For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂപോല്‍ മൃദുലമായ കൈ സ്വന്തമാക്കാം; ഈ രണ്ട് ചേരുവകള്‍ മാത്രം മതി

|

പലരും ചര്‍മ്മസംരക്ഷണത്തിന്റെ കാര്യം വരുമ്പോള്‍ തങ്ങളുടെ കൈകള്‍ അവഗണിക്കുന്നു. ചുളിവുകള്‍ പോലെ വാര്‍ദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണുന്നത് കൈകളിലാണ്. ചര്‍മ്മ സംരക്ഷണം എന്നത് ലോഷനുകളും ക്രീമുകളും ഉപയോഗിച്ച് നിങ്ങളുടെ മുഖത്തെ മാത്രം പരിപാലിക്കുന്നതല്ല. അതില്‍ കൈകളും ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ മൃദുവായ കൈകള്‍ നേടുന്നതും ചര്‍മ്മസംരക്ഷണത്തിന്റെ ഒരു ഭാഗം തന്നെയാണ്. ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ മുഖത്തിന് തുല്യമായ ശ്രദ്ധതന്നെ കൈകള്‍ക്കും നല്‍കണം.

Most read: തലയോട്ടിക്ക് കരുത്തും ആരോഗ്യവും നല്‍കി മുടി വളര്‍ത്തും മാസ്‌ക്Most read: തലയോട്ടിക്ക് കരുത്തും ആരോഗ്യവും നല്‍കി മുടി വളര്‍ത്തും മാസ്‌ക്

അതിനാല്‍, നിങ്ങളുടെ കൈകള്‍ പോഷിപ്പിക്കുന്നതിനും ചുളിവുകളില്ലാതാക്കുന്നതിനും മൃദുവായി സൂക്ഷിക്കുന്നതിനും വേണ്ട എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് പ്രധാനമാണ്. ഈ ലേഖനത്തില്‍, നിങ്ങളുടെ കൈകള്‍ക്ക് ഈര്‍പ്പവും മൃദുത്വവും നല്‍കുന്ന ഒരു സ്‌ക്രബിനെക്കുറിച്ച് വായിച്ചറിയാം. ഇത് നിങ്ങളുടെ കൈകളെ എക്‌സ്‌ഫോളിയേറ്റ് ചെയ്ത് ചര്‍മ്മത്തിന് മൃദുലതയും ഈര്‍പ്പവും നല്‍കുന്നു. കൈകള്‍ മൃദുലമായി സൂക്ഷിക്കാനായി പഞ്ചസാരയും കറ്റാര്‍വാഴയും ചേര്‍ത്ത് സ്‌ക്രബ് തയാറാക്കേണ്ടത് എങ്ങനെയെന്ന് വായിച്ചറിയൂ.

സ്‌ക്രബ് ചെയ്താലുള്ള ഗുണങ്ങള്‍

സ്‌ക്രബ് ചെയ്താലുള്ള ഗുണങ്ങള്‍

ബോഡി സ്‌ക്രബുകള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ മുകളിലെ പാളിയില്‍ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. അവ നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങളിലെ അഴുക്കും പൊടിയും വൃത്തിയാക്കുന്നു. നിങ്ങളുടെ ശരീരം സ്‌ക്രബ് ചെയ്യുന്നത് ചര്‍മ്മത്തെ പുതുമയുള്ളതും തിളക്കമുള്ളതുമാക്കി മാറ്റുന്നു.

മോയ്‌സ്ചറൈസ് ചെയ്യുന്നു

മോയ്‌സ്ചറൈസ് ചെയ്യുന്നു

ബോഡി സ്‌ക്രബുകള്‍ നിങ്ങളുടെ ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നു. ഇത് നിങ്ങളുടെ അടഞ്ഞുപോയ ചര്‍മ്മ സുഷിരങ്ങള്‍ തുറക്കുന്നു. സ്‌ക്രബ്ബിംഗിന് ശേഷം മോയ്സ്ചറൈസര്‍ പുരട്ടുമ്പോള്‍ അത് ചര്‍മ്മത്തില്‍ ആഴത്തില്‍ തുളച്ചുകയറുകയും നിങ്ങള്‍ക്ക് മികച്ച മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

