For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളി ഉഷാറാക്കാൻ ഒലീവ് ഓയിൽ ഇങ്ങനെ

|

മിക്കവരും ജോലി കഴിഞ്ഞ് ക്ഷീണിച്ചാണ് വീട്ടിൽ വരാറുള്ളത്, ഇങ്ങനെ വീട്ടിൽ വന്നതിനുശേഷം തണുത്തവെള്ളത്തിൽ നല്ല സുഗന്ധമുള്ള ഷവർജെൽ ഉപയോഗിച്ച് കുളിക്കുന്നത് ഓർത്തു നോക്കൂ. നമ്മുടെ എല്ലാ ക്ഷീണവും ആ വെള്ളത്തിൽ അലിഞ്ഞു പോവുന്നതായി തോന്നും. എന്നാൽ ഈ ഷവർജെല്ലിന് പകരമായി മറ്റെന്തെങ്കിലും ഉപയോഗിച്ച് ഇങ്ങനെ സുന്ദരമായി കുളിക്കാൻ കഴിയുമോ? തീർച്ചയായും നമ്മളിൽ പലരും സോപ്പ് ഉപയോഗിച്ചാണ് കുളിക്കാറുള്ളത്.

എന്നാൽ പലപ്പോഴും സോപ്പ് ഉപയോഗിച്ച് കുളിക്കുമ്പോൾ ഷവർജെൽ ഉപയോഗിക്കുന്നതിന്റെ അത്ര സുഗന്ധവും പതയും ലഭിക്കണമെന്നില്ല. അതിനാൽ തന്നെ ഷവർജെൽ മിക്കവർക്കും പ്രിയപ്പെട്ടതാണ്. അങ്ങനെയെങ്കിൽ രാസവസ്തുക്കൾ ഉപയോഗിക്കാത്ത പ്രകൃതിദത്തമായ ഷവർജെല്ലുകൾ ലഭിക്കുകയാണെങ്കിൽ എങ്ങനെയിരിക്കും.

Most read: നാരങ്ങനീരിൽ വെളുപ്പ് ഉറപ്പ്; പക്ഷേ ഫലം ഗുരുതരംMost read: നാരങ്ങനീരിൽ വെളുപ്പ് ഉറപ്പ്; പക്ഷേ ഫലം ഗുരുതരം

ഒരൽപ്പം സമയം കണ്ടെത്തുകയാണെങ്കിൽ ചില പൊടികൈകൾ ഉപയോഗിച്ച് പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് ഷവർജെൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. അതും കുളിക്കുന്നതിന് തൊട്ടുമുൻപ്. ഇങ്ങനെ പ്രകൃതിദത്തമായ ഷവർജെൽ ഉണ്ടാക്കാൻ ഇനിപ്പറയുന്ന ചേരുവകൾ ആവശ്യമാണ്.

തേൻ

തേൻ

തേനിന്റെ ഗുണങ്ങൾ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. ഇത് ചർമ്മ സംരക്ഷണ വസ്തുക്കളിൽ ഉപയോഗിക്കുന്ന പ്രധാന ചേരുവകളിൽ ഒന്നാണ്. തേൻ നിങ്ങളുടെ ചർമ്മത്തിലെ ജലാംശം നിലനിർത്തി ചർമ്മം വരണ്ടുണങ്ങുന്നതിൽ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ഇതിലുള്ള ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ തൊക്ക് രോഗങ്ങളിൽ നിന്നും ഒരു പരിധിവരെ നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നു. അതിനാൽ തന്നെ പ്രകൃതിദത്തമായ ഷവർജെൽ ഉണ്ടാക്കുമ്പോൾ തേൻ ഒരു പ്രധാന ചേരുവയാണ്. നിങ്ങൾക്ക് ഓർഗാനിക്ക് അല്ലെങ്കിൽ അസംസ്കൃത തേൻ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ഒലിവ് ഓയിൽ

ഒലിവ് ഓയിൽ

ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിൽ. അതിനാൽ തന്നെ ചർമ്മ സംരക്ഷണ വസ്തുക്കളിൽ ഒലിവ് ഓയിലിന് വളരെ പ്രധാന സ്ഥാനമാണുള്ളത്. ഇത് ചര്‍മ്മത്തിൽ ഉണ്ടാവുന്ന വരള്‍ച്ച ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് വില്ലനാവുന്ന ഫ്രീറാഡിക്കല്‍സ് ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ലിക്വിഡ് കാസ്റ്റൈൽ സോപ്പ്

ലിക്വിഡ് കാസ്റ്റൈൽ സോപ്പ്

ഷവർജെൽ ഉണ്ടാക്കുമ്പോൾ ചേർക്കേണ്ട പ്രധാന ചേരുവയാണ് ലിക്വിഡ് കാസ്റ്റൈൽ സോപ്പ്.ഇത് കൂടാതെ മാർക്കറ്റിൽ ധാരാളം എണ്ണകൾ ലഭ്യമാണ്. ഷവർജെൽ ഉണ്ടാക്കുമ്പോൾ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ ലഭിക്കാൻ റോസ്മെരി അല്ലെങ്കിൽ പെപ്പർമിന്റ് ഓയിൽ ഉപയോഗിക്കുക. ലാവെൻഡർ ഓയിൽ ഉപയോഗിക്കുന്നതും ഉത്തമമാണ്. ഇവയിൽ ഏത് ഉപയോഗിച്ചാലും എസൻഷ്വൽ ഓയിൽ ചേർക്കുന്നത് ഷവർജെല്ലിന് നല്ല പരിമളം നൽകും. എന്നാൽ അളവിൽ കൂടുതൽ എസൻഷ്വൽ ഓയിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

