For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അയഞ്ഞു തൂങ്ങിയ മാറിടം ദൃഢമാക്കാൻ വീട്ടുവൈദ്യം

|

ഓരോ സ്ത്രീകളുടെയും മാറിടത്തിന്റെയും ആകൃതിയും വലിപ്പവും വ്യത്യസ്തമാണ്.പ്രായമാകുന്നതിനനുസരിച്ചു മാറിടത്തിന്റെ ആകൃതിയും ഇലാസ്റ്റിസിറ്റിയും നഷ്ടമാകുന്നത് സ്വാഭാവികമാണ്.അയഞ്ഞ മാറിടത്തെ ഓർത്തു ആകുലപ്പെടാനൊന്നുമില്ലെങ്കിലും ഇത് പല സ്ത്രീകളെയും ആകുലപ്പെടുത്തുന്ന ഒന്നു തന്നെയാണ്.

Most read: വരണ്ട ചർമ്മത്തിന് ഇനി ഒരു തുടം വെളിച്ചെണ്ണ പ്രയോഗംMost read: വരണ്ട ചർമ്മത്തിന് ഇനി ഒരു തുടം വെളിച്ചെണ്ണ പ്രയോഗം

സാധാരണയായി 40 വയസ്സിനു ശേഷമാണ് മാറിടം അയഞ്ഞു തൂങ്ങുന്നത്.എന്നാൽ മുലയൂട്ടൽ, പ്രസവം, പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കൽ,ശരിയായ അളവിലെ ബ്രാ ധരിക്കാതിരിക്കുക, പോഷകാഹാരക്കുറവ് തുടങ്ങിയവ മൂലം ഇത് നേരത്തെ സംഭവിക്കാനും സാധ്യതയുണ്ട്. സ്ത്രീകൾക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ചില ഉപായങ്ങൾ ചുവടെ കൊടുക്കുന്നു.

ഉലുവ

ഉലുവ

ആയുർവേദപ്രകാരം സാധാരണ മാറിടം അയഞ്ഞു തൂങ്ങുന്നതിന് പരിഹാരമായി നിർദ്ദേശിക്കുന്ന ഒന്നാണിത്.ഉലുവയിലെ ആന്റിഓക്സിഡന്റ് അകാല വാർദ്ധക്യ ലക്ഷണങ്ങൾ തടയുകയും ചർമ്മത്തെ മൃദുലവും ദൃഢമുള്ളതാക്കുകയും ചെയ്യും.

രീതി 1

3-4 ടേബിൾ സ്പൂൺ ഉലുവാപ്പൊടിയും 1/2 കപ്പ് വെള്ളവുമെടുക്കുക.

ഇത് യോജിപ്പിച്ചു പേസ്റ്റ്‌ രൂപത്തിലാക്കി നിങ്ങളുടെ മാറിടത്തിൽ 5 മിനിറ്റ് തേച്ചുപിടിപ്പിക്കുക.

10 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് ആഴ്ചയിൽ രണ്ടു തവണ ചെയ്യാവുന്നതാണ്.

രീതി 2

ഇതിനായി ഉലുവഎണ്ണ, ഒരു മുട്ടയുടെ വെള്ള, 10 തുള്ളി വിറ്റാമിൻ ഇ എണ്ണ, 1/2 കപ്പ് തൈര് എന്നിവ ആവശ്യമാണ്.

ഇതെല്ലാം നന്നായി യോജിപ്പിച്ചു മാറിടത്തിൽ പുരട്ടുക.

30 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ഇത് ആഴ്ചയിൽ ഒരിക്കൽ ചെയ്യാവുന്നതാണ്.

മുട്ടയുടെ മഞ്ഞയും കറ്റാർവാഴയും

മുട്ടയുടെ മഞ്ഞയും കറ്റാർവാഴയും

ഈ പ്രകൃതിദത്തമായ കൂട്ട് ദിവസവും ചെയ്താൽ അയഞ്ഞ മാറിടത്തിന് നല്ലൊരു പരിഹാരം ലഭിക്കും.ആന്റിഓക്സിഡന്റുകളും വിറ്റാമിനും നിറഞ്ഞ കറ്റാർവാഴ മാറിടത്തിലെ കോശങ്ങളെ പുനരുദ്ദ്വീവിപ്പിക്കുകയും ദൃഢമുള്ളതാക്കുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞയിലെ പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും തൂങ്ങി നിൽക്കുന്ന മാറിടത്തിലെ കോശങ്ങൾക്ക് ഉറപ്പ് നൽകുന്നു.

