For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോ ഷേവ് നവംബര്‍ പണി തരാതിരിക്കാന്‍

|

നവംബര്‍ മാസത്തിന് ധാരാളം പ്രത്യേകതകളുണ്ട്. ഇതില്‍ രസകരമായൊരു കാര്യമാണ് ഈ മാസത്തില്‍ മിക്കവരും താടി വടിക്കില്ല എന്നത്. ഇത്തരത്തില്‍ താടിയും മുടിയും നീട്ടി നടക്കുന്നവരോട് ചില തലമൂത്ത ആളുകള്‍ക്ക് ഇവന്‍ ഇങ്ങനെ താന്തോന്നിയായിപ്പോയല്ലോ എന്ന് ചിലപ്പോള്‍ പുച്ഛം തോന്നിയേക്കാം. എന്നാല്‍ കാര്യമറിയുമ്പോള്‍ ധാരണകളെല്ലാം തെറ്റായിരുന്നു എന്നും തോന്നാം ഇക്കൂട്ടര്‍ക്ക്. ഒപ്പം നമ്മുടെ യോ ബ്രോ ടീമുകളോട് ബഹുമാനവും കൂടും. കാരണം ഇത്തരമൊരു പ്രവര്‍ത്തിക്കു പിന്നില്‍ വെറും തന്നിഷ്ടം മാത്രമല്ല, മറിച്ച് ഒരു സാമൂഹ്യാവബോധ പ്രവൃത്തി കൂടിയാണ്. നോ ഷേവ് നവംബര്‍' എന്ന കിടിലന്‍ പരിപാടിയാണ് ഇതിനു പിന്നില്‍.

Most read: ടി.വി കണ്ടോളൂ.. പക്ഷേ കണ്ണ് കളയരുത്

പൗരുഷത്തിന്റെ ലക്ഷണമായി നല്ല കട്ട താടി വളര്‍ത്തുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളായി ഫാഷനുകള്‍ക്കനുസരിച്ച് താടി വച്ച് നല്ല രീതിയില്‍ നടന്നവര്‍ നമുക്കു മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് യുവാക്കള്‍ക്കിടയില്‍ തരംഗമായതാണ് 'നോ ഷേവ് നവംബര്‍' . ആരും ഒന്നു നോക്കിപ്പോകുന്ന തരത്തില്‍ വിവിധ രീതിയില്‍ താടി വച്ച് നടക്കുന്ന നല്ല ചെത്ത് പയ്യന്‍മാര്‍ ഉണ്ട് നമ്മുടെ നാട്ടില്‍. നോ ഷേവ് നവംബര്‍ എന്നു പറഞ്ഞ് ഇവര്‍ക്ക് മിനുങ്ങാന്‍ പറ്റുന്ന ഒരു മാസം കൂടിയാണിത്. നവംബറിലെ താടി വളര്‍ത്തല്‍ പ്രത്യേകിച്ച് ശൈത്യകാലം കൂടിയായിതിനാല്‍ ഏറെ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇക്കാര്യത്തില്‍ കാണിക്കുന്ന അശ്രദ്ധ ചിലപ്പോള്‍ ചര്‍മ്മത്തിന് പണി തന്നെന്നും വരാം.

നോ ഷേവ് നവംബര്‍

നോ ഷേവ് നവംബര്‍

കാന്‍സറിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമേരിക്കയിലാണ് ഈ പരിപാടി ഉടലെടുത്തതു തന്നെ. ഒരു രസകരമായ കഥയും ഇതിനു പിന്നിലുണ്ട്. അമേരിക്കന്‍ സ്വദേശിനി റബേക്ക ഹില്ലിന്റെ ജീവിതം മാറ്റിമറിച്ചത് കാന്‍സറിനെത്തുടര്‍ന്നുള്ള പിതാവിന്റെ മരണമാണ്. കാന്‍സറിനെതിരായെന്നോണം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും പങ്കാളികളാക്കാനായി റബേക്കയുടെയും സുഹൃത്ത് ബ്രെറ്റ് റിങ്ടലിന്റെയും ശ്രമങ്ങള്‍ ചെന്നെത്തിയത് 'നോ ഷേവ് നവംബര്‍' എന്ന സംഘടനയുടെ പിറവിയിലാണ്.