Most read:ശൈത്യകാലത്ത് പാദങ്ങള്‍ക്കും വേണം കരുതല്‍; ഈ 6 കാര്യങ്ങളിലൂടെ നല്‍കാം സംരക്ഷണംMost read:ശൈത്യകാലത്ത് പാദങ്ങള്‍ക്കും വേണം കരുതല്‍; ഈ 6 കാര്യങ്ങളിലൂടെ നല്‍കാം സംരക്ഷണം

അധിക സെബം ഒഴിവാക്കുന്നു

അധിക സെബം ഒഴിവാക്കുന്നു

ഫേസ് സ്‌ക്രബ്ബിംഗ് പോലെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉല്‍പാദിപ്പിക്കുന്ന അധിക സെബം ഓയില്‍ ഒഴിവാക്കാന്‍ ബോഡി സ്‌ക്രബ്ബിംഗ് നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാനും കുരുക്കള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. ശരീരത്തിലെ രോമങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ രോമം വളര്‍ന്ന് തടിപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് തടയാനായി ബോഡി സ്‌ക്രബ്ബിംഗ് നിങ്ങളെ സഹായിക്കും.

ചര്‍മ്മം പുനരുജ്ജീവിക്കുന്നു

ചര്‍മ്മം പുനരുജ്ജീവിക്കുന്നു

ഒരു ബോഡി സ്‌ക്രബ് ഉപയോഗിച്ച് എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ പുറം പാളി നീക്കം ചെയ്യുകയും ചര്‍മ്മത്തിന് പുനരുജ്ജീവനം നല്‍കുകയും ചെയ്യുന്നു. പുതുമയുള്ളതും മൃദുലമുള്ളതും മിനുസമാര്‍ന്നതുമായ ചര്‍മ്മം നേടാന്‍ ഇത് സഹായിക്കുന്നു. ബോഡി സ്‌ക്രബ്ബിംഗ് ചര്‍മ്മത്തെ മസാജ് ചെയ്യുന്നു. ഇത് മാനസികമായും ശാരീരികമായും നിങ്ങളെ ശാന്തമാക്കുന്നു.

Most read:മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടിക്ക് തിളക്കം നല്‍കാനും ഇതിലും നല്ല വഴിയില്ലMost read:മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടിക്ക് തിളക്കം നല്‍കാനും ഇതിലും നല്ല വഴിയില്ല

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

ബോഡി സ്‌ക്രബുകള്‍ക്ക് മാസ്മരികമായ സുഗന്ധങ്ങളുണ്ട്. അതിശയകരമായ ചര്‍മ്മ ഗുണങ്ങള്‍ നല്‍കുന്നതിന് പുറമെ, സ്‌ക്രബ് നിങ്ങളുടെ മാനസികാവസ്ഥ ഉയര്‍ത്തുകയും നിങ്ങള്‍ക്ക് ഉന്മേഷം നല്‍കുകയും ചെയ്യുന്നു.

പഞ്ചസാര, കറ്റാര്‍ വാഴ ഹാന്‍ഡ് സ്‌ക്രബ്

പഞ്ചസാര, കറ്റാര്‍ വാഴ ഹാന്‍ഡ് സ്‌ക്രബ്

1-2 ടീസ്പൂണ്‍ പഞ്ചസാര എടുത്ത് അതില്‍ കുറച്ച് ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക. ഇത് ഒരുമിച്ച് മിക്‌സ് ചെയ്ത് കൈകളിലുടനീളം പുരട്ടി കുറച്ച് മിനിറ്റ് നേരം വൃത്താകൃതിയില്‍ മസാജ് ചെയ്യുക. 5-10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ആരോഗ്യമുള്ളതും മൃദുവായതുമായ കൈകള്‍ സ്വാഭാവികമായി ലഭിക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ പഞ്ചസാരയും കറ്റാര്‍ വാഴയും ചേര്‍ത്ത് തയാറാക്കുന്ന ഈ എക്‌സ്‌ഫോളിയേറ്റിംഗ് ഹാന്‍ഡ് സ്‌ക്രബ് ഉപയോഗിക്കുക.

