For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിരയൊത്ത പല്ല്, മഞ്ഞനിറമകറ്റാന്‍; ഇങ്ങനെ തേക്കണം

|

പല്ല് തേക്കുന്നത് ഒരാളുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. എപ്പോള്‍ നിങ്ങള്‍ ഇതിന് മടി കാണിക്കുന്നുവോ അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ പല്ല് തേക്കാതെ ഒരു ദിവസം പോലും മുന്നോട്ട് പോവാന്‍ സാധിക്കാത്തവരാണ് നമ്മളില്‍ പലരും. പണ്ടുള്ളവര്‍ ഉമിക്കരിയും, വേപ്പിന്റെ തണ്ടും, പല്‍പ്പൊടിയും എല്ലാം കൊണ്ടാണ് പല്ല് തേച്ചിരുന്നത്. അന്ന് ഇത്രയധികം ദന്തപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് അത് ബ്രഷിലേക്കും പേസ്റ്റിലേക്കും മാറിയപ്പോള്‍ ഇല്ലാത്ത പല പ്രശ്‌നങ്ങളേയും നമ്മള്‍ കൂടെക്കൂട്ടി എന്ന് തന്നെ ഉറപ്പിച്ച് പറയാം.

പൊളിഞ്ഞിളകിയ ഉപ്പൂറ്റിക്ക് 2 ദിവസം പ്രതിവിധിപൊളിഞ്ഞിളകിയ ഉപ്പൂറ്റിക്ക് 2 ദിവസം പ്രതിവിധി

അതെല്ലാം പോട്ടെ പല്ലിന്റെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ പല്ല് തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഇവ എന്താണെന്ന് പലര്‍ക്കും അറിയില്ല. അശാസ്ത്രീയമായ രീതിയില്‍ പല്ല് തേക്കുമ്പോള്‍ അത് പല്ലിന്റെ ഘടനയിലും മറ്റും വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. മാത്രമല്ല അഴുക്കിനെ പൂര്‍ണമായും പുറന്തള്ളുന്നതിനും സാധിക്കുന്നില്ല. ഇത് പ്ലേഖ് പോലുള്ള അസ്വസ്ഥതകള്‍ പല്ലില്‍ ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. പല്ല് തേക്കുന്ന കാര്യത്തില്‍ ഇതെല്ലാം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നത് തന്നെയാണ്.

എങ്ങനെ പല്ല് തേക്കണം?

എങ്ങനെ പല്ല് തേക്കണം?

ദിവസവും പല്ല് തേക്കുന്നവരോട് എന്തിന് എങ്ങനെ പല്ല് തേക്കണം എന്ന് പറയുന്നത് വിഡ്ഢിത്തമാണ് എന്ന് അറിയാമെങ്കിലും നിങ്ങള്‍ പല്ല് തേക്കുന്ന രീതി ശരിയാണോ എന്ന് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇനി അത് തെറ്റാണെങ്കില്‍ വര്‍ഷങ്ങളായി നിങ്ങള്‍ നിങ്ങളുടെ പല്ലിനോട് ദ്രോഹം ചെയ്ത് കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി ദിവസവും പല്ല് തേക്കുന്നത് എങ്ങിനെയെന്നും എന്താണ് ശ്രദ്ധിക്കേണ്ട നിസ്സാരമായ കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഓരോ സ്‌റ്റെപ് ആയി നമുക്ക് ഇത് നോക്കാം.

സ്‌റ്റെപ് 1

സ്‌റ്റെപ് 1

നിങ്ങളുടെ ബ്രഷ് ഒരു ചെറിയ അളവില്‍ വെള്ളം ഉപയോഗിച്ച് നനക്കുക. ടൂത്ത് പേസ്റ്റ് വളരെ ചെറിയ അളവില്‍ എടുത്ത് പേസ്റ്റിലേക്ക് തേക്കുക. പലരുടേയും വിചാരം പേസ്റ്റ് കൂടുതല്‍ ഉപയോഗിച്ചാല്‍ അത് പല്ലിനെ കൂടുതല്‍ വൃത്തിയാക്കും എന്നാണ്. എന്നാല്‍ ഇത് തെറ്റാണ്. കാരണം പേസ്റ്റ് വളരെ കുറഞ്ഞ അളവില്‍ മാത്രമേ പല്ല് തേക്കുന്നതിന് ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടി വരും.