ഇന്റര്‍നെറ്റ് കേന്ദ്രീകരിച്ച് 2009ല്‍ ഇവര്‍ സന്നദ്ധ സംഘടനയായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അന്‍പതില്‍ താഴെ മാത്രം അംഗങ്ങളുള്ള ഒരു ഫെയ്‌സ്ബുക് ഫാന്‍ പേജില്‍ തുടങ്ങിയ സംഘടന ഇന്നു പടര്‍ന്ന് പന്തലിച്ച് ലോകമെമ്പാടുമായി ലക്ഷക്കണക്കിനാളുകള്‍ പിന്തുടരുന്നുണ്ട്.

എങ്ങനെ കൈകോര്‍ക്കാം

എങ്ങനെ കൈകോര്‍ക്കാം

നോ ഷേവ് നവംബറിന്റെ ഭാഗമാകാന്‍ ചെയ്യേണ്ടത് ചെറിയൊരു കാര്യം മാത്രം. ഈയൊരു നവംബര്‍ മാസത്തില്‍ മാസം താടിയും മുടിയും വളരാന്‍ അനുവദിക്കുക. ഷേവിങ്ങിനായി ചെലവഴിക്കാനിരുന്ന തുക കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു സംഭാവനയായി നല്‍കുക. ഒപ്പം കാന്‍സര്‍ അവബോധവും നേടുക. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുമായി പതിനായിരക്കണക്കിനു പേര്‍ നവംബറില്‍ ഷേവ് ചെയ്യാതെ പണം ക്യാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി നല്‍കുന്നുണ്ട്.

അല്‍പം ശ്രദ്ധ നല്‍കാം താടിക്ക്

അല്‍പം ശ്രദ്ധ നല്‍കാം താടിക്ക്

കനത്തിലുള്ള താടി വളര്‍ത്തിയാല്‍ മാത്രം പോരാ അതു ശ്രദ്ധയോടെ സംരക്ഷിച്ച് കൊണ്ടുനടക്കാനും പഠിക്കണം. താടി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സംശയങ്ങള്‍ മാറ്റാനും വിദഗ്ദരായ സ്‌റ്റൈലിസ്റ്റുകളുടെ സേവനം തേടാവുന്നതാണ്. നിങ്ങളുടെ താടിയുടെ പ്രത്യേകതകള്‍ അറിഞ്ഞാല്‍ ശ്രദ്ധയോടെ പരിചണ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അയാള്‍ക്കു സാധിക്കും.

ഇവ കരുതാം കൂടെ

ഇവ കരുതാം കൂടെ

താടി വൃത്തിയായി കൊണ്ടുനടക്കാന്‍ വേണ്ടുന്ന അത്യാവശ്യ സാധനങ്ങള്‍ എപ്പോഴും കയ്യില്‍ കരുതാന്‍ ശ്രദ്ധിക്കണം. ക്രീമുകള്‍, ഷാംപൂ, കണ്ടീഷനര്‍, കത്രിക, ട്രിമ്മറുകള്‍ തുടങ്ങി ആവശ്യത്തിന് ഉപയോഗപ്പെടുന്ന വസ്തുക്കള്‍ ഒപ്പം കരുതണം. ഇത്തരം വസ്തുക്കള്‍ മികച്ചതു തന്നെ എന്ന് ഉറപ്പു വരുത്തി വേണം കടകളില്‍ നിന്നു വാങ്ങാന്‍.

വിട്ടുവീഴ്ച അരുത്

വിട്ടുവീഴ്ച അരുത്

താടിയുടെ പരിചണത്തിനായി നാം വാങ്ങുന്ന വസ്തുക്കളുടെ ഗുണനിലവാരം തീര്‍ച്ചായായും ഉറപ്പുവരുത്തേണ്ടതായുണ്ട്. മികച്ച റിസല്‍ട്ട് തരുന്നതാകണം ഉപയോഗിക്കുന്ന വസ്തുക്കള്‍. മുടിയുടെ കാര്യം പോലെ തന്നെയാണ് താടിയും. മാര്‍ക്കറ്റില്‍ കിട്ടുന്ന ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ താടി സംരക്ഷിക്കാനായി വാങ്ങി ഉപയോഗിച്ചാല്‍ ചിലപ്പോള്‍ നിങ്ങളെ അബദ്ധത്തില്‍ ചാടിച്ചേക്കാം.

ശുചിത്വം പ്രധാനം

ശുചിത്വം പ്രധാനം

താടിയുടെ കാര്യത്തില്‍ ശുചിത്വം പ്രധാന ഘടകമാണ്. രാവിലെ വെറുതെ മുഖം കഴുകി പുറത്തുപോകാനാണ് താടി വളര്‍ത്തുന്നവരുടെ പരിപാടിയെങ്കില്‍ കെണിഞ്ഞതു തന്നെ. മുഖത്ത് ഷാംപൂ ഉപയോഗിച്ച് കൃത്യമായി കഴുകി വൃത്തിയാക്കണം. പറ്റുമെങ്കില്‍ കണ്ടീഷനര്‍ കൂടി ഉപയോഗിക്കണം. കൃത്യമായി ഉണങ്ങി എന്ന് ഉറപ്പാക്കി വേണം പുറത്തിറങ്ങാന്‍. ഈര്‍പ്പമുള്ള താടിയില്‍ പൊടിപടലങ്ങള്‍ പറ്റിപ്പിടിക്കാന്‍ സാധ്യത ഏറെയാണ്.

ഓയില്‍ തിരഞ്ഞെടുക്കാം

ഓയില്‍ തിരഞ്ഞെടുക്കാം

താടിക്കു വേണ്ട പലതരം ഓയിലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വീട്ടിലുണ്ടാക്കുന്ന നാടന്‍ എണ്ണകളായാലും ബിയേര്‍ഡ് ഓയിലുകളായാലും താടിയെ മിനുസ്സപ്പെടുത്തുകയും ഒതുങ്ങിയിരിക്കാന്‍ സഹായിക്കും ചെയ്യുക എന്നതാണ് പ്രധാന ചുമതല. വരണ്ടത്, കട്ടി കൂടിയത്, മൃദുലം എന്നിങ്ങനെ പല സ്വഭാവത്തിലുള്ള താടികളുണ്ട്. ഇത് അനുസരിച്ച് വേണം ഓയില്‍ തിരഞ്ഞെടുക്കേണ്ടത്.

ചീര്‍പ്പ് ഉപയോഗിക്കാം

ചീര്‍പ്പ് ഉപയോഗിക്കാം

താഴേക്ക് നീളത്തില്‍ വളര്‍ന്നു നില്‍ക്കുന്ന താടി ഏതൊരു താടി പ്രേമിയുടെയും സ്വപ്‌നമാണ്. പക്ഷേ ചിലരില്‍ താടി താഴേക്കെത്താതെ മുഖത്തു മാത്രം കനത്തിലായിരിക്കും വളരുന്നത്. ചീര്‍പ്പ് ഉപയോഗിച്ച് താടി ചീകുന്നത് ശീലമാക്കുക. താടിക്കുള്ളില്‍ കയറിയ പൊടിയും മറ്റും നീക്കം ചെയ്യാന്‍ വെള്ളം കൊണ്ടു മാത്രം കഴിയണമെന്നില്ല. ചീര്‍പ്പ് ഉപയോഗിച്ചാല്‍ ഓരോ ഇഴയിലും കയറി വൃത്തിയാക്കാന്‍ സാധിക്കുന്നു.

പ്രോട്ടീനും വിറ്റാമിനും നല്‍കാം

പ്രോട്ടീനും വിറ്റാമിനും നല്‍കാം

താടിയും ഭക്ഷണവും തമ്മില്‍ എന്താണ് ബന്ധമെന്ന് വിചാരിക്കരുത്. ശരീരത്തിലെ രോമങ്ങള്‍ വളരുന്നതില്‍ പ്രോട്ടീനും വിറ്റാമിനുകളും ആവശ്യമാണ്. കഴിയുന്നതും അണ്ടിപ്പരിപ്പ്, പാല്‍, മുട്ടയുടെ മഞ്ഞ, ഇലവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തവയും അധികമായി ഉപയോഗിക്കുന്നത് താടിക്ക് നല്ലതല്ല. മുഖക്കുരു വന്നു പൊട്ടുന്നത് ചിലപ്പോള്‍ താടിക്കു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

Read more about: beard താടി
English summary

No shave november : How to Care For Your Beard

Here we sharing tips on how to care for Your Beard. Take a look.
Story first published: Thursday, November 21, 2019, 17:42 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X