Most read:മുടി കൊഴിച്ചിലിനും താരനും അതിവേഗ പരിഹാരം; ഉള്ളിനീര് - ഇഞ്ചി കൂട്ട്Most read:മുടി കൊഴിച്ചിലിനും താരനും അതിവേഗ പരിഹാരം; ഉള്ളിനീര് - ഇഞ്ചി കൂട്ട്

ഈ ഹാന്‍ഡ് സ്‌ക്രബിന്റെ ഗുണങ്ങള്‍

ഈ ഹാന്‍ഡ് സ്‌ക്രബിന്റെ ഗുണങ്ങള്‍

ചര്‍മ്മത്തിന് ഏറ്റവും മികച്ച പ്രകൃതിദത്തമായ എക്‌സ്‌ഫോളിയേറ്ററുകളില്‍ ഒന്നാണ് പഞ്ചസാര. പഞ്ചസാര തരികള്‍ ചര്‍മ്മത്തിന്റെ മുകളിലെ പാളി എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നതിനും മാലിന്യങ്ങള്‍, അഴുക്ക്, അധിക സെബം, നിര്‍ജ്ജീവ ചര്‍മ്മകോശങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. പഞ്ചസാര സ്‌ക്രബ് ഗ്ലൈക്കോളിക് ആസിഡിന്റെ മികച്ച ഉറവിടമാണ്. ഇത് ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളില്‍ നിന്ന് മുക്തി നേടാനും പുതിയതും യുവത്വമുള്ളതുമായ ചര്‍മ്മം നേടാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

പഞ്ചസാര സ്‌ക്രബിന്റെ ഗുണങ്ങള്‍

പഞ്ചസാര സ്‌ക്രബിന്റെ ഗുണങ്ങള്‍

സൂര്യാഘാതമേറ്റ ചര്‍മ്മത്തെ സുഖപ്പെടുത്താനും ഗ്ലൈക്കോളിക് ആസിഡ് അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിലെ അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ചികിത്സിക്കുന്നതിനും ഇത് വളരെ പ്രയോജനകരമാണ്. പഞ്ചസാര സ്‌ക്രബിന്റെ പതിവ് ഉപയോഗം ചുളിവുകളും വരകളും നീക്കാനും അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന ചര്‍മ്മ കേടുപാടുകള്‍ പരിഹരിക്കാനും സഹായിക്കുന്നു. പഞ്ചസാര ഒരു പ്രകൃതിദത്ത ഹ്യുമെക്റ്റന്റാണ്. പഞ്ചസാരയ്ക്ക് വായുവില്‍ നിന്ന് ഈര്‍പ്പം ആഗിരണം ചെയ്യാനും ചര്‍മ്മത്തെ ലോക്ക് ചെയ്യാനും കഴിവുണ്ട്. അങ്ങനെ നിങ്ങളുടെ ചര്‍മ്മത്തില്‍ ഈര്‍പ്പവും ജലാംശവും നിലനില്‍ക്കുന്നു. ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നതിലൂടെ സെബത്തിന്റെ അമിത ഉല്‍പാദനത്തെ തടഞ്ഞ് എണ്ണമയം അകറ്റാനും ഈ സ്‌ക്രബ് നിങ്ങളെ സഹായിക്കുന്നു.

Most read:അയഞ്ഞുതൂങ്ങിയ മുഖവും കഴുത്തും ഇനിയില്ല; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ മതിMost read:അയഞ്ഞുതൂങ്ങിയ മുഖവും കഴുത്തും ഇനിയില്ല; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ മതി

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

പഞ്ചസാര സ്‌ക്രബുകള്‍ പതിവായി പുരട്ടുന്നത് ചര്‍മ്മത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം കോശങ്ങളിലേക്ക് ഓക്‌സിജനും മറ്റ് പോഷകങ്ങളും എത്തുന്നത് ഉറപ്പാക്കുന്നു. ഇത് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, ഇത് കൊളാജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തിന് യുവത്വവും മിനുസവും നല്‍കുകയും ചെയ്യുന്നു.

Most read:താരന്‍ പ്രശ്‌നം ഇനി നിങ്ങളെ അലട്ടില്ല; ഈ ഹെര്‍ബല്‍ ലോഷനിലുണ്ട് പ്രതിവിധിMost read:താരന്‍ പ്രശ്‌നം ഇനി നിങ്ങളെ അലട്ടില്ല; ഈ ഹെര്‍ബല്‍ ലോഷനിലുണ്ട് പ്രതിവിധി

English summary

How To Make And Use Aloe Vera And Sugar Scrub To Get Soft Hands

Here is how to make and use aloe vera and sugar scrub for soft hands. Take a look.
Story first published: Saturday, December 17, 2022, 10:26 [IST]
X
Desktop Bottom Promotion