെന്ന് ഡോ.റെയ്സ് പറയുന്നു. മൈലാഞ്ചി, മുടിയില്‍ സുഷിരങ്ങളുണ്ടാകാനും വേഗത്തില്‍ പൊട്ടിപ്പോകാനും കാരണമാകും. മൈലാഞ്ചിക്ക് പകരം സണ്‍സ്ക്രീനോ, സീറമോ അടങ്ങിയ നല്ലൊരു കണ്ടീഷണര്‍ ഉപയോഗിക്കുക.

ഹെയര്‍ സീറം

ഹെയര്‍ സീറം

ഹെയര്‍ സീറം ഉപയോഗിച്ചാല്‍ മുടിയുടെ ഘടന മെച്ചപ്പെടുത്താനും മൃദുലമാകാനും സഹായിക്കും. വരണ്ട, ചുരുണ്ട മുടിക്ക് ഇത് നല്ലതാണ്. ആര്‍ക്ക് വേണമെങ്കിലും ഇത് ഉപയോഗിക്കാമെങ്കിലും ചില കാര്യങ്ങള്‍ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതലായി ഉപയോഗിച്ചാല്‍ മുടി കൂടുതല്‍ എണ്ണമയമുള്ളതായി മാറും. ഇത് തടയാന്‍ വിരല്‍ തുമ്പില്‍ അല്പം എടുത്ത് മുടിയില്‍ തേക്കുക. തലയോട്ടിയില്‍ ഇത് തേക്കരുത്.

ആരോഗ്യമുള്ള മുടിക്ക് ചില ടിപ്സുകള്‍.

ആരോഗ്യമുള്ള മുടിക്ക് ചില ടിപ്സുകള്‍.

മുടിയുടെ അഗ്രഭാഗത്തിന് തകരാറുണ്ടെങ്കില്‍ അവിടെ മുറിച്ച് കളയുക. പ്രത്യേകിച്ച് മുടി ചുരുണ്ടതാണെങ്കില്‍.

ആരോഗ്യമുള്ള മുടിക്ക് ചില ടിപ്സുകള്‍.

ആരോഗ്യമുള്ള മുടിക്ക് ചില ടിപ്സുകള്‍.

അള്‍ട്രാ വയലറ്റ് രശ്മികള്‍ തടയാന്‍ ഒരു തൊപ്പി അല്ലെങ്കില്‍ സ്കാര്‍ഫ് ധരിക്കുക.

ആരോഗ്യമുള്ള മുടിക്ക് ചില ടിപ്സുകള്‍.

ആരോഗ്യമുള്ള മുടിക്ക് ചില ടിപ്സുകള്‍.

നീന്തുന്നതിന് മുമ്പായി എല്ലായ്പോഴും അല്പം കണ്ടീഷണര്‍ ഉപയോഗിക്കുക.

ആരോഗ്യമുള്ള മുടിക്ക് ചില ടിപ്സുകള്‍.

ആരോഗ്യമുള്ള മുടിക്ക് ചില ടിപ്സുകള്‍.

ഹെയര്‍ സ്പായുടെ കാര്യത്തില്‍ സ്വഭാവികമായ രീതി അനുവര്‍ത്തിക്കുക. പ്രകൃതിദത്തമായ പോഷകങ്ങളെ തിരിച്ചറിയുക. ഉദാഹരണത്തിന് ചെമ്പരത്തി അരച്ച് തലയില്‍ തേക്കുക. ഇത് വഴി തലമുടിക്ക് നിറം വര്‍ദ്ധിക്കുകയും മുടിവേരുകള്‍ ദൃഡമാവുകയും ചെയ്യും.

ആരോഗ്യമുള്ള മുടിക്ക് ചില ടിപ്സുകള്‍.

ആരോഗ്യമുള്ള മുടിക്ക് ചില ടിപ്സുകള്‍.

ഉലുവ (ഇരുമ്പ് നിറഞ്ഞ ഉലുവ മുടിക്ക് നിറം നല്കും), വേപ്പ് (ആന്‍റി ബയോട്ടിക് ഘടകങ്ങളും, രോഗാണുനാശനത്തിനുള്ള കഴിവും) എന്നിവ മുടി വളര്‍ച്ച കൂട്ടും. കറ്റാര്‍വാഴ ശക്തിയുള്ള ഒരു ആന്‍റി ഓക്സിഡന്‍റാണ്. ഇത് തലയോട്ടിയിലെ അലര്‍ജിയും, കുരുക്കളും അകറ്റും. മുടിക്ക് കരുത്ത് നല്കാനും കറ്റാര്‍വാഴ സഹായിക്കും. അവൊക്കാഡോ ആന്‍റി ഓക്സിഡന്‍റുകള്‍ നിറഞ്ഞതും മുടിക്ക് നിറവ്യത്യാസം വന്നവര്‍ക്ക് സഹായകരവുമാണ്.

Read more about: hair മുടി
English summary

Is Washing Your Hair Too Often Okay

Increased levels of perspiration might make you feel like washing your hair every day. Experts tackle common questions that you may have about this predicament.