രീതി 1

2 ടേബിൾ സ്പൂൺ ഭക്ഷ്യയോഗ്യമായ കറ്റാർവാഴ ജെല്ലും ഒരു ടേബിൾ സ്പൂൺ മുട്ടയുടെ മഞ്ഞയും ഇതിനായി ആവശ്യമുണ്ട്.മേൽപ്പറഞ്ഞ അളവിലെ ചേരുവകൾ ഒരു കപ്പിൽ എടുത്തു മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കുക.ഇത് മാറിടത്തിൽ വൃത്താകൃതിയിൽ മസാജ് ചെയ്തു പുരട്ടുക.10 മിനിട്ടിനു ശേഷം മാറിടം ചൂട് വെള്ളത്തിൽ കഴുകുക.

രീതി 2

ഒരു ടേബിൾ സ്പൂൺ മയോണൈസും തേനും ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക.ഇത് മാറിടത്തിൽ പുരട്ടി 15 മിനിട്ടിനു ശേഷം ആദ്യം ചൂട് വെള്ളത്തിലും അതിനു ശേഷം തണുത്തവെള്ളത്തിലും കഴുകുക.ഇത് ആഴചയിൽ രണ്ടു തവണ ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കുക :മേൽപ്പറഞ്ഞ പരിഹാരമാർഗങ്ങൾ സ്വീകരിക്കുന്നതിനൊപ്പം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു മാറിടത്തിന് ഉറപ്പ് കൂട്ടാവുന്നതാണ്.

വെള്ളരിക്കയും മുട്ടയുടെ മഞ്ഞയും

വെള്ളരിക്കയും മുട്ടയുടെ മഞ്ഞയും

മുട്ടയുടെ മഞ്ഞ പ്രോട്ടീനും വിറ്റാമിനുകളും നിറഞ്ഞതും മാറിടം ഇടിഞ്ഞു തൂങ്ങുന്നത് തടയാൻ വളരെയേറെ സഹായിക്കുന്ന ഒന്നുമാണ്.എന്നാൽ വെള്ളരിക്കയ്ക്ക് ചർമ്മത്തിന്റെ നിറവ്യത്യാസം അകറ്റാനുള്ള കഴിവുണ്ട്.

രീതി 1

ഒരു ചെറിയ വെള്ളരിക്ക നന്നായി അരച്ചെടുക്കുക.ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടറും ഒരു മുട്ടയുടെ മഞ്ഞയും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക.ഇത് നിങ്ങളുടെ മാറിടത്തിൽ പുരട്ടി 30 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.ആഴചയിൽ രണ്ടു തവണ ഇത് ചെയ്യാവുന്നതാണ്.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ഉപയോഗിച്ച് മാറിടം മസാജ് ചെയ്യുന്നത് അവിടത്തെ കോശങ്ങൾക്ക് വളരെ നല്ലതാണ്.മുട്ടയുടെ വെള്ളയിൽ ഹൈഡ്രോ ലിപിഡുകൾ (കൊഴുപ്പും വെള്ളവും ചേർന്ന സംയുക്തം )ചർമ്മത്തെ ദൃഢമാക്കാൻ സഹായിക്കും.

രീതി 1

ഇതിനായി ഒരു മുട്ടയും ഒരു വെള്ളരിക്കയും നിങ്ങൾക്ക് ആവശ്യമാണ്.ആദ്യം മുട്ട നന്നായി പതഞ്ഞു വരുന്നതുവരെ അടിക്കുക.വെള്ളരിക്കയെ ജ്യൂസാക്കുക.മുട്ടയുടെ വെള്ള മാറിടത്തിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക.അതിനു ശേഷം വെള്ളരിക്ക ജ്യൂസ് ഉപയോഗിച്ച് ആദ്യം കഴുകുക.അതിനു ശേഷം തണുത്ത വെള്ളത്തിലും കഴുകുക.ആഴചയിൽ ഒരിക്കൽ ഇത് ചെയ്യാവുന്നതാണ്.

രീതി 2

ഇതിനായി ഒരു സ്പൂൺ തൈരും തേനും നിങ്ങൾക്ക് ആവശ്യമാണ്.ഒരു മുട്ടയിൽ തൈരും തേനും ചേർത്ത് യോജിപ്പിക്കുക.ഇത് നിങ്ങളുടെ മാറിടത്തിൽ 20 മിനിറ്റ് പുരട്ടി വച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.ആഴചയിൽ രണ്ടു തവണ ഇത് ചെയ്യാവുന്നതാണ്.