ആദ്യം ഒലിവ് ഓയിൽ നിങ്ങൾ എടുത്തിരിക്കുന്ന എസൻഷ്വൽ ഓയിലുമായി നന്നായ് യോഗിപ്പിച്ച ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന മറ്റ് ചേരുവകൾ എല്ലാം ചേർത്ത് ഒരു ഗ്ലാസിൽ യോജിപ്പിക്കുക. ഒരു വലിയ സ്പൂൺ ഉപയോഗിച്ച് വേണം എല്ലാം നന്നായി കലർത്താൻ. ഈ മിശ്രിതം ഒരു ഗ്ലാസ് പാത്രത്തിൽ ഒഴിച്ച് നന്നായി അടച്ചുവെയ്ക്കുക. ചൂടും സൂര്യപ്രകാശവും ഏൽക്കാത്തിടത്ത് വേണം ഇത് സൂക്ഷിക്കാൻ.

പ്രകൃതിദത്തമായ ബോഡിവാഷ്

പ്രകൃതിദത്തമായ ബോഡിവാഷ്

നനഞ്ഞ ഒരു സ്‌പോഞ്ചിൽ ഈ മിശ്രിതം കുറച്ച് എടുത്ത് നിങ്ങളുടെ ശരീരത്തിൽ പുരട്ടി നോക്കുക. ഒരേ മണവും ഗുണവും ഉള്ള ബോഡീവാഷ് ഉപയോഗിക്കുമ്പോൾ മടുപ്പ് തോന്നുന്നുണ്ടെങ്കിൽ ഓരോ തവണയും കുറഞ്ഞ അളവിൽ ഉണ്ടാക്കുക. വളരെ എളുപ്പത്തിൽ ഈ രീതിയിൽ ബോഡിവാഷ് തയ്യാറാക്കാൻ കഴിയുമെന്നതിനാൽ നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴൊക്കെ ഇങ്ങനെ ഉണ്ടാക്കി നോക്കാവുന്നതാണ്. ഒലിവ് ഓയിൽ ഉപയോഗിച്ചുള്ള ഹോം മേഡ് ബോഡിവാഷ് തയ്യാറാക്കാനുള്ള എളുപ്പ വഴി.പൂർണ്ണമായും പ്രകൃതിദത്തമായ ബോഡിവാഷ് വേണ്ടവർക്കുള്ള എളുപ്പവഴിയാണ് ഇത്. ഈ രീതിൽ ബോഡീവാഷ് തയ്യാറാക്കുമ്പോൾ സോപ്പ് ബേസ് ആവശ്യമില്ല. ഇത് തയ്യാറാക്കാൻ എളുപ്പമാണെന്നതിലുപരി ബോഡി സ്‌ക്രബ്ബ് ആയി ഉപയോഗിക്കാൻ ഷവർജെല്ലിനേക്കാൾ നല്ലതാണ്. ഇത് തയ്യാറാക്കാൻ ഇനിപ്പറയുന്ന ചേരുവകൾ ആവശ്യമാണ്:

ബോഡീവാഷ് തയ്യാറാക്കുന്ന വിധം

ബോഡീവാഷ് തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിൽ കുറച്ച് ഒലിവ് ഓയിൽ എടുത്ത ശേഷം ഇതിലേക്ക് കുറച്ച് തുള്ളി എസൻഷ്വൽ ഓയിൽ ഒഴിക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് രണ്ട് സ്പൂൺ പഞ്ചസാര ചേർക്കുക. സ്പൂൺ ഉപയോഗിച്ച് ഇത് നന്നായി ലയിപ്പിക്കുക. ഇതിലേക്ക് രണ്ടു മൂന്ന് തുള്ളി ലെമൺ ജ്യൂസ് ചേർക്കുക. ശേഷം ഇവ ഒന്നുകൂടെ നന്നായി യോജിപ്പിക്കുക. പ്രകൃതിദത്തമായ ചർമ്മശുചീകരണിയാണ് നാരങ്ങ നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിൽ ആഴ്ന്നിറങ്ങി ചർമ്മത്തിന് തിളക്കം നൽകുന്നു.

നൂട്രീഷ്യസ് ഗുണങ്ങൾ

നൂട്രീഷ്യസ് ഗുണങ്ങൾ

ഇങ്ങനെ തയ്യാറാക്കുന്ന ബോഡീവാഷ് നനഞ്ഞ ലൂഫ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തിൽ പുരട്ടുക. പഞ്ചസാരയുടെ തരികൾ നിങ്ങളുടെ ശരീരത്തിലെ ഡെഡ് സെൽസിനെ നീക്കം ചെയ്യുകയും ലെമൺ ചർമ്മത്തിലുള്ള അധിക ഓയിൽ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യും. കൂടാതെ ഒലിവ് ഓയിൽ ചർമ്മത്തിന് നൂട്രീഷ്യസ് ഗുണങ്ങൾ നൽകുന്നു. ഈ ബോഡീവാഷ് ചെറിയ അളവിൽ ദിവസേനെ ഉണ്ടാക്കുന്നതാണ് നല്ലത്.

English summary

how to make olive oil body wash at home

You can use olive oil to make natural and homemade shower gel. Take a look.
Story first published: Monday, September 23, 2019, 13:30 [IST]
X
Desktop Bottom Promotion