For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താടി ചൊറിച്ചില്‍ നിങ്ങള്‍ക്കൊരു പ്രശ്‌നമാണോ? ഈ ശീലമെങ്കില്‍ അതില്‍നിന്ന് രക്ഷ

|

താടിയുള്ളവരാണ് നിങ്ങളെങ്കില്‍, ഒരിക്കലെങ്കിലും നിങ്ങള്‍ക്ക് താടി ചൊറിച്ചില്‍ അനുഭവപ്പെട്ടിട്ടുണ്ടാകും. ചിലര്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതലായി താടിക്ക് ചൊറിച്ചില്‍ അനുഭവപ്പെടാം. എന്തുകൊണ്ടാണ് താടി ചൊറിയുന്നത്? പ്രകോപനവും ചൊറിച്ചിലും കുറയ്ക്കാന്‍ എന്തുചെയ്യണം? തുടങ്ങി നിരവധി സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടാകാം. പ്രധാനമായും പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ആണ് താടി രോമവളര്‍ച്ചയെ നയിക്കുന്നത്. മോശം ശുചിത്വം, വരണ്ട ചര്‍മ്മം, രോമങ്ങള്‍, മുഖക്കുരു, സോപ്പുകളും മറ്റ് ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാകാം. ചിലപ്പോള്‍ താടി ചൊറിച്ചില്‍ ഒരു ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ അണുബാധ പോലുള്ള വളരെ ആഴത്തിലുള്ള പ്രശ്‌നത്തിന്റെ ലക്ഷണമായിരിക്കാം.

Most read: മികച്ച രീതിയില്‍ മുഖത്തിന് നല്‍കാം തിളക്കം; ബ്ലീച്ച് ചെയ്യാം ഈസിയായിMost read: മികച്ച രീതിയില്‍ മുഖത്തിന് നല്‍കാം തിളക്കം; ബ്ലീച്ച് ചെയ്യാം ഈസിയായി

പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. താടി രോമം സാധാരണയായി ബാക്ടീരിയകളെ ആകര്‍ഷിക്കുന്നു. അതിനാല്‍ ശരിയായതും പതിവുള്ളതുമായ പരിചരണം ആവശ്യമാണ്. നിങ്ങളുടെ താടി രോമം നിങ്ങളുടെ തലയിലെ മുടി പോലെയല്ല എന്നതും ഓര്‍ത്തിരിക്കേണ്ടതാണ്. അതിനാല്‍, ഈ വേനല്‍ക്കാലത്ത് നിങ്ങളുടെ താടി എങ്ങനെ ആകൃതിയില്‍ നിലനിര്‍ത്താമെന്നും അമിതമായി ചൊറിച്ചില്‍ തടയാമെന്നും നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും പിന്തുടരേണ്ട കുറച്ച് ലളിതമായ വഴികള്‍ ഇതാ.

വൃത്തിയായി സൂക്ഷിക്കുക

വൃത്തിയായി സൂക്ഷിക്കുക

താടി ശുചിത്വം ആരംഭിക്കുന്നത് മുഖത്തെ ശുചിത്വത്തില്‍ നിന്നാണ്. അതിനാല്‍ നിങ്ങളുടെ ചര്‍മ്മം വൃത്തിയുള്ളതും എണ്ണമയമില്ലാത്തതുമായി സൂക്ഷിക്കുക. നിങ്ങളുടെ മുഖവും താടിയും ദിവസവും രണ്ട് തവണയെങ്കിലും ചെറുചൂടുള്ള വെള്ളവും നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ ഒരു ഫേസ് വാഷും അല്ലെങ്കില്‍ ക്ലെന്‍സറും ഉപയോഗിച്ച് കഴുകുക. നിങ്ങളുടെ താടിയില്‍ അധിക വിയര്‍പ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കുക. ദിവസം മുഴുവന്‍ ഇടയ്ക്കിടെ പുതിയ ടിഷ്യൂ പേപ്പര്‍ അല്ലെങ്കില്‍ ടവല്‍ ഉപയോഗിച്ച് തുടയ്ക്കുക.

മൃദുവായി സൂക്ഷിക്കുക

മൃദുവായി സൂക്ഷിക്കുക

നിങ്ങളുടെ മുഖത്തെ രോമങ്ങള്‍ കൂടുതല്‍ കഠിനമാകുമ്പോള്‍ ചൊറിച്ചിലും പോറലും അനുഭവപ്പെടും. നിങ്ങളുടെ താടി രോമത്തില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ സോഫ്റ്റ് കണ്ടീഷണര്‍ ഉപയോഗിക്കുക. വെളിച്ചെണ്ണ അല്ലെങ്കില്‍ കറ്റാര്‍ വാഴ പോലുള്ള പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് മോയ്‌സചര്‍ ചെയ്യുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, താടി രോമം മൃദുവായി നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക. നിങ്ങളുടെ മുഖവും താടിയും കഴുകുമ്പോഴെല്ലാം നിങ്ങളുടെ മുഖം ശരിയായി മോയ്‌സ്ചറൈസ് ചെയ്യാന്‍ ഓര്‍മ്മിക്കുക.

Most read:മുടിയുടെ ശക്തിക്കും വളര്‍ച്ചയ്ക്കും മീനെണ്ണ ഉപയോഗം ഈവിധംMost read:മുടിയുടെ ശക്തിക്കും വളര്‍ച്ചയ്ക്കും മീനെണ്ണ ഉപയോഗം ഈവിധം

താടി ട്രിം ചെയ്യുക

താടി ട്രിം ചെയ്യുക

വൃത്തിയില്ലാത്തതും അധികം വളര്‍ന്നതുമായ താടി രോമങ്ങളേക്കാള്‍ രോഗാണുക്കളെയും സൂക്ഷ്മാണുക്കളെയും ആകര്‍ഷിക്കുന്നു. കൂടാതെ, ഇത് അമിതമായ വിയര്‍പ്പും ചൊറിച്ചിലും പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍, വേനല്‍ക്കാല സീസണില്‍ നിങ്ങളുടെ താടിരോമങ്ങള്‍ ട്രിം ചെയ്ത് സൂക്ഷിക്കുക.

രാസവസ്തുക്കള്‍ ഒഴിവാക്കുക

രാസവസ്തുക്കള്‍ ഒഴിവാക്കുക

താടി വളര്‍ത്തുന്ന ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായി തോന്നിയേക്കാം. എന്നാല്‍ അവയില്‍ പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയും താടി രോമങ്ങള്‍ കഠിനമാക്കുകയും നിങ്ങളുടെ മുഖത്തെ താടിയുള്ള ഭാഗത്ത് കടുത്ത ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്ന വളരെ കഠിനമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ അത്തരം വസ്തുക്കള്‍ വാങ്ങുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും ലേബലുകള്‍ നന്നായി വായിക്കുക. കൂടുതല്‍ സെന്‍സിറ്റീവ് ഇല്ലാത്ത പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക.

Most read:ചൂടുകാലത്ത് ഇത് ചെയ്താല്‍ മുഖത്തിന് കൂടുതല്‍ തിളക്കവും സൗന്ദര്യവുംMost read:ചൂടുകാലത്ത് ഇത് ചെയ്താല്‍ മുഖത്തിന് കൂടുതല്‍ തിളക്കവും സൗന്ദര്യവും

താടി ചീകുക

താടി ചീകുക

ദിവസവും ഒന്നോ രണ്ടോ തവണ താടി ചീകുന്നത് അതിനെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു, കൂടാതെ ഭക്ഷണത്തിന്റെയോ പൊടിയുടെയോ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് ചെയ്യുന്നതിന്, തടി ചീപ്പുകള്‍ അല്ലെങ്കില്‍ ബ്രഷുകള്‍ ഉപയോഗിക്കുക. നിങ്ങളുടെ താടി ചീകുന്നത് താടി വൃത്തിയായും ചൊറിച്ചില്‍ ഇല്ലാതെയും നിലനിര്‍ത്താന്‍ സഹായിക്കും.

ഓയില്‍

ഓയില്‍

താടിക്കു വേണ്ട പലതരം ഓയിലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വീട്ടിലുണ്ടാക്കുന്ന നാടന്‍ എണ്ണകളായാലും ബിയേര്‍ഡ് ഓയിലുകളായാലും താടിയെ മിനുസ്സപ്പെടുത്തുകയും ഒതുങ്ങിയിരിക്കാന്‍ സഹായിക്കും ചെയ്യുക എന്നതാണ് പ്രധാന ചുമതല. വരണ്ടത്, കട്ടി കൂടിയത്, മൃദുലം എന്നിങ്ങനെ പല സ്വഭാവത്തിലുള്ള താടികളുണ്ട്. ഇത് അനുസരിച്ച് വേണം ഓയില്‍ തിരഞ്ഞെടുക്കേണ്ടത്.

Most read:വേനലില്‍ എണ്ണമയമുള്ള ചര്‍മ്മം അപകടം; രക്ഷനേടാന്‍ പ്രകൃതിദത്ത വഴിMost read:വേനലില്‍ എണ്ണമയമുള്ള ചര്‍മ്മം അപകടം; രക്ഷനേടാന്‍ പ്രകൃതിദത്ത വഴി

പ്രോട്ടീനും വിറ്റാമിനും

പ്രോട്ടീനും വിറ്റാമിനും

താടിയും ഭക്ഷണവും തമ്മില്‍ എന്താണ് ബന്ധമെന്ന് വിചാരിക്കരുത്. ശരീരത്തിലെ രോമങ്ങള്‍ വളരുന്നതില്‍ പ്രോട്ടീനും വിറ്റാമിനുകളും ആവശ്യമാണ്. കഴിയുന്നതും അണ്ടിപ്പരിപ്പ്, പാല്‍, മുട്ടയുടെ മഞ്ഞ, ഇലവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തവയും അധികമായി ഉപയോഗിക്കുന്നത് താടിക്ക് നല്ലതല്ല. മുഖക്കുരു വന്നു പൊട്ടുന്നത് ചിലപ്പോള്‍ താടിക്കു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

Read more about: beard താടി
English summary

How To Treat Itchy Beard During Summer Season in Malayalam

Sometimes beard itch can even be a sign of a much deeper issue, such as a fungal or bacterial infection. Here is how to treat itchy beard during summer season.
Story first published: Thursday, February 24, 2022, 13:42 [IST]
X
Desktop Bottom Promotion