സ്റ്റെപ് 2

സ്റ്റെപ് 2

നിങ്ങളുടെ മോണയിലേക്ക് 45 ഡിഗ്രി കോണില്‍ ടൂത്ത് ബ്രഷ് തേക്കേണ്ടതാണ്. നിങ്ങളുടെ പല്ല് തേക്കാന്‍ എപ്പോഴും വളരെയധികം മൃദുവായ ബ്രഷ് തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. കട്ടികൂടിയ നാരുകളുള്ള ബ്രഷുകള്‍ മോണകള്‍ക്കും പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ബ്രഷ് കൊണ്ട് പല്ലിന്റെ ഉള്‍വശവും പുറം വശവും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. അണപ്പല്ലിന്റെ ഇടയിലും മറ്റും വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 സ്റ്റെപ് 3

സ്റ്റെപ് 3

ബ്രഷിംഗ് പ്രക്രിയയില്‍ അവിടെ കുടുങ്ങിയ ഏതെങ്കിലും ബാക്ടീരിയകള്‍ അല്ലെങ്കില്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവ കളയുന്നതിന് വേണ്ടി ബ്രഷ് തിരിച്ച് പിടിച്ചും രണ്ട് വശത്തും തേക്കേണ്ടതാണ്. അമര്‍ത്തി തേക്കാതിരിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. പിന്നീട് നാവും വൃത്തിയാക്കേണ്ടതാണ്. ഇതിന് വേണ്ടി നിങ്ങക്ക് ടംഗ് ക്ലീനര്‍ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കില്‍ ബ്രഷ് കൊണ്ട് തന്നെ നാവും വൃത്തിയാക്കാം. ടൂത്ത് പേസ്റ്റ്, ഉമിനീര്‍, വെള്ളം എന്നിവയുടെ അവശിഷ്ടങ്ങള്‍ വൃത്തിയുള്ള സിങ്കിലേക്ക് തുപ്പുക. തണുത്ത വെള്ളത്തില്‍ വായ കഴുകി ബ്രഷിംഗ് പൂര്‍ത്തിയാക്കുക.

ടൂത്ത്‌പേസ്റ്റില്ലാതെയും പല്ല് തേക്കാം

ടൂത്ത്‌പേസ്റ്റില്ലാതെയും പല്ല് തേക്കാം

ടൂത്ത് പേസ്റ്റ് ഇല്ലാതെ എങ്ങനെ പല്ല് തേയ്ക്കും എന്നുള്ളത് പലരുടേയും ചോദ്യമാണ്. എന്നാല്‍ ടൂത്ത് പേസ്റ്റ് ഇല്ലാതേയും നല്ല രീതിയില്‍ തന്നെ പല്ല് തേക്കാവുന്നതാണ്. ടൂത്ത് പേസ്റ്റിന് നിരവധി ബദലുകളുണ്ട്, അവ അടുത്ത കാലത്തായി ജനപ്രിയ ഉല്‍പ്പന്നങ്ങളായി മാറിയിട്ടുമുണ്ട്. ചിലത് പേസ്റ്റിനേക്കാള്‍ നല്ലതു പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നതും പല്ല് വൃത്തിയാക്കുന്നതും. അതിന് വേണ്ടി ഇനി പറയുന്ന വസ്തുക്കള്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, അതായത് ഇത് നിങ്ങളുടെ വായിലെ ബാക്ടീരിയകളെ ഇത് ഇല്ലാതാക്കുന്നുണ്ട്. ഇത് വായിലെ പ്ലേഖിനെ ഇല്ലാതാക്കുകയും അടിഞ്ഞ് കൂടിയിട്ടുള്ള അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് പല്ലുകള്‍ നശിക്കുന്നതിനെക്കുറിച്ചും മോണരോഗങ്ങള്‍ക്കെതിരേയും പോരാടുന്നുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്.

ഉമിക്കരി

ഉമിക്കരി

ഉമിക്കരി നല്ലൊരു ഓപ്ഷനാണ് പല്ല് തേക്കുന്നതിന്. ഇത് പല്ലില്‍ അടങ്ങിയിരിക്കുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കി നല്ല തിളക്കവും പല്ലിന് നല്‍കുന്നുണ്ട്. പല്ലിലെ മഞ്ഞ നിറത്തെ പൂര്‍ണമായും ഇല്ലാതാക്കി പല്ലിന് നല്ല തിളക്കം നല്‍കുന്നതിനും ഉമിക്കരി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഉമിക്കരി കൊണ്ട് പല്ല് തേക്കുമ്പോള്‍ ഒരിക്കലും നാവ് വൃത്തിയാക്കാന്‍ മറക്കരുത്. ഇത് അപകടമാണ്. ഉമിക്കരിയാണ് പണ്ട് കാലങ്ങളില്‍ പലരും പല്ല് വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്നതും.

English summary

How To Brush Your Teeth Correctly

Here in this article we are discussing about how to brush your teeth correctly. Read on.
X
Desktop Bottom Promotion