For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലുണ്ടാക്കാം, ഹെയര്‍ കണ്ടീഷണറുകള്‍

|

മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും കണ്ടീഷണറുകള്‍ വളരെ പ്രധാനമാണ്. ഷാംപൂ ചെയ്ത ശേഷം മുടി ഒതുങ്ങിക്കിക്കണമെങ്കിലും വരണ്ടതാകാതിരിയ്ക്കണമെങ്കിലും കണ്ടീഷണറുകള്‍ തേയ്ക്കണമെന്നു പറയും.

വിപണിയില്‍ ലഭ്യമായ കണ്ടീഷണറുകളില്‍ പലതിലും കെമിക്കലുകള്‍ അടങ്ങിയിരിയ്ക്കും. ഇത് മുടിയുടെ ആരോഗ്യത്തിന നല്ലതുമല്ല.

മുടിപ്രശ്‌നങ്ങള്‍ക്ക് വീട്ടുമരുന്നുകള്‍മുടിപ്രശ്‌നങ്ങള്‍ക്ക് വീട്ടുമരുന്നുകള്‍

വീട്ടില്‍ തന്നെ പ്രകൃതിദത്തമായ രീതിയില്‍ നമുക്കു കണ്ടീഷണറുകള്‍ ഉണ്ടാക്കാന്‍ സാധിയ്ക്കും. ഇവയെങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ,

വെളിച്ചെണ്ണ

വെളിച്ചെണ്ണ

14 മില്ലി വെളിച്ചെണ്ണ ഒരു ബൗളിലെടുത്ത് മൈക്രോവേവില്‍ വച്ച് ചൂടാക്കുക. ഇത് കട്ടിയാകണം. ഇതില്‍ പകുതി ചെറുനാരങ്ങാനീര് പിഴിഞ്ഞു ചേര്‍ത്ത് കണ്ടീഷണറായി ഉപയോഗിയ്ക്കാം.

ജൊജോബ ഓയില്‍

ജൊജോബ ഓയില്‍

60 മില്ലി ജൊജോബ ഓയില്‍ 120 മില്ലി വെള്ളവുമായി ചേര്‍ക്കുക. ഇതില്‍ പുതിനയില ഇട്ടു വച്ച് ഉപയോഗിയ്ക്കാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

ഒരു കപ്പ് ശുദ്ധമായ വെള്ളവും അര കപ്പ് കറ്റാര്‍വാഴയും കൂട്ടിക്കലര്‍ത്തി പ്രകൃതിദത്ത കണ്ടീഷണറായി ഉപയോഗിയ്ക്കാം.

സാഫഌവര്‍ ഓയില്‍

സാഫഌവര്‍ ഓയില്‍

ഒരു കപ്പ് വെള്ളത്തില്‍ 2 ടീസ്പൂണ്‍ സാഫഌവര്‍ ഓയില്‍, 2 ടീസ്പൂണ്‍ ഒലീവ് ഓയില്‍, 2 മില്ലി വിപണിയില്‍ ലഭിയ്ക്കുന്ന കണ്ടീഷണര്‍ എന്നിവ കലര്‍ത്തിയും ഹെയര്‍ കണ്ടീഷണറായി ഉപയോഗിയ്ക്കാം.

ബട്ടര്‍

ബട്ടര്‍

വല്ലാതെ വരണ്ട മുടിയെങ്കില്‍ ബട്ടര്‍ നല്ലൊരു ഹെയര്‍ കണ്ടീഷണറായി ഉപയോഗിയ്ക്കാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ കൂട്ടിക്കലര്‍ത്തിയാല്‍ ഇത് നല്ലൊരു ഹെയര്‍ കണ്ടീഷണറിന്റെ ഗുണം നല്‍കും.

ഷിയ ബട്ടര്‍

ഷിയ ബട്ടര്‍

മുടിയില്‍ ഉപയോഗിയ്ക്കാവുന്ന നല്ലൊരു കണ്ടീഷണറാണ് ഷിയ ബട്ടര്‍.

ബദാം

ബദാം

ബദാം ഇട്ടു കുതിര്‍ത്തിയ വെള്ളവും ജൊജോബ ഓയിലും 3-5 എന്ന ആനുപാതത്തില്‍ കലര്‍ത്തി നല്ല കണ്ടീഷണറായി ഉപയോഗിയ്ക്കാം.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

ഒരു കാല്‍ ഗ്ലാസ് വെള്ളത്തില്‍ ആറു വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ പൊട്ടിച്ചു ചേര്‍ക്കാം. ഇത് ഹെയര്‍ കണ്ടീഷണറായി ഉപയോഗിയ്ക്കാം.

വെജിറ്റബിള്‍ ഗ്ലിസറിന്‍

വെജിറ്റബിള്‍ ഗ്ലിസറിന്‍

100 മില്ലി വെജിറ്റബിള്‍ ഗ്ലിസറിന്‍, രണ്ടു തുള്ളി ടീട്രീ ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് നല്ലൊരു കണ്ടീഷണറാണ്.

Read more about: hair മുടി
English summary

Home Made Hair Conditioners

Tired of those chemical based leave in conditioners? Here are some of the best homemade leave in conditioners for natural hair.
Story first published: Tuesday, May 20, 2014, 15:44 [IST]
X
Desktop Bottom Promotion