മാതളനാരങ്ങ

മാതളനാരങ്ങ

ഫലപ്രദമായ ആന്റി ഏജിംഗ് ഘടകമായ മാതളം നിങ്ങളുടെ മാറിടം തൂങ്ങുന്നത് തടയുന്നു.മാതള വിത്തിൽ നിന്നുള്ള എണ്ണയും ഇതിനായി ഉപയോഗിക്കാവുന്നതാണ്.ഇതിലെ ഫൈറ്റോന്യൂട്രിയന്റുകൾ മാറിടത്തെ ദൃഢമാക്കുന്നു.

രീതി 1

ഇതിനായി 1 സ്പൂൺ കടുകെണ്ണയും മാതളനാരകത്തിന്റെ തൊലിയും ആവശ്യമാണ്.ചൂടുള്ള കടുകെണ്ണയും മാതളനാരക തോലും ഉപയോഗിച്ച് ഒരു പേസ്റ്റ് തയ്യാറാക്കുക.ഇത് ദിവസവും വൈകുന്നേരം 10 മിനിറ്റ് നേരം വൃത്താകൃതിയിൽ മാറിടത്തിൽ മസാജ് ചെയ്യുക.ആഴ്ചയിൽ 2 -3 തവണ ഇത് ചെയ്യാവുന്നതാണ്.

രീതി 2

നാലു സ്പൂൺ വേപ്പെണ്ണയും ഒരു സ്പൂൺ മാതളനാരകത്തിന്റെ തൊലി ഉണക്കി പ്പൊടിച്ചതും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഏതാനും നിമിഷം ചൂടാക്കുക.ഇത് തണുത്ത ശേഷം മാറിടത്തിൽ വൃത്താകൃതിയിൽ മസാജ് ചെയ്യുക.ദിവസേന രണ്ടു പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്.

 ഒലിവെണ്ണ

ഒലിവെണ്ണ

ആന്റി ഓക്സിഡന്റും ഫാറ്റി ആസിഡും നിറഞ്ഞ ഒലിവെണ്ണ മാറിടം അയയുന്നത് തടയുകയും ഫ്രീ റാഡിക്കലുകളിൽ നിന്നും കോശങ്ങൾ നശിക്കുന്നത് തടയുകയും ചെയ്യുന്നു.ജോജോബ ഓയിൽ,അവോക്കാഡോ,ബദാം എണ്ണ,ആർഗൺ പോലുള്ള എണ്ണകളും മസാജ് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്.

രീതി 1

നിങ്ങളുടെ കൈപ്പത്തിയിൽ ഒലിവെണ്ണ എടുത്തു നന്നായി ഉരസുക.അതിനുശേഷം കൈപ്പത്തി ഉപയോഗിച്ച് മാറിടം മുകളിലേക്ക് മസ്സാജ് ചെയ്യുക.15 മിനിറ്റ് മസാജ് ചെയ്യുമ്പോൾ രക്തപ്രവാഹം കൂടുകയും കോശങ്ങളുടെ അപാകതകൾ പരിഹരിക്കുകയും ചെയ്യും.ഇത് ആഴ്ചയിൽ 4 -5 തവണ ചെയ്യുക.

ഐസ് മസാജ്

ഐസ് മസാജ്

തൂങ്ങിയ മാറിടത്തിന് ഐസ് മസാജ് നല്ലതാണ്.തണുത്ത താപനില മാറിടത്തില് കോശങ്ങളെ ചുരുക്കുകയും നിങ്ങളുടെ മാറിടം ദൃഢമാകുകയും ചെയ്യും.എന്നാൽ മറ്റു മാർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ സാവധാനം മാത്രമേ ഫലപ്രദമാകുകയുള്ളൂ.

രീതി 1

രണ്ടു ഐസ് ക്യൂബുകൾ എടുത്തു ഇരു മാറിടങ്ങളും ഒരേ സമയം വൃത്താകൃതിയിൽ ഒരു മിനിറ്റ് നേരം ഉരസുക.ഒരു ടവൽ ഉപയോഗിച്ച് തുടച്ച ശേഷം ബ്രാ ധരിക്കുക.30 മിനിറ്റ് ചരിഞ്ഞിരുന്ന് വിശ്രമിച്ച ശേഷം നിങ്ങൾക്ക് സാധിക്കുമ്പോഴെല്ലാം മസാജ് ചെയ്യുക.

English summary

Home Remedies For Sagging Breasts

Age taking a toll over your lovely lady lumps? Why dont you try some of these effective home remedies to give your breasts their perkiness back? Take a look.
Story first published: Saturday, January 25, 2020, 17:08 [IST]
X
Desktop Bottom Promotion