For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി ഭംഗിയാക്കാന്‍ ചില വഴികള്‍

|

മനോഹരമായ മുടി ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടാകില്ല. ഇതിനായി പലപ്പോഴും ധാരാളം പണം ബ്യൂട്ടീഷന്റെ അടുത്ത് ചെലവാക്കുന്നവരുണ്ട്. ശ്രമിച്ചാല്‍ പണം കളയാതെ വീട്ടില്‍ത്തന്നെ മുടി സംരക്ഷിക്കാവുന്നതേയുള്ളൂ. ഇതിനുളള ചില മാര്‍ഗങ്ങള്‍ ഇതാ,

തനിയെ മുടിക്ക് നിറം നല്‍കിയാല്‍ ശരിയാകില്ലെന്ന വിശ്വാസമാണ് പലരെയും ഇതിനായി ബ്യൂട്ടീഷനെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത് തികച്ചും തെറ്റായ ധാരണയാണ്. ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ മുടിക്ക് കേടാണെന്നുള്ളത് സത്യം തന്നെ. എന്നാല്‍ ശ്രദ്ധ വച്ചാല്‍ ശരിയായിത്തന്നെ മുടിക്ക് നിറം നല്‍കാം.

Haircare

ആദ്യമായി ചെയ്യേണ്ടത് ഗുണമുള്ള ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കുകയെന്നതാണ്. ഇവയുടെ പാക്കറ്റില്‍ തന്നെ ഉപയോഗിക്കേണ്ട വിധവും എഴുതിയിട്ടുണ്ടാകും. ആ നിര്‍ദേശങ്ങള്‍ പിന്‍തുടരുകയാണെങ്കില്‍ മുടിക്ക് വീട്ടില്‍ തന്നെ നിറം നല്‍കാം. മുടിയുടെ നിറം ആദ്യം നഷ്ടപ്പെട്ടു തുടങ്ങുന്നത് മുകളറ്റത്തു നിന്നുമാണ്. ഇത് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ നിറം നല്‍കി പരിഹരിക്കാവുന്നതേയുള്ളൂ.

മുടിക്ക് വില കൂടിയ തരം ഷാംപൂവും കണ്ടീഷണറുമാണ് നിങ്ങളുടെ ബ്യൂട്ടീഷന്‍ ഉപദേശിക്കുന്നതെങ്കില്‍ അതപ്പാടെ മുഖവിലക്കെടുക്കണമെന്നില്ല. പലര്‍ക്കും പല തരം ഷാംപൂവും കണ്ടീഷണറുമാണ് ചേരുക. മുടിയുടെ സ്വഭാവമനുസരിച്ച് നിങ്ങള്‍ക്കു തന്നെ അത് കണ്ടുപിടിക്കാവുന്നതേയുള്ളൂ. കഴിവതും രാസപദാര്‍ത്ഥങ്ങള്‍ കലരാത്തവ വാങ്ങിയുപയോഗിക്കാന്‍ ശ്രദ്ധിക്കുക. വില കൂടുതലാണെന്നു വച്ച് ഉല്‍പന്നങ്ങള്‍ക്ക് ഗുണവുമുണ്ടാകെന്നമെന്ന് നിര്‍ബന്ധമില്ല. പല തവണ ഉപയോഗിച്ചാല്‍ നല്ലതും ചീത്തയും നിങ്ങള്‍ക്കു തന്നെ തെരഞ്ഞെടുക്കാവുന്നതേയുള്ളൂ.

ഒരു ഷാംപൂവും കണ്ടീഷണറും അടുപ്പിച്ച് ആറുമാസങ്ങള്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്കത് നിങ്ങളുടെ മുടിക്ക് ചേരുന്നതായി തോന്നും. എന്നാല്‍ പിന്നീട് ഇത് മുടിക്ക് വേണ്ട പ്രയോജനം ചെയ്യുന്നില്ലെന്നും വരാം. ഇതിന്റെ കാരണം മുടിയുടെ സ്വഭാവം മാറുന്നതുമായിരിക്കാം.

ഹോര്‍മോണ്‍ വ്യത്യാസം, ഭക്ഷണത്തിലുള്ള വ്യത്യാസം, മുടി കഴുകാനുപയോഗിക്കുന്ന വെള്ളത്തിന്റെ സ്വഭാവം എന്നതനുസരിച്ചും വ്യത്യാസം വരാം. ഇതു മനസിലാക്കാതെ മുടിചികിത്സക്ക് പണം ചെലവാക്കിയിട്ടു കാര്യമില്ല. പ്രശ്‌നം മനസിലാക്കിയാല്‍ പരിഹാരവും കണ്ടുപിടിക്കാം.

ബ്യൂട്ടീഷന്റെ അടുത്തു പോകുകയാണെങ്കില്‍ പ്രശ്‌നങ്ങളും നിങ്ങളുടെ ആവശ്യവും വ്യക്തമായി പറഞ്ഞ് ഉപദേശം വാങ്ങുക. പിന്നീട് ബ്യൂട്ടീഷന്റെ അടുത്തു പോകുമ്പോള്‍ നിങ്ങള്‍ക്കു തന്നെ നിര്‍ദേശങ്ങള്‍ കൊടുക്കാവുന്നതേയുള്ളൂ. തിരക്കുള്ള ബ്യൂട്ടീഷനാണെങ്കില്‍ നിങ്ങളുടെ മുടിയുടെ കാര്യങ്ങള്‍ അവര്‍ ഓര്‍ത്തിരിക്കണമെന്നില്ല.

Read more about: hair മുടി
English summary

Hair, Haircare, Colouring, മുടി. മുടിസംരക്ഷണം, കളറിംഗ്,

Hair Care Tips That Your Hairstylist Won't Reveal! Beautiful hair is one main thing that any woman wants. She does everything that she can to keep her crowning glory healthy and gorgeous. She also seeks the help of a professional to achieve this. Salons these days provide excellent services, but at a cost and, a very hefty one too!
 
 
X
Desktop Bottom Promotion