മുടിവേരുകള്‍ക്ക് കരുത്തേകാം

Posted By:
Subscribe to Boldsky

മുടിയുടെ വളര്‍ച്ചയില്‍ മുടിവേരുകള്‍ക്ക് പ്രധാനമായ ഒരു സ്ഥാനമുണ്ട്. മുടിവേരുകള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ മാത്രമേ മുടി കൊഴിയാതിരിയ്ക്കുകയുള്ളൂ. മുടി വളരുന്നതിനും ഇത് വളരെ പ്രധാനമാണ്.

വീട്ടിലുണ്ടാക്കാം, ഹെയര്‍ കണ്ടീഷണറുകള്‍

മുടിവേരുകള്‍ക്ക് ബലം നല്‍കണമെങ്കില്‍ തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ അവലംബിയ്ക്കുകയാണ് നല്ലത്. ഇതിന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

വൃത്തി

വൃത്തി

മുടിവേരുകള്‍ക്ക് ബലം ലഭിയ്ക്കണമെങ്കില്‍ തലയോടിന്റെ വൃത്തി പരമപ്രധാനമാണ്. ശിരോചര്‍മം വൃത്തിയായി സൂക്ഷിയ്ക്കുക.

മസാജ്

മസാജ്

തലയോട് ഒലീവ് ഓയില്‍, ബദാം ഓയില്‍, വെളിച്ചെണ്ണ തുടങ്ങിയവ കൊണ്ട് മസാജ് ചെയ്യുന്നതു ഗുണം നല്‍കും. ഇത് മുടിവേരുകള്‍ക്ക് ബലം നല്‍കും. മുടിവളര്‍ച്ചയെ സഹായിക്കും.

പോഷകങ്ങള്‍

പോഷകങ്ങള്‍

മുടിവളര്‍ച്ചയ്ക്കും പോഷകങ്ങള്‍ വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍. പാല്‍, ഫഌക്‌സ് സീഡുകള്‍, സോയ തുടങ്ങിയവയെല്ലാം മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

വെളിച്ചെണ്ണ, തേന്‍, മുട്ടവെള്ള

വെളിച്ചെണ്ണ, തേന്‍, മുട്ടവെള്ള

വെളിച്ചെണ്ണ, തേന്‍, മുട്ടവെള്ള തുടങ്ങിയവ കലര്‍ത്തി ഒരു മിശ്രിതമുണ്ടാക്കി തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത മുടിവേരുകള്‍ക്ക് ബലം നല്‍കാന്‍ സഹായിക്കും.

വെള്ളം

വെള്ളം

മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കാന്‍ വെള്ളം ധാരാളം കുടിയ്ക്കുക. അല്ലെങ്കില്‍ മുടിവേരുകള്‍ ദുര്‍ബലമാകും.

മുടി ചീകുന്നത്

മുടി ചീകുന്നത്

മുടി ചീകുന്നത് മുടിവളര്‍ച്ചയ്ക്കു നല്ലതാണ്. എന്നാല്‍ മുടിവേരുകളെ കേടു വരുത്തും വിധം ബലത്തില്‍ മുടി ചീകരുത്.

Read more about: hair മുടി
English summary

Best Natural Treatments For Hair Root

Here are some natural hair root treatment methods. You can follow the regime mentioned in here.
Story first published: Wednesday, May 28, 2014, 14:05 [IST]