For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിത രോമവളർച്ചക്ക് പച്ചപപ്പായ മഞ്ഞൾ മിക്സ്

|

ശരീരത്തിലെ അനാവശ്യ രോമങ്ങൾ പല വിധത്തിലാണ് സ്ത്രീകളെ വലക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ബ്യൂട്ടിപാർലർ തോറും കയറിയിറങ്ങുന്നവരാണ് പലരും. എന്നാൽ ഇനി ഇത്തരം അവസ്ഥകളെ നമുക്ക് പ്രകൃതിദത്തമായി തന്നെ പരിഹാരം കാണാവുന്നതാണ്. വയറ്റിലെ രോമങ്ങളാണ് പലപ്പോഴും ഇത്തരം അവസ്ഥകളെ കൂടുതൽ പ്രശ്നത്തിലാക്കുന്നത്. വയറിനു പുറമേയുള്ള രോമങ്ങളും ശരീരത്തിലെ അനാവശ്യ രോമങ്ങൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട് എന്ന് നോക്കാവുന്നതാണ്.

Most read: മുട്ടോളം മുടിക്ക് കുറച്ച് മാസം; ഈ മിശ്രിതം മതിMost read: മുട്ടോളം മുടിക്ക് കുറച്ച് മാസം; ഈ മിശ്രിതം മതി

സ്ത്രീകളെ വലക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. സ്ത്രീകളെ അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത്തരത്തിലുള്ള രോമങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പച്ചപപ്പായയുടെ പാൽ ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി പച്ചപപ്പായയും അൽപം മഞ്ഞൾപ്പൊടിയും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ മറ്റ് ചില മാർഗ്ഗങ്ങളിലൂടെയും നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. കൂടുതൽ വായിക്കാൻ

പച്ചപപ്പായയും മഞ്ഞൾപ്പൊടിയും

പച്ചപപ്പായയും മഞ്ഞൾപ്പൊടിയും

അൽപം പച്ചപപ്പായയുടെ പാൽ അൽപം മഞ്ഞൾപ്പൊടിയും മിക്സ് ചെയ്ത് വയറ്റിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ മസ്സാജ് ചെയ്യുന്നതിലൂടെ അത് അമിതരോമവളർച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ അനാവശ്യ രോമങ്ങളെ പൂർണമായും ഇല്ലാതാക്കുന്നുണ്ട്. ഇത് രോമവളർച്ചയെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പതിനഞ്ച് മിനിട്ടെങ്കിലും ഇത് കൊണ്ട് മസ്സാജ് ചെയ്യണം.

കടുകെണ്ണയും പച്ചപപ്പായയും

കടുകെണ്ണയും പച്ചപപ്പായയും

കടുകെണ്ണയിൽ അൽപം പച്ചപപ്പായ അരച്ച് മിക്സ് ചെയ്ത് ഇത് വയറ്റിലും അമിത രോമവളർച്ചയുള്ള സ്ഥലത്തും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുകയാണ് വേണ്ടത്. ഇത് ആഴ്ചയിൽ രണ്ട് ദിവസം ചെയ്യുന്നതിലൂടെ തന്നെ അനാവശ്യ രോമങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

 ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര്

അൽപം ചെറുനാരങ്ങ നീരും അൽപം പച്ചപപ്പായുടെ നീര് എടുത്ത് മിക്സ് ചെയ്ത് ഇത് അമിത രോമവളർച്ചയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ചെറുനാരങ്ങ നീര് തേച്ച് പിടിപ്പിക്കുമ്പോൾ അത് ചർമ്മത്തിൽ യാതൊരു വിധത്തിലുള്ള അലർജിയും ഉണ്ടാക്കുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ ചിലർക്ക് ഇത് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

പഞ്ചസാരയും ഓറഞ്ച് ജ്യൂസും

പഞ്ചസാരയും ഓറഞ്ച് ജ്യൂസും

പഞ്ചസാരയും അൽപം ഓറഞ്ച് ജ്യൂസും മിക്സ് ചെയ്ത് തേക്കുന്നതും അമിത രോമവളർച്ച പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നല്ലതു പോലെ ശരീരത്തിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. മസ്സാജ് പത്ത് മിനിട്ടെങ്കിലും ചെയ്യാൻ ശ്രദ്ധിക്കണം. എന്നാൽ മാത്രമേ ഫലമുണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ് ഇത്.

കടലമാവും മഞ്ഞൾപ്പൊടിയും

കടലമാവും മഞ്ഞൾപ്പൊടിയും

കടലമാവും അമിതരോമവളർച്ചയെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ്. കടലമാവ് അൽപം മഞ്ഞൾപ്പൊടി മിക്സ് ചെയ്ത് ഇത് മുഖത്ത് അല്ലെങ്കിൽ വയറ്റിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് എന്നതാണ് സത്യം. ഇത് ചർമ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതയേയും അമിത രോമവളർച്ചക്കും പരിഹാരം നൽകുന്നു.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ഉപയോഗിച്ച് അമിതരോമവളർച്ചയെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ചർമ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾ ഇല്ലാതാക്കി സൗന്ദര്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് മുട്ട ഒരു നല്ല മാർഗ്ഗമാണ്. ഇത് അമിതരോമവളർച്ചയെ ഇല്ലാതാക്കുന്നതിനും ചർമ്മം സോഫ്റ്റ് ആവുന്നതിനും സഹായിക്കുന്നുണ്ട്.

 പഴം

പഴം

നല്ലതു പോലെ പഴുത്ത പഴം അൽപം ഓട്സ് മിക്സ് ചെയ്ത് അമിതരോമവളർച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഈ മിശ്രിതം അൽപം വയറ്റിന് മുകളിലോ അല്ലെങ്കിൽ അമിത രോമവളർച്ചയുള്ള സ്ഥലത്തോ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് അമിതരോമവളർച്ചക്ക് പരിഹാരം നൽകി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

how to use raw papaya for hair removal

Here in this article we explain how to use raw papaya for hair removal. Read on.
Story first published: Friday, September 13, 2019, 18:39 [IST]
X
Desktop Bottom Promotion