For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി സംരക്ഷിയ്ക്കുക എളുപ്പം

By Super
|

മുടികൊഴിച്ചില്‍ മാറ്റാം
ആനച്ചുവടി സമൂലം ചതച്ച് താളിയായി ഉപയോഗിക്കുക. കുറുന്തോട്ടിയില ചതച്ച് താളിയായി ഉപയോഗിക്കുക. കരിംജീരകം വെളിച്ചെണ്ണയില്‍ കാച്ചി ഉപയോഗിച്ചാലും മുടികൊഴിച്ചില്‍ മാറും.

തലയില്‍ തേക്കാന്‍ നെല്ലിക്ക
കറിവേപ്പില പോലെ നെല്ലിയ്ക്കയും ഏറെ ഔഷധ ഗുണമുള്ള ഒരു വസ്തുവാണ്. മുടിയുടെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ ഇതിനും പ്രത്യേക കഴിവുണ്ട്. നെല്ലിക്ക പച്ചയ്ക്കും ഉണക്കിപ്പൊടിച്ചുമൊക്കെ ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. തലമുടി തഴച്ചു വളരാനും താരന്‍ അകറ്റാനുമെല്ലാം നെല്ലിക്ക ഉത്തമമാണ്.

നെല്ലിക്കയുടെ ഇലകള്‍ക്കുപോലും ഔഷധഗുണമുണ്ട്. നെല്ലിക്ക ഉപയോഗിച്ചുള്ള ചില കേശസംരക്ഷണ ലേപനങ്ങളിതാ.

അകാലനര അകറ്റാനായി ഹെന്ന ചെയ്യുമ്പോള്‍ നെല്ലിക്ക ഒഴിവാക്കാന്‍ കഴിയില്ല. അരകപ്പ് ഹെന്ന പൗഡറില്‍ തുല്യ അളവില്‍ ഉണക്കനെല്ലിക്ക പൊടിച്ചു ചേര്‍ത്ത് അതില്‍ ഒരു കപ്പ് തൈരും അര ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്താണ് ഹെന്ന തയ്യാറാക്കുക. ഇത് തലമുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. രണ്ടാഴ്ചയിലൊരിക്കല്‍ ചെയ്താല്‍ അകാലനര മാറുകയും മുടി നല്ല കറുത്ത നിറത്തില്‍ തഴച്ചു വളരുകയും ചെയ്യും.

നെല്ലിക്കപ്പൊടി ബേബി ഓയിലില്‍ കുഴച്ച് തലയില്‍ തേച്ചാല്‍ തലമുടിയിലെ അഴുക്കു നീക്കാം. ഒരു കപ്പ് നെല്ലിക്കപ്പൊടി രണ്ടു കപ്പ് വെള്ളത്തില്‍ കലക്കി ഒരു ഇരുമ്പുപാത്രത്തില്‍ ഒരു രാത്രി സൂക്ഷിക്കുക. പിറ്റേന്ന് ഈ മിശ്രിതം തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനുശേഷം കുളിക്കുക. ഇടയ്ക്കിടെ ഇങ്ങനെ ചെയ്താല്‍ മുടിക്ക് നല്ല കറുപ്പ് ലഭിക്കും.

നാലോ അഞ്ചോ നെല്ലിക്ക ഒരു കപ്പ് പാലില്‍ ഇട്ട് ഒരു രാത്രി വയ്ക്കുക. പിറ്റേന്ന് ഇത് അരച്ചു തലയില്‍ തേച്ച് ഒരു മണിക്കൂറിനുശേഷം ഷാംപൂ തേച്ചു കുളിക്കുക. മുടിക്ക് തിളക്കവും ആരോഗ്യവും ലഭിക്കും. ഉണക്ക നെല്ലിക്കപ്പൊടി എണ്ണയില്‍ കുഴച്ച് തലയില്‍ തേച്ച് പിടിപ്പിടിച്ചശേഷം കുളിക്കുക. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ താരന്‍ അകലും.

X
Desktop Bottom Promotion