Just In
Don't Miss
- Movies
സുരറൈ പോട്രിന് ശേഷം അപര്‍ണ വീണ്ടും മലയാളത്തില്‍, ഉല പോസ്റ്റര്‍ പുറത്ത്
- Sports
IPL 2021: ഒരേയൊരു സഞ്ജു, അവിശ്വസനീയ റെക്കോര്‍ഡ്! ചരിത്രത്തിലെ ആദ്യ ക്യാപ്റ്റന്‍
- News
മുഖ്യമന്ത്രി പകപോക്കുന്നു; പണം സൂക്ഷിച്ചത് രേഖകളുള്ളതിനാല്‍, തിരിച്ചുതരേണ്ടിവരുമെന്ന് കെഎം ഷാജി
- Finance
വി ഉപഭോക്താക്കള്‍ക്കിതാ സന്തോഷ വാര്‍ത്ത. 2.67 രൂപയ്ക്ക് 1 ജിബി ഡാറ്റ, വമ്പന്‍ ഓഫര്‍
- Automobiles
തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്
- Travel
തണുത്തുറഞ്ഞ ഇടങ്ങളിലെ ചുടുനീരുറവകള്‍!!പ്രകൃതിയുടെ അത്ഭുതം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാലുകള്‍ തിളങ്ങും; പെഡിക്യൂര്‍ ഇനി വീട്ടില്‍ത്തന്ന
സുന്ദരിയായിരിക്കാന്‍ മുഖവും മുടിയും മാത്രം ശ്രദ്ധിച്ചാല്‍ പോരാ, നിങ്ങളുടെ കാലുകള്‍ കൂടി ഒന്നു വൃത്തിയാക്കി വയ്ക്കൂ. അതെ, പെഡിക്യൂറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മിക്കവരും സൗന്ദര്യ സംരക്ഷണത്തില്‍ മുഖത്തിനും മുടിക്കും ചര്‍മ്മത്തിനും മാത്രം പ്രാധാന്യം നല്കുമ്പോള് കാലുകളെ പലരും മറക്കുന്നു. ഏഴു മുതല്‍ പത്ത് ദിവസം കൂടുമ്പോള്‍ ഒരിക്കലെങ്കിലും പെഡിക്യൂര്‍ ചെയ്യാനായി സലൂണിലേക്ക് പോകുന്ന നിരവധി ആളുകളുണ്ട്. വളരെ ഫലപ്രദവും നിങ്ങളുടെ കാലുകള്‍ക്ക് ആശ്വാസം പകരുന്നതുമാണ് പെഡിക്യൂര്‍ വിദ്യകള്‍.
Most read: അര്‍ഗന്‍ ഓയിലിലൂടെ സൗന്ദര്യം വരുമോ?
എന്നാലിത് വളരെ ചെലവേറിയ ഒന്നാണെന്ന് പറയാതെ വയ്യ. വലിയ ഗുണങ്ങള്‍ നല്‍കുമെങ്കിലും നിങ്ങളുടെ കാലുകള്‍ക്കായി അത്രയധികം പണം ചിലവഴിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടോ എന്ന് പലപ്പോഴും നിങ്ങള്‍ ചിന്തിച്ചിട്ടില്ലേ. പെഡിക്യൂര്‍ രീതി നമുക്ക് നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാം എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല ബദല്‍. ഒരു സ്പായില്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫലങ്ങള്‍ വീട്ടില്‍ ചെയ്യുമ്പോള്‍ നേടിയെടുക്കാന്‍ പ്രയാസമാണെന്ന കാര്യം സമ്മതിക്കുന്നു. എങ്കിലും ഇന്ന് നമുക്ക് പ്രൊഫഷണലായ രീതിയില്‍ തന്നെ പെഡിക്യൂര്‍ പ്രക്രിയ എങ്ങനെ വീട്ടില്‍ തന്നെ ചെയ്യാന്‍ സാധിക്കുമെന്ന് ഈ ലേഖനത്തിലൂടെ വായിക്കാം.

പാദ സൗന്ദര്യത്തിനായി ഹോം പെഡിക്യൂര്‍ വിദ്യകള്‍
എല്ലായ്പ്പോഴും ക്രീം മിനുക്കുകല്ലുകള് ഉപയോഗിച്ചുകൊണ്ട് സൗമ്യമായി മാത്രം സ്ക്രബ് ചെയ്യുക. വിപണിയില്‍ നിങ്ങള്‍ക്ക് നിരവധി സ്ക്രബുകള്‍ ലഭ്യമാകും. ഇതില്‍ ഏറ്റവും സുഗന്ധമുള്ളവ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. പുതിന സ്ക്രബ് നല്ല ഒരു സ്ക്രബ് ആണ്.

പാദ സൗന്ദര്യത്തിനായി ഹോം പെഡിക്യൂര്‍ വിദ്യകള്‍
നിങ്ങളുടെ കാല്പാദങ്ങളിലെ പുറംതൊലിയെ മോയ്സ്ചറൈസ് ചെയ്യുമ്പോള്‍ എല്ലായ്പ്പോഴും ഒരു ക്രീം അല്ലെങ്കില്‍ മോയ്സ്ചുറൈസര്‍ പ്രയോഗിക്കുക. നാരങ്ങ അടങ്ങിയിരിക്കുന്നവയാണ് ഉത്തമം. നാരങ്ങ ശരിയായി ശുദ്ധീകരിക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.

പ്രകൃതിദത്ത പെഡിക്യൂര്‍ ടിപ്പുകള്‍
ആദ്യം നിങ്ങളുടെ പാദങ്ങള്‍ ചെറുചൂടുള്ള വെള്ളത്തില്‍ മുക്കിവയ്ക്കുക. ഇതിലേക്ക് നാരങ്ങാ നീര്, ഉപ്പ്, അവശ്യ എണ്ണകള്‍ എന്നിവ ചേര്‍ക്കാന്‍ മറക്കരുത്. പാദങ്ങള്‍ 15 മിനിറ്റ് നേരമെങ്കിലും മുക്കിവയ്ക്കണം. അതിനുശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് 30 സെക്കന്‍ഡ് നേരത്തേക്ക് നിങ്ങളുടെ പാദങ്ങള്‍ വൃത്തിയാക്കുക. തുടര്‍ന്ന് പതിവ് എക്സ്ഫോളിയേറ്റിംഗ് നടപടികള്‍ ചെയ്യുക. മികച്ച ഫലങ്ങള്‍ക്കായി വിദേശ കല്ലുകളും പൂക്കളും വരെ നിങ്ങള്‍ക്ക് ഈ വെള്ളത്തില്‍ ചേര്‍ക്കാം. സഹായത്തിനായി നിങ്ങള്‍ക്ക് ആരെങ്കിലും ഉണ്ടെങ്കില്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകി വരണ്ടതാക്കിയ ശേഷം അവസാന ഘട്ടത്തില്‍ നിങ്ങള്‍ക്ക് നല്ലൊരു മസാജ് ചെയ്തുതരാന്‍ അവരോട് ആവശ്യപ്പെടാവുന്നതാണ്.
Most read: സൗന്ദര്യം നിങ്ങളെ തേടിവരും; ഡ്രൈ ഫ്രൂട്ടിലൂടെ

വിരലുകള്‍ക്ക് നിറം നല്‍കുക
മൃദുവായ തൂവാല ഉപയോഗിച്ച് എല്ലായ്പ്പോഴും കാലുകള്‍ വരണ്ടതാക്കി മാറ്റുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നെയില്‍ പോളിഷ് പ്രയോഗിച്ച ശേഷം നിങ്ങളുടെ കാല്‍വിരലുകള്‍ ഐസ് വെള്ളത്തില്‍ മുക്കിവയ്ക്കുക. നെയില്‍ പോളിഷ് പെട്ടെന്ന് ഉണങ്ങാന്‍ ഇത് സഹായിക്കും. വാര്‍ണിഷ് ഇടുന്നതിനുമുമ്പ് നഖങ്ങള്‍ പൂര്‍ണ്ണമായും വരണ്ടതാക്കി മാറ്റാനായി റിമൂവര്‍ ഉപയോഗിക്കാം. പുറംതൊലിയില്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒലിവ് ഓയില്‍ ഉപയോഗിക്കാം.

പെഡിക്യൂര്‍ ആസ്വദിക്കുക
നിങ്ങള്‍ തന്നെ പെഡിക്യൂര്‍ ചെയ്യുമ്പോള്‍ സ്വയം ആസ്വദിക്കുക. കഴിയുമെങ്കില്‍ ഒരു പുസ്തകം വായിക്കുക, മനസ്സിന് വിശ്രമം നല്‍കുക, സംഗീതം കേള്‍ക്കുക. നിങ്ങളുടെ പാദങ്ങളെ കൂടുതല്‍ മികച്ച രീതിയിലാക്കാന്‍ ഇത് സഹായിക്കുന്നു. നിങ്ങളുടെ കാലുകളില്‍ ഒരു കാരണവശാലും സമ്മര്‍ദ്ദം അനുഭവപ്പെടുത്തരുത്. സൗമ്യതയോടെ അവയെ കാത്തുസൂക്ഷിക്കുക.

പാദങ്ങള്‍ കൂടുതല്‍ മനോഹരവും ആരോഗ്യകരവുമാകും
ഈ പെഡിക്യൂര്‍ ടിപ്പുകളെല്ലാം വളരെ ലളിതമാണ്. സാധാരണയായി പെഡിക്യൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ അതെല്ലാം വലിയ ചിലവ് കൂടിയ എന്തോ വലിയ കാര്യമാണെന്നാണ് വിചാരിക്കുന്ന ആളുകള്‍ക്ക് ഇത് വീട്ടില്‍ തന്നെ ചെയ്യാമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? ആദ്യ തവണ കാല് നഖങ്ങള്‍ ട്രിം ചെയ്യുമ്പോള്‍ കൈകള്‍ ലഘുവായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പാദങ്ങള്‍ കാണാന്‍ കൂടുതല്‍ മനോഹരവും ആരോഗ്യകരവുമാക്കി മാറ്റുക എന്നതാണ് പെഡിക്യൂര്‍ ചെയ്യുന്നതിന്റെ അടിസ്ഥാനമായ ലക്ഷ്യം എന്ന് എപ്പോഴും ഓര്‍ക്കുക. അതിനാല്‍, നിങ്ങളുടെ കാലുകളെ സ്നേഹത്തോടെ വേണം സമീപിക്കാന്‍. അവ ഏറ്റവും നല്ല രീതിയില്‍ തന്നെ മസാജ് ചെയ്യുക.