For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞുകാലത്തെ മുടിസംരക്ഷണം

By Super
|

Hair
ചര്‍മത്തെ പോലെ മുടിക്കും മഞ്ഞുകാലം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. വരണ്ട മുടി പൊട്ടിപ്പോകാന്‍ സാധ്യത ഏറെയാണ്. മുടിയുടെ വരള്‍ച്ച ശിരോചര്‍മത്തില്‍ താരനും ചൊറിച്ചിലുമുണ്ടാക്കും.

ഇത്തരം കാലാവസ്ഥയില്‍ പുറത്തേക്കിറങ്ങുമ്പോള്‍ തലയില്‍ തൊപ്പിയോ സ്‌കാര്‍ഫോ കെട്ടുന്നത് നന്നായിരിക്കും. ഇത് കുറച്ചൊക്കെ മുടിയെ രക്ഷിക്കുന്നു.

തലയില്‍ കണ്ടീഷണര്‍ തേക്കേണ്ടത് മഞ്ഞുകാലത്ത് പ്രധാനമാണ്. ഇത ്മുടിയുടെ വരള്‍ച്ച നിയന്ത്രിക്കുകയും മുടിക്ക് മിനുസം നല്‍കുകയും ചെയ്യും.തേങ്ങാപ്പാല്‍, കറ്റാര്‍ വാഴ തുടങ്ങിയവ പ്രകൃതിദത്ത കണ്ടീഷണറിന്റെ ഗുണം ചെയ്യും. എന്നാല്‍ ഷാംപൂ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇത് മുടിയുടെ വരള്‍ച്ച കൂട്ടുകയും മുടി പൊട്ടിപ്പോകാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.

മുടിയില്‍ എണ്ണ തേച്ചു മസാജ് ചെയ്യണം. ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം ഇതു ചെയ്യാം. ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവ ഉപയോഗിക്കാം. മുടിയില്‍ യാതൊരു കാരണവശാലും ചൂടുവെള്ളം ഒഴിക്കരുത്. എന്നാല്‍ ഇളംചൂടുള്ള വെള്ളം മുടിയിലെ ഈര്‍പ്പം നിലനിര്‍ത്തും. അതുപോലെ മുടിയില്‍ ആവി കൊള്ളിക്കുന്നതും നല്ലതാണ്.

ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് മുടി ഉണക്കാതിരിക്കുക. ഡ്രയര്‍ മുടി കൂടുതല്‍ വരണ്ടതാക്കുകയും ജട പിടിക്കാനും പൊട്ടിപ്പോകാനും ഇടയാക്കുകയും ചെയ്യും.

യാത്രകളും മറ്റും പോകുമ്പോള്‍ മുടി ഒതുക്കി കെട്ടി വയ്ക്കണം. അഴിച്ചിട്ട മുടി കാറ്റു കൊണ്ടു വരളാനുള്ള സാധ്യത കൂടുതലാണ്.

English summary

Winter, Hair Care, Dry Hair, Shampoo, Conditioner, Oil Massage, Dandruff, മുടി, മുടിസംരക്ഷണം, ഷാംപൂ, കണ്ടീഷണര്‍, ഓയില്‍ മസാജ്,

Women dread winters, and how! The cool breeze may calm their souls but it leaves their hair frizzy and unmanageable. Here are some expert tips to keep the mane healthy and lustrous and the scalp squeaky clean this season.
Story first published: Wednesday, January 18, 2012, 14:15 [IST]
X
Desktop Bottom